മൂന്ന് ജ്ഞാനികള്‍

Three Kings
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

കിഴക്ക് ദിക്കില്‍ കാണപ്പെട്ട നക്ഷത്രത്തെ ജ്ഞാനികള്‍ അനുഗമിച്ചതു പോലെ സുവിശേഷത്തെ സജീവമായി അനുഗമിക്കാനാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പ പറയുന്നു. ധൈര്യത്തോടെയും ഏകാഗ്രതയോടും കൂടിയാകണം സുവിശേഷത്തെ പിന്തുടരേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. എപ്പിഫെനി വെളിപാടു തിരുനാള്‍ ദിനത്തിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനയിലാണ് ഫ്രാന്‍സീസ് പാപ്പ വിശ്വാസികളോട് ഇപ്രകാരം പറഞ്ഞത്.

”ജ്ഞാനികളുടെ അനുഭവമാണ് ക്രിസ്തുവിലേയ്ക്കുള്ള യാത്രയില്‍ ഓരോ ക്രൈസ്തവനെയും പ്രചോദിപ്പിക്കേണ്ടത്. നക്ഷത്രം സഞ്ചരിച്ച വഴിയിലൂടെയാണ് മൂന്ന് ജ്ഞാനികള്‍ നടന്നത്. ദൈവത്തിന്റെ പ്രത്യക്ഷമായ വഴികാട്ടിയായിരുന്നു ആകാശത്ത് കണ്ട നക്ഷത്രം.” ജനുവരി 6 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

”ശിശുവായ യേശുവിനെ ആരാധിക്കുന്നതിന് വേണ്ടിയാണ് ജ്ഞാനികള്‍  എത്തിച്ചേര്‍ന്നത്. യേശുവിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചവരായിരുന്നു അവര്‍. ഒരാളെയല്ല, എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് അവിടുന്ന് ഭൂമിയില്‍ ജനിച്ചത്.  അതിനാല്‍ വെളിപാട് തിരുനാളിന്റെ ഓര്‍മ്മയില്‍ ദൈവത്തിന്റെ സ്‌നേഹാനുഭവമാണ് നാം ആഘോഷിക്കേണ്ടത്.  ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്നതല്ല ദൈവത്തിന്റെ സ്‌നേഹം. അത് ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്കായി നല്‍കപ്പെട്ടിരിക്കുന്നു.”

അടയാളത്തിലൂടെയാണ് ജ്ഞാനികള്‍  യേശുവാകുന്ന ലക്ഷ്യത്തിലെത്തിച്ചേര്‍ന്നത്. ധൈര്യത്തോടെയും ക്ഷീണമില്ലാതെയുമാണ് അവര്‍ സഞ്ചരിച്ചത്. ക്രൈസ്തവ ജീവിതവും ഇതുപോലെയായിരിക്കണമെന്ന് പാപ്പ പറയുന്നു. ”ഏകാഗ്രതയോടെ ക്ഷീണിതരാകാതെ ധൈര്യത്തോടെ നടക്കുക” പാപ്പ ആഹ്വാനം ചെയ്യുന്നു. ജ്ഞാനികളെ നക്ഷത്രം വഴി കാണിച്ചതു പോലെ ദൈവവചനമാണ് ക്രൈസ്തവന്റെ വഴികാട്ടി. ദൈവവചനമാകുന്ന വെളിച്ചം നമ്മുടെ യാത്രയെ നയിക്കുകയും വിശ്വാസത്തെ പരിപോഷിപ്പിക്കുകയും പുതുജീവന്‍ നല്‍കുകയും ചെയ്യും.

മുന്‍പ് പറഞ്ഞിട്ടുള്ള ഒരു കാര്യം പാപ്പ ആവര്‍ത്തിച്ചു പറഞ്ഞു. ”ഒരു ചെറിയ ബൈബിള്‍ എപ്പോഴും കൂടെയുണ്ടായിരിക്കുക”. ആഗോളസഭയ്ക്ക് സംരക്ഷണം നല്‍കണമെന്ന പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനയോടെയാണ് ഫ്രാന്‍സീസ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “മൂന്ന് ജ്ഞാനികള്‍

  1. The world-wide economic meltdown of the last seven years will be turning to another economic detour which will not be very pleasant due to the cardinal underlying factor of lost wealth in the trillions through stock and real estate crash, and the commodity price plummeting all over the world. The recent plunging of the oil price will be creating a very serious economic challenge in the oil producing countries, and its aftermath will affect the rest of the world. The world economy will be contrasting due to the declined consumption.

    For the last four decades, the focus of the world was taken away from GOD and divine laws; never seen a time in which the humanity was self-centered and pleasure loving. Money and economy became the deity and focus of life.

    Now, we are going to be forced to look the other way around; and to have peace of mind, the whole world will be finally looking to the Prince of Peace, JESUS CHRIST, as the three wise men walked through the darkness to see the LIGHT OF THE WORLD. Be prepared for that day!

Leave a Reply

Your email address will not be published. Required fields are marked *

4 − 2 =