ക്ലോഡിയയുടെ കഥ

Klaudia Mexico
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

മെക്‌സിക്കന്‍ സ്വദേശിയായിരുന്നു ക്ലോഡിയ. തന്റെ ജീവിതം അവള്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ്‌ പാപ്പയോടും മറ്റ്‌ മത നേതാക്കളോടും പങ്കുവെച്ചു.

പന്ത്രണ്ടാം വയസ്സിലാണ്‌ ക്ലോഡിയയുടെ ലോകം തലകീഴായി മറിഞ്ഞത്‌. നല്ലൊരു കുടുംബവും സ്‌നേഹവും വാഗ്‌ദാനം ചെയ്‌ത ഒരാളുമായി അവള്‍ പ്രണയത്തിലായി. അവിടെ നിന്നും മാറി വേറെ എവിടെയെങ്കിലും അയാള്‍ക്കൊപ്പം ജീവിക്കാനായി അവള്‍ പുറപ്പെട്ടു. ആദ്യത്തെ മൂന്ന്‌ മാസം എല്ലാം ശാന്തമായി തന്നെ പോയി. പക്ഷെ അതു കഴിഞ്ഞാണ്‌ അവള്‍ അയാളുടെ തനി സ്വരൂപം തിരിച്ചറിഞ്ഞത്‌. അയാള്‍ ഒരു സെക്‌സ്‌ ഏജന്റായിരുന്നു. താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന്‌ അവള്‍ക്ക്‌ മനസ്സിലായി. അയാള്‍ വേശ്യാവൃത്തിയിലേക്ക്‌ അവളെയും നിര്‍ബ്ബന്ധിച്ചു.

അയാള്‍ പറഞ്ഞത്‌ അനുസരിച്ചില്ലെങ്കില്‍ തന്റെ അമ്മയേയും സഹോദരങ്ങളെയും കൊല്ലും എന്ന ഭീഷണിക്ക്‌ മുമ്പില്‍ അവള്‍ കീഴടങ്ങി. ജീവിതം ഇരുട്ടു നിറഞ്ഞതായി. പിന്നീട്‌ വര്‍ഷങ്ങളെടുത്തു അവിടെ നിന്ന്‌ പുറത്തുവരാന്‍. തന്നെ പോലുള്ള ജീവിതങ്ങളെ രക്ഷപ്പെടുത്താനായി അവള്‍ അവളുടെ കഥ ഫ്രാന്‍സിസ്‌ പാപ്പയോടും നേതാക്കളോടും കഴിഞ്ഞ ദിവസം തുറന്ന്‌ പറഞ്ഞു.

ഇപ്പോള്‍ ക്ലോഡിയയ്‌ക്ക്‌ വയസ്സ്‌ 22. ഇന്നവള്‍ക്ക്‌ നല്ലൊരു കുടുംബമുണ്ട്‌. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്‌ അവളിന്ന്‌. ഭയം ജീവിതത്തിലുണ്ടാകും. പക്ഷെ, എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ പേടിച്ച്‌ കഴിയില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

5 × 1 =