താര്‍സീസിലിരുന്ന് യുദ്ധം ചെയ്യുന്നവര്‍

francis papa with youth
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അത് വിവരിക്കുമ്പോള്‍ ജസീക്കായ്ക്ക് കരച്ചിലടക്കാനായില്‍. അത്രയ്ക്ക് വൈകാരികമായിരുന്നു അവളുടെ ഓര്‍മ്മകള്‍. അവള്‍ പറഞ്ഞു: “കഴിഞ്ഞ നവംബര്‍ പത്തിനാണ് അത് സംഭവിച്ചത്. എന്റെ മകന്റെ ആദ്യകുര്‍ബാന സ്വീകരണമായിരുന്നു. അത്രയും പറഞ്ഞാല്‍ മുഴുവന്‍ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പതിനഞ്ചാം വയസ്സില്‍ ഗര്‍ഭിണിയായവളാണ് ഞാന്‍. അത് എന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു. പഠനം നിര്‍ത്തേണ്ടി വന്നു, ജീവിക്കാനും കുഞ്ഞിനെ വളര്‍ത്താനുമായി ഒരു ജോലി കണ്ടുപിടിക്കേണ്ടിവന്നു… അങ്ങനെ വര്‍ഷങ്ങള്‍.”

“ഇപ്പോഴിതാ മാന്യനായ ഒരു വ്യക്തി സിവില്‍ വേഷത്തില്‍ എന്റെ വീട്ടിലേക്ക് കടന്നുവരുന്നു. അദ്ദേഹം ബസ്സിലായിരിക്കണം വന്നത്. കാരണം, പുറത്ത് കാറൊന്നും കാണുന്നില്ല. പെട്ടെന്ന് അദ്ദേഹം പുരോഹിതന്റെ വസ്ത്രമണിഞ്ഞു. അപ്പോള്‍ ഞാന്‍ ആളെ തിരിച്ചറിഞ്ഞു: ഹോര്‍ഹെ അച്ചന്‍. എന്റെ മോന് ആദ്യ കുര്‍ബാന കൊടുക്കാന്‍ എത്തിയതാണ്.”

കര്‍ദ്ദിനാളായിരുന്നപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ ബുവെനോസ് ഐരേസില്‍ നടത്തിയ ആദ്യകുര്‍ബാന കൈക്കൊള്ളപ്പാടിന്റെ കഥ അച്ചന്‍ കേരളത്തിലെ ഒരു പള്ളിയില്‍ വായിച്ചു. എന്നിട്ട് ഫ്രാന്‍സീസ് പാപ്പാ എന്ന ജീവചരിത്രത്തിന്റെ 123-ാം പേജിലാണ് ഈ സംഭവം വിവരിക്കുന്നതെന്നും പറഞ്ഞു. കുര്‍ബാനക്കു ശേഷം പാപ്പായുടെ 290 പുസ്തകങ്ങളായിരുന്നു സാധാരണക്കാര്‍ വീട്ടിലേക്ക് വാങ്ങിക്കൊണ്ട് പോയത്! സംശയം വേണ്ട, വായിക്കാന്‍ വേണ്ടി തന്നെയാണ് അവര്‍ പുസ്തകം വാങ്ങിയത്.

ഫ്രാന്‍സീസ് പാപ്പായേയും അദ്ദേഹത്തിന്റെ രീതികളെയും സാധാ രണ ജനം വേഗത്തില്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും അതിന്റെ തെളിവുകള്‍ നേരത്തെ തന്നെ പ്രകടമായിരുന്നു. എന്നാല്‍ കേരളത്തിലെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് സംശയമുണ്ടായിരുന്നു. ഇവിടെ ഇപ്പോള്‍ ലഭിക്കുന്ന തെളിവുകളും വ്യത്യസ്തമല്ല. ഫ്രാന്‍സീസ് പാപ്പായുടെ രീതികളെയും പ്രവൃത്തികളെയും നമ്മുടെ നാട്ടിലെ സാധാരണ ജനവും ഇരുകരവും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

ഇത് ഒരു ചിത്രത്തിന്റെ ഒരു വശം മാത്രമാണ്-സാധാരണ ജനങ്ങളുടെ പ്രതികരണം. മറുവശം ആരെയും അമ്പരപ്പിക്കും. “ഈ മാര്‍പ്പാപ്പാ സഭയെ പിളര്‍ത്തുമെന്നാണ് തോന്നുന്നത്” യാഥാസ്ഥിതിക ഗ്രൂപ്പിന്റെ ഒരു നേതാവ് ഈയിടെ അഭിപ്രായപ്പെട്ടു.

“ഇദ്ദേഹം സഭയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇദ്ദേഹത്തിനു പോലും അറിയാമോ എന്ന് സംശയമാണ്,” മറ്റൊരു നേതാവിന്റെ മയപ്പെടുത്തിയ ഉത്കണ്ഠ. ഒരു കാര്യം തെളിച്ചു പറയട്ടെ ഫ്രാന്‍സീസ് പാപ്പായെക്കുറിച്ച് കേരള കത്തോലിക്കാസഭയില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടു വരുന്നുണ്ട്. വലിയ ദൈവാനുഗ്രഹത്തിന്റെയും, ദൈവിക ഇടപെടലിന്റെയും അടയാളമായി അദ്ദേഹത്തെ ബഹുഭൂരിപക്ഷവും കരുതുന്നു. കേരളത്തിലെ സാധാരണ വിശ്വാസികളില്‍ മഹാ ഭൂരിപക്ഷവും ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ ഒരു ന്യൂനപക്ഷത്തിന് മാര്‍പ്പാപ്പാ യുടെ നിലപാടുകളെ സ്വീകരിക്കാനാവുന്നില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ രീതികളും നിലപാടുകളും അവരെ ഭയപ്പെടുത്തുന്നു.

വിയന്നായിലെ കര്‍ദ്ദിനാള്‍ വിവരിച്ചൊരു സംഭവമുണ്ട്. ഈയിടെ ആംഗ്ലിക്കന്‍ സഭാനേതൃത്വത്തെ കണ്ടപ്പോഴായിരുന്നു ഷോണ്‍ബേണ്‍ മനസ്സു തുറന്നത്. അദ്ദേഹം പറഞ്ഞു: “പരിശുദ്ധാത്മാവാണ് ഞങ്ങളുടെ ശ്രദ്ധ ബെര്‍ഗോളിയോയിലേക്ക് തിരിച്ചു വിട്ടത്.” എന്നിട്ട് ദൈവം തന്ന രണ്ടു വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നുവെന്നു അദ്ദേഹം അവകാശപ്പെട്ടു. ഒരെണ്ണം കോണ്‍ക്ലേവിന്റെ രഹസ്യാത്മകതയുടെ പരിധിക്കുള്ളില്‍ വരുന്നതിനാല്‍ അത് പങ്കുവയ്ക്കാനാവില്ലെന്നു പറഞ്ഞു. എന്നിട്ട് അദ്ദേഹം രണ്ടാമത്തേത് പുറത്തുവിട്ടു.

“കോണ്‍ക്ലേവിന് മുമ്പുള്ള പ്രത്യേക കുര്‍ബ്ബാന കഴിഞ്ഞ സമയം. ബസിലി ക്കായുടെ പുറത്തു വച്ച് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള പരിചയക്കാരായ ദമ്പതി കളെ കണ്ടുമുട്ടി. ഞാന്‍ അവരോടു പറഞ്ഞു – പരിശുദ്ധത്മാവ് നിങ്ങളിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോണ്‍ക്ലേവ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകളേ ഉളളൂ. നിങ്ങള്‍ എനിക്കു ഒരു ഉപദേശം തരാമോ?”

“ഉടനെ ആ സ്ത്രീ എന്റെ ചെവിയില്‍ മന്ത്രിച്ചു: ‘ബെര്‍ഗോളിയോ’. അത് എന്നെ സ്വാധീനിച്ചു. സാധാരണക്കാരായ വിശ്വാസികള്‍ ‘ബെര്‍ഗോളിയോ’ എന്നാണ് പറയുന്നതെങ്കില്‍ അത് പരിശുദ്ധാത്മാവ് തരുന്ന വ്യക്തമായ സൂചന തന്നെയാണ്,” കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ പറഞ്ഞുനിര്‍ത്തി.

ജനസ്വരമാണ് ദൈവസ്വരമെന്നൊരു ലത്തീന്‍ പഴഞ്ചൊല്ലുണ്ട്. അതാണ് കര്‍ദ്ദിനാള്‍ ഷോണ്‍ബേണിന്റെ അഭിപ്രായത്തില്‍ പ്രതിധ്വനിച്ചത്. അങ്ങനെയെങ്കില്‍ ഫ്രാന്‍സീസ് പാപ്പായെ കുറിച്ച് ലോകമെങ്ങും അലയടിക്കുന്ന ജനസ്വരത്തില്‍ ദൈവസ്വരം വായിക്കാന്‍ നമുക്കാകണം. അങ്ങനെ അതിനു പിറകിലെ ദൈവകരവും ദൈവിക പദ്ധതിയും അംഗീകരിക്കാനും നമുക്കാകണം. ഇതിനെല്ലാം ഉപരിയായി സുവിശേഷത്തിലെ യേശുവുമായി താരതമ്യം ചെയ്താല്‍ ഫ്രാന്‍സീസ് പാപ്പായുടെ ക്രിസ്തുസാദൃശ്യം വായിച്ചെടുക്കാന്‍ ആര്‍ക്കും കഴിയേണ്ടതാണ്. എന്നിട്ടും എന്തേ കേരളസഭയിലെ ഒരു ഗണം വരേണ്യവര്‍ഗ്ഗം ദൈവസ്വരത്തിനെതിരെ മറുതലിച്ചു നില്‍ക്കുന്നു?

ഫ്രാന്‍സീസ് പാപ്പാ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ആഹ്വാനം ഇതാണ്- നമുക്ക് ക്രിസ്തുവിലേക്ക് തിരികെ പോകാം. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അത്തരമൊരു പിന്തിരിയലിനും മാനസാന്തരത്തിനുമായി നമ്മെ വെല്ലു വിളിക്കുന്നു. എന്നാല്‍ അതിനെ ചെറുക്കാനുള്ള സ്വാഭാവിക പ്രവണതയാണ് ചിലയിടങ്ങളെ ങ്കിലും രഹസ്യമായി കരുത്താര്‍ജിക്കുന്നത്.

യോനാ പ്രവാചകനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ പണ്ട് പറഞ്ഞൊരു കാര്യമുണ്ട്: “യോനായ്ക്ക് എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. ഒരു കാര്യത്തിലും അദ്ദേഹത്തിനു സംശയമില്ലായിരുന്നു. എന്തി-ന്, ദൈവത്തെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചും അയാള്‍ക്കറിയാമായിരുന്നു. അങ്ങനെ, എല്ലാ കാര്യത്തിലും വ്യക്തതയുള്ള യോനായുടെ ജീവിതത്തിലേക്കാണ് ഒരു മലവെള്ളപ്പാച്ചില്‍ പോലെ ദൈവം കടന്നു വരുന്നത്.”

“ദൈവം അയാളെ നിനവേയിലേക്കു അയച്ചു. ദൈവം ക്ഷമയോടെ കാത്തിരിക്കുകയാണെന്ന് പറയുകയായിരുന്നു അയാളുടെ കടമ. എന്നാല്‍ അദ്ദേഹം എതിര്‍ ദിശയിലേക്ക് ഓടിമാറുകയാണ് ചെയ്തത്. സത്യത്തില്‍ മനുഷ്യനോട് ദൈവ ത്തിനുള്ള അനന്തമായ സ്നേഹത്തില്‍ നിന്നാണ് യോനാ കുതറി ഓടുന്നത്. കാരണം, “കാര്യങ്ങള്‍ തന്റേതായ രീതിയില്‍ ചെയ്യുന്നതായിരുന്നു അയാള്‍ക്കിഷ്ടം. എല്ലാത്തിനേയും തന്റെ നിയന്ത്രണത്തിലാക്കാനായിരുന്നു അയാള്‍ക്കു താല്‍പര്യം. ഫലമോ? ദൈവത്തിലേക്കും മനുഷ്യ ശുശ്രൂഷയിലേക്കും വളര്‍ന്നു കയറാനുള്ള അവസരം തടസ്സപ്പെട്ടു… നമ്മുടെ ഉറപ്പുകളും തീര്‍ച്ചകളും പരിശുദ്ധാത്മാവിനെ ബന്ധനത്തിലാക്കുന്ന കന്മതിലുകളായി മാറാം. സ്വന്തം മനഃസാക്ഷിയെ ദൈവജനത്തിന്റെ തീര്‍ത്ഥയാത്രയില്‍ നിന്നും ഒറ്റപ്പെടുത്തുന്നവന്, പരിശുദ്ധാത്മാവിന്റെ സന്തോഷം അനുഭവിക്കാന്‍ ആവുകയില്ല. തങ്ങളുടെ അടഞ്ഞ താര്‍സീസിലിരുന്നു കൊണ്ട് അത്തരക്കാര്‍ എല്ലാത്തിനെതിരെയും കുറ്റം വിധിക്കും, പരാതി പറയും, യുദ്ധം ചെയ്യും.”

എല്ലാത്തിനെയും നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള നമ്മുടെ താല്‍പര്യങ്ങളില്‍ നിന്ന് തമ്പുരാന്‍ നമ്മളെ സ്വതന്ത്രരാക്കട്ടെ. നമ്മുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതിനെയൊക്കെ ഒതുക്കി നശിപ്പിക്കാനുള്ള നമ്മുടെ കുടിലതയില്‍ നിന്ന് ദൈവം നമ്മെ മോചിപ്പിക്കട്ടെ. നമ്മുടെ അടഞ്ഞ താര്‍സീസിലിരുന്നുകൊണ്ട് നമുക്ക് അനിഷ്ടമായതിനെയൊക്കെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാനുള്ള നമ്മുടെ തീവ്രവാദത്തെ ദൈവം തന്നെ കെടുത്തിക്കളയട്ടെ!

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

2 thoughts on “താര്‍സീസിലിരുന്ന് യുദ്ധം ചെയ്യുന്നവര്‍

 1. It is true, Pope Francis will differentiate between the masked christian and the real Christian. In that process we can anticipate revolution in the Church.

  May be the prophecy will come true about the last Pope.

  When Lord want louder Praise n Worship, such aristocratic people may advocate silent prayer.
  Thus we can identify the black sheep.

  But we can Trust in HIM who shed his blood for us, that he will find a way out.

  HAPPY NEW YEAR in JESUS.

Leave a Reply

Your email address will not be published. Required fields are marked *

sixteen + two =