ഫുട്‌ബോള്‍ മാച്ചിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക്

Inter religious football september 1
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സെപ്റ്റംബര്‍ ഒന്നിന് റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മതാന്തര ഫുട്‌ബോള്‍  മാച്ചിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തുന്നു.  ഫ്രാന്‍സിസ് പാപ്പയുടേതാണ് ഈ ഫുട്‌ബോള്‍ മാച്ചിന്റെ ആശയം. ബുദ്ധിസ്‌ററ്, ക്രിസ്ത്യന്‍ (കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് സഭയും), ജ്യൂവിഷ്, ഹിന്ദു, മുസ്ലിം, ഷിന്റോ എന്നീ വ്യത്യസ്ത മതവിഭാഗങ്ങളില്‍  പെട്ടവരാണ് കളിക്കാര്‍.

ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഒന്നിച്ചു ചേരല്‍ സ്‌പോര്‍ട്‌സിലൂടെ സാധ്യമാക്കുക എന്നതാണ് ഈ ഫുട്‌ബോള്‍ മാച്ചിലൂടെ പാപ്പ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ ധന ശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മാച്ചാണിത്.

ഈ ഫുട്‌ബോള്‍ മാച്ചിന് മുന്‍കൈയെടുക്കുന്നത് ഇറ്റലിയിലെ പിയുപിഐ എന്ന സംഘടനയാണ്. റോം ആസ്ഥാനമായുളള യുണൈറ്റഡ് നേഷന്‍സിന്റെ ശാഖയായ ഫുഡ് ആന്‍ഡ്  അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ഇതില്‍ പങ്കാളികളാകുന്നുണ്ട്.

”പോഷകാഹാരക്കുറവും വിശപ്പും എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുക എന്നതാണ് സംഘര്‍ഷാവസ്ഥകള്‍ക്കുള്ള  പരിഹാരം. സമാധാനമില്ലാതെ വിശപ്പിന് അവസാനമില്ല. എന്നാല്‍ വിശപ്പും ദാരിദ്ര്യവും നിലനില്‍ക്കുമ്പോള്‍ സമാധാനം ഉണ്ടാകില്ല”, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ജോസ് ഗ്രാസിയാനോ ഡ സല്‍വ പറയുന്നു.

”ഫ്രാന്‍സിസ് പാപ്പയോട് ഈ ആശയം പങ്കു വച്ചപ്പോള്‍ ലോകസമാധാനത്തിനു വേണ്ടിയുള്ള ഈ പ്രവര്‍ത്തനത്തിന് വളരെ അനുകൂലമായാണ് പാപ്പ പ്രതികരിച്ചത്. ലോക സമാധാനത്തിന് പിന്തുണ നല്‍കുന്ന ഫുട്‌ബോളില്‍ പങ്കാളികളാകാന്‍ നിരവധി താരങ്ങള്‍ക്കു കഴിയും. എന്തുകൊണ്ടെന്നാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനസമാഹരണമാണ് ഈ ഫുട്‌ബോളിന്റെ ലക്ഷ്യം. ഫ്രാന്‍സിസ് പാപ്പയുടെ സമാധാനത്തിനു വേണ്ടിയുള്ള ഈ ഉദ്യമത്തിന്റെ സന്ദേശം ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം”, മുന്‍ അര്‍ജ്ജന്റീനിയന്‍ ദേശീയതാരവും ഇപ്പോഴത്തെ ഇന്റര്‍ മിലന്‍ വൈസ്പ്രസിഡന്റുമായ ജാവിയേര്‍ സനേത്തി പറയുന്നു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

one × 5 =