വിശ്വാസത്തിന്റെ പൂഴ്ത്തിവെപ്പുകാരും കുത്തക വ്യാപാരികളുമാകാനാണ് നമ്മുടെ ശ്രമം.

pope francis santa martha
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

 

മാര്‍ച്ച് 13 ന് ബാല്‍ക്കെണിയില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ ഫ്രാന്‍സീസ് പാപ്പാ കത്തോലിക്കാ സഭയെ മാത്രമല്ല, ലോകത്തെ ആകമാനം അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നും എന്തെങ്കിലും പുതുതായി അദ്ദേഹത്തിനു പുറത്തെടുക്കാനുണ്ടാാവും. അതുകൊണ്ടുതന്നെ സകലരും വിസ്മയഭരിതരാ വുകയാണ് – കഫര്‍ണാമിലെ ജനസമൂഹത്തെപ്പോലെ (മര്‍ക്കോ 1 : 22).

മെയ് 25 ന് സാന്‍താ മാര്‍ത്തായിലെ കുര്‍ബാനക്കിടയ്ക്കായിരുന്നു: “ക്രിസ്തുശിഷ്യരെന്ന നിലയില്‍ വിശ്വാസത്തിന്റെ വാതില്‍ തുറക്കാനുള്ള കഴിവു നമുക്കുണ്ട്. എന്നാല്‍ പലപ്പോഴും വിശ്വാസത്തിന്റെ പൂഴ്ത്തിവെപ്പുകാരും കുത്തക വ്യാപാരികളുമാകാനാണ് നമ്മുടെ ശ്രമം.”

യേശുവിന്റെ അടുത്തേക്ക് കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ ശിഷ്യന്മാര്‍ തടയുന്ന ഭാഗമായിരുന്നു അന്നത്തെ സുവിശേഷ ഭാഗം: “യേശു അവരെ കൈകളിലെടുക്കുന്നു; ആശ്ലേഷിക്കുന്നു; ഉമ്മവയ്ക്കുന്നു. എന്നിട്ടു ശിഷ്യരോടായി പറഞ്ഞു – അവരെ നിങ്ങള്‍ തടയേണ്ട പകരം അവരെ നിങ്ങള്‍ എന്റെ അടുത്തേക്കു വരുവാന്‍ അനുവദിക്കുക.”

മാര്‍പ്പാപ്പാ കൂട്ടിചേര്‍ത്തു: “വിശ്വാസത്തിന്റെ പരിപോഷകരാകാനാണ് നമ്മുടെ വിളി; അല്ലാതെ അതിനെ വേലികെട്ടി നിയന്ത്രിക്കുന്നവരാകാനല്ല.”

“സാധാരണ വിശ്വാസികളുടെ വിശ്വാസം ലളിതമാണ്. അതില്‍ ചിലപ്പോള്‍ വലിയ ദൈവശാസ്ത്രമൊന്നും കണ്ടെന്നുവരില്ല; പക്ഷെ, അതിലുള്ള ചെറിയ ദൈവശാസ്ത്രത്തിന്റെ പിറകില്‍ ദൈവാത്മാവ് ഉണ്ടെന്ന് ഉറപ്പാണ്. മാതാവ് ആരാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ദൈവശാസ്ത്രജ്ഞന്റെ അടുത്തേക്കു പോയ്ക്കൊള്ളൂ. ദൈവമാതാവ് ആരാണെന്ന് അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായി പറഞ്ഞുതരും. എന്നാല്‍, മാതാവിനെ സ്നേഹിക്കാന്‍ പഠിക്കണമെങ്കില്‍ നിങ്ങള്‍ ഒരു സാധാരണ അമ്മച്ചിയുടെ അടുത്തേക്ക് പോയ്ക്കോളൂ- അവര്‍ മികവുറ്റ രീതിയില്‍ അത് നിങ്ങളെ പഠിപ്പിക്കും.”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

eight − 2 =