വത്തിക്കാനില്‍ സര്‍ക്കസ് 

Circus before Pope Francis
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

”മനോഹരമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ നമ്മള്‍ ഇക്കാര്യം പലപ്പോഴും മറന്ന് പോകുന്നു. എല്ലാത്തിനുമുപരി ദൈവം അതിമനോഹരമാണ്” പോള്‍ ആറാമന്‍ ഹാളില്‍ നടന്ന സര്‍ക്കസ് പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.

സര്‍ക്കസ് എന്നത് കാഴ്ചക്കാരെ രസിപ്പിക്കുന്ന ഒരു വിനോദോപാധി മാത്രമല്ല, ചില പ്രത്യേക കാര്യങ്ങള്‍ കൂടി നമ്മെ പഠിപ്പിക്കുന്ന കലയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സര്‍ക്കസ് കലാകാരന്‍മാരെ സൗന്ദര്യ സൃഷ്ടാക്കള്‍ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്.

”ഹൃദയത്തിന്റെ ഭാഷയില്‍ സ്‌നേഹിക്കാനും  മനസ്സിന്റെ ഭാഷയില്‍  ചിന്തിക്കാനും കൈകളുടെ ഭാഷയില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് കഴിയുന്നു. ഈ മൂന്ന് ഭാഷയുടെയും ഐക്യമാണ് അവരുടെ കലാപ്രകടനം. ഇതില്‍ സൗന്ദര്യമുണ്ട്. ഐക്യത്തിന്റെയും സൗന്ദര്യത്തിന്റെയും സൃഷ്ടാക്കളാണ് ഇവര്‍. സൗന്ദര്യത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇവര്‍ എത്തിനില്‍ക്കുന്നു.” പാപ്പ വിശദീകരിക്കുന്നു.

”ദൈവം സത്യവും നന്മയുമാണ്. എല്ലാകാര്യങ്ങളും ചെയ്യാന്‍ അവിടുത്തേയ്ക്ക് കഴിയും. ഈ ലോകം സൃഷ്ടിച്ചത് അവിടുന്നാണ്. എല്ലാത്തിനും മീതെ മനോഹരമാണ് ദൈവം. നാം പലപ്പോഴും ദൈവത്തിന്റെ ഈ സൗന്ദര്യം മറന്നു പോകാറുണ്ട്. മാനവികതയ്ക്ക്  ചിന്തിക്കാനും   പ്രവര്‍ത്തിക്കാനും കഴിവുണ്ട്. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ മാനവികതയ്ക്ക് സൗന്ദര്യം കൂടി ആവശ്യമാണ്”, പാപ്പ പറഞ്ഞവസാനിപ്പിച്ചു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

11 − 7 =