ആധുനിക തിന്‍മകളില്‍ നിന്ന് സഭയെ രക്ഷിക്കുക: ഫ്രാന്‍സീസ് പാപ്പ

Pope Francis to Lithuanien Bishops
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സഭ നേരിടുന്ന ആധുനിക ഭീഷണികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് പ്രവര്‍ത്തിച്ച ലിത്വാനിയന്‍ ബിഷപ്പുമാരുടെ ധീരതയ്ക്ക് ഫ്രാന്‍സീസ് പാപ്പയുടെ പ്രശംസ. ലിത്വാനിയയില്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട പീഡനങ്ങളെ വളരെ ശക്തമായാണ് സഭ അതിജീവിച്ചത്. ”ചരിത്രത്തിന്റെ അവകാശികളാണ് നിങ്ങള്‍. സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പൈതൃകം നിങ്ങള്‍ക്കവകാശപ്പെട്ടതാണ്. നിങ്ങളുടെ ധീരമായ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ അവകാശം നിങ്ങള്‍ പ്രകടിപ്പിച്ചത്. വിശുദ്ധ കുര്‍ബാനയാണ് നിങ്ങളെ ഉത്തേജിപ്പിച്ചത്. ഈ കൂട്ടായ്മയില്‍ പരിശുദ്ധാത്മാവാണ് നിങ്ങളെ നയിച്ചത്” പാപ്പ തന്റെ അനുമോദന പ്രസംഗത്തില്‍ ബിഷപ്പുമാരോടായി പറഞ്ഞു.

ഫെബ്രുവരി 2-ാം ഫ്രാന്‍സീസ് പാപ്പയെ കാണാന്‍ ലിത്വാനിയയിലെ മെത്രാന്‍മാര്‍ റോമിലെത്തിയത്. ”നിങ്ങളുടെ യുവത്വത്തിനും ധൈര്യത്തിനുമൊപ്പമാണ് എന്നെ കാണാന്‍ എത്തിയത്” പാപ്പ പറഞ്ഞു. സോവിയറ്റ് രാജ്യങ്ങളിലെ ”പീഡനങ്ങളുടെ ഏറ്റവും ദുഖകരമായ കാലഘട്ട”ത്തില്‍ ജീവിച്ചവരെക്കുറിച്ച് പാപ്പ ഓര്‍മ്മിപ്പിച്ചു.

തൊണ്ണൂറുകളില്‍ ഭൂരിഭാഗം കത്തോലിക്കാ രാജ്യങ്ങളും സോവിയറ്റ് ഭരണത്തിന്റെ കീഴിലായിരുന്നു. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നും പാപ്പ അനുസ്മരിച്ചു. നൂറ്റിഅമ്പതിലേറെ വൈദികരെ നാടുകടത്തുകയും ചെയ്തിരുന്നു. ഇത്തരം ക്രൂരതകളെ അതിജീവിച്ചാണ് സഭ ഉയര്‍ത്തെഴുന്നേറ്റത്. മനുഷ്യത്വത്തിനും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിലനിന്നിരുന്ന ലിത്വാനിയയില്‍ മെത്രാന്‍മാരുടെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മാറ്റം സംഭവിച്ചതെന്ന് ഫ്രാന്‍സീസ് പാപ്പ എടുത്തു പറഞ്ഞു. ”ക്രൈസ്തവ മൂല്യങ്ങളും സുവിശേഷവും പ്രഘോഷിക്കുക. സൃഷ്ടിപരമായ സംവാദങ്ങളിലൂടെ മത അനുഭവങ്ങളില്‍ നിന്നും സഭയില്‍ നിന്നും അകന്നു പോയവരെയും ഒരുമിച്ച് കൊണ്ടുവരിക.” പാപ്പ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

16 − 15 =