മാറാനുള്ള മടി

tharoor
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

തലനാരിഴയ്ക്ക് യുഎന്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട ആളാണ് ശശി തരൂര്‍. അതായത് ഭാരതത്തിന്റെ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തസ്തികയുടെ അടുത്തുവരെ ചെന്നെത്തിയ ആള്‍. ഡിസംബര്‍ 29ന് ഞായറാഴ്ച തിരുവനന്തപുരത്തെ ഇവാനിയോസ് നഗറില്‍ വച്ച് അദ്ദേഹം പറഞ്ഞു: “ഫ്രാന്‍സീസ് പാപ്പായെ എനിക്കിഷ്ടമാണ്.” ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ സ്വാധീനത്തില്‍ പുറത്തു വരുന്ന അദ്ദേഹത്തിന്റെ മലയാള വാക്കുകള്‍ക്ക് അമിതമായൊരു കൗതുകം. “ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം പാപ്പായുടെ മനുഷ്യത്വമാണ്.” ലോകത്തില്‍ ആദ്യമായി ഫ്രാന്‍സീസ് പാപ്പായ്ക്കുവേണ്ടി തുടങ്ങിയ ‘മാര്‍പ്പാപ്പാ ഡോട്ട് കോം’ എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

പാപ്പാ കാണിക്കുന്ന മനുഷ്യത്വമാണ് അദ്ദേഹത്തിനു ലഭിക്കുന്ന സാര്‍വ്വത്രികമായ പിന്തുണയ്ക്ക് കാരണമെന്ന് ആരും സമ്മതിക്കും. ആകര്‍ഷണത്തിനും പിന്തുണയ്ക്കും അപ്പുറം അദ്ദേഹം കത്തോലിക്കാ സഭയ്ക്കുള്ളില്‍ ഉയര്‍ത്തുന്നത് കടുത്ത വെല്ലുവിളികളാണ്. സഭയുടെ എല്ലാ തലങ്ങളിലുള്ളവരെയും പാപ്പായുടെ വാക്കും പ്രവര്‍ത്തിയും വെല്ലുവിളിക്കുന്നു എന്നതാണ് സത്യം. ഇപ്പോള്‍ ജീവിക്കുന്ന ജീവിതരീതികളില്‍ നിന്നും മാറാന്‍ പാപ്പായുടെ ജീവിതം നമ്മളെ നിര്‍ബന്ധിക്കുന്നു. ഇപ്പോള്‍ നമ്മള്‍ പുലര്‍ത്തുന്ന പ്രാധാന്യക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മളെ ആഹ്വാനം ചെയ്യുന്നു.

ഒരു വൈദിക സമ്മേളനം. ചര്‍ച്ചാവിഷയം ‘മാര്‍പ്പാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍.’ പ്രധാന പ്രഭാഷകന്റെ പ്രമേയ അവതരണത്തിന് ശേഷം ചര്‍ച്ചക്കുള്ള അവസരമായിരുന്നു. ഇത്രയും സജീവമായൊരു ചര്‍ച്ച അടുത്ത കാലത്തൊന്നും ആ വൈദിക സമൂഹത്തില്‍ സംഭവിച്ചിട്ടില്ല.

ഒന്നാമത്തെ ചോദ്യം: ഫ്രാന്‍സീസ് പാപ്പാ പറയുന്നതും ചെയ്യുന്നതുമൊക്കെയാണ് ശരിയെങ്കില്‍ ഇതുവരെയുള്ള പാപ്പാമാരുടെ ജീവിതവും പഠനങ്ങളും പിശകുള്ളതായിരുന്നോ? അതിനെ പിന്തുണയ്ക്കുന്ന കുറെ ഉപചോദ്യങ്ങളും കൂടെ അതിന്റെ പുറകെ വന്നു.

“നമ്മള്‍ ഫ്രാന്‍സീസ് പാപ്പായെ താരതമ്യം ചെയ്യേണ്ടതും തട്ടിച്ചു നോക്കേണ്ടതും മുമ്പുള്ള മാര്‍പ്പാപ്പാമാരോടല്ല” പ്രഭാഷകന്‍ പറഞ്ഞു തുടങ്ങി. “മറിച്ച് ക്രൈസ്തവര്‍ക്കെല്ലാം മാതൃകയും ഗുരുവുമായ യേശു ക്രിസ്തുവിനോടാണ്.

ഫ്രാന്‍സീസ് പാപ്പായുടെ ജീവിതവും പ്രവൃത്തികളും സുവിശേഷത്തിലെ യേശുവിന്റെ ജീവിതവുമായി ഒത്തുപോകുന്നുണ്ടോ? അദ്ദേഹം പറയുന്ന കാര്യങ്ങള്‍ സുവിശേഷത്തിലെ യേശുവിന്റെ പഠനങ്ങളുമായി യോജിച്ചു പോകുന്നതാണോ? യോജിക്കുന്നെങ്കില്‍ ഫ്രാന്‍സീസ് ശരി; ഒത്തുപോകുന്നില്ലെങ്കില്‍ അദ്ദേഹം തെറ്റി. ഒന്ന് നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു: “എന്റെ അഭിപ്രായത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ വാക്കും പ്രവൃത്തിയും യേശുവിന്റെ വാക്കും പ്രവൃത്തിയുമായി 100 ശതമാനമല്ല, 101 ശതമാനം ഒത്തു പോകുന്നു.” പ്രഭാഷകന്‍ അല്പം കടത്തി പറഞ്ഞില്ലേയെന്ന് കേള്‍വിക്കാര്‍ക്കു മാത്രമല്ല പ്രഭാഷകനും തോന്നിക്കാണണം. എന്നാലും അതിശയോക്തി പ്രഭാഷണകലയില്‍ ഒരു അലങ്കാരം തന്നെയാണല്ലോ.

ഇതാണ് ഫ്രാന്‍സീസ് പാപ്പാ സഭയിലാകമാനം ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി – സുവിശേഷത്തിലെ യേശുവിലേക്ക് തിരിച്ചു പോകാനുള്ള ആഹ്വാനം. പണ്ടൊരിക്കല്‍ ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തിയത് അസ്സീസ്സിയിലെ ഫ്രാന്‍സീസ് ആയിരുന്നുവെന്ന് നാം ഓര്‍ക്കണം.

മറ്റൊരു വൈദിക സമ്മേളനം. ചര്‍ച്ചയുടെ വിഷയം പഴയതു തന്നെ – ‘മാര്‍പ്പാപ്പായും അദ്ദേഹം ഉയര്‍ത്തുന്ന വെല്ലുവിളികളും’. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാനചോദ്യം, ഫ്രാന്‍സീസ് പാപ്പായുടെ രീതികളാണ് ശരിയെങ്കില്‍ സഭ ഇതുവരെ ചെയ്തു പോന്നിരുന്ന പലതും തെറ്റാണെന്നു വരില്ലേ?

അതുതന്നെയല്ലേ സത്യം? സഭയെന്നു പറഞ്ഞാല്‍ എന്താണ്? ബലഹീനരും പാപികളുമായ ക്രിസ്തുശിഷ്യരുടെ സമൂഹമല്ലേ സഭ? അതുകൊണ്ടുതന്നെ സഭയില്‍ എന്നും തെറ്റുകളും വീഴ്ചകളുമുണ്ടാകാമെന്നല്ല; ഉണ്ടാകും. അവയെയൊക്കെ കാലാകാലങ്ങളില്‍ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുകയാണ് ക്രൈസ്തവ ധര്‍മ്മം.

‘ലാ ചിവില്‍ത്താ കത്തോലിക്കാ’ മാസികയുടെ അഭിമുഖക്കാരനോടു ഫ്രാന്‍സീസ് പാപ്പാ പറഞ്ഞ ഉത്തരം ഓര്‍ക്കുന്നില്ലേ? ചോദ്യം ഇതായിരുന്നു- അങ്ങ് ആരാണ്? ആരാണീ ഫ്രാന്‍സീസെന്ന ബെര്‍ഗോളിയോ?

ചോദ്യം കേട്ടതേ പാപ്പാ ഒന്നു നിശബ്ദനായി. ചോദ്യം ആവര്‍ത്തിക്കണോയെന്ന് അഭിമുഖക്കാരനായ ഫാ. അന്റോണിയോ. വേണ്ടന്ന അര്‍ത്ഥത്തില്‍ ആംഗ്യം. പിന്നീട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി: “ഞാനൊരു പാപിയാണ്. ഇതൊരു ആലങ്കാരിക പ്രയോഗമന്ന. സത്യമായും ഞാനൊരു പാപിയാണ്. ദൈവം കരുണാപൂര്‍വ്വം തൃക്കണ്‍പാര്‍ത്ത പാപിയായ മനുഷ്യനാണ് ഞാന്‍.”

പറയുന്നത് മാര്‍പ്പാപ്പായാണെന്ന് ഓര്‍ക്കണം. അതും ഫ്രാന്‍സീസ് പാപ്പാ. അദ്ദേഹം പാപിയായ മനുഷ്യനാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥയോ? പാപത്തില്‍ വീഴുന്ന ബലഹീനരായ ക്രിസ്തുശിഷ്യരുടെ സമൂഹമാണ് സഭയെന്ന് അംഗീകരിക്കാനുള്ള എളിമയാണ് ഒരു സമൂഹമെന്ന നിലയില്‍ സഭയ്ക്ക് വേണ്ടത്. പരിണിതഫലമോ? എപ്പോഴും തെറ്റുതിരുത്താനും സ്വയം നവീകരിക്കപ്പെടാനുമുള്ള സന്നദ്ധതയും. ഇത്തരമൊരു സന്നദ്ധതയുടെ അഭാവത്തിലല്ലേ മറുവാദങ്ങളുമായി ഞാനും നിങ്ങളും എഴുന്നേറ്റു നില്‍ക്കുന്നത്.

നവീകരിക്കാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ആഹ്വാനമാണ് ഫ്രാന്‍സീസ് പാപ്പാ എന്റെ മുമ്പില്‍ വയ്ക്കുന്നത്. ആ അര്‍ത്ഥത്തില്‍ പാപ്പാ വെറുമൊരു കൈചൂണ്ടി മാത്രമാണ്. നിരന്തരം ക്രൂശിതനിലേക്ക് എന്റെ ദൃഷ്ടികളെ തിരിച്ചു വിടാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു കൈചൂണ്ടി. അതുതന്നെയല്ലേ യഥാര്‍ത്ഥത്തില്‍ മാര്‍പ്പാപ്പായുടെ ദൗത്യവും?

ക്രൂശിതനായ യേശുവിലേക്ക് നോക്കാനും അവനെ അനുദിന ജീവിതത്തില്‍ മാതൃകയാക്കാനുമായി ദൈവം കൊണ്ടുവന്നു തന്നിരിക്കുന്ന മാതൃകയാണ് ഫ്രാന്‍സീസ് പാപ്പാ. അങ്ങനെയെങ്കില്‍ പാപ്പായുടെ വാക്കും പ്രവൃത്തിയും അനുദിനം പിന്തുടര്‍ന്നാല്‍ വ്യക്തിപരവും സഭാപരവുമായ നമ്മുടെ നവീകരണം എളുപ്പമായി മാറും.

ജെ. നാലുപറയില്‍

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

4 thoughts on “മാറാനുള്ള മടി

  1. Exactly an Eye Opener to the World- Become a Change and be a Change- to be like Jesus. So ” We should promote a culture of Resurrection more than a culture of Sad. Because Christ is Risen- Halleluyya

  2. “Looking unto JESUS the author and finisher of our faith; who for the joy that was set before Him endured the cross, despising the shame, and is set down at the right hand of the throne of God” Hebrews 12:2. We don’t look to JESUS but many other things!

    When Mahatma Gandhiji went to attend an Anglican Church in South Africa, the Pastor and another member told him that the Church is not for “swamis”, pushed him outside and Gandhiji was greatly offended. If JESUS is trying to attend many of our fancy Churches in a poor person’s outfit, how he will be treated? Gandhiji’s mentor, as he called Rev. C. F. Andrews ” Deenaabandhu” who was the professor of Philosophy at St. Stephen’s college in Delhi had great influence in his life. Another person who had great influence with Gandhi was Dr. Stanly Jones, who has preached over 42 times in the Maramon convention. When Gandhiji read the beatitudes, chapter 5 of the book of Mathew, that totally transformed Gandhiji’s look towards JESUS CHRIST. Be+attitude is the divine mandate for every follower of CHRIST to live a royal life in this sin-sick world; if they put those teachings into personal and practical life. How many are interested to step down to learn the lessons of humility-sacrifice and compassion? At Sabarmathi Ashram, he had a picture of JESUS CHRIST with the inscription at the bottom ” He is our peace”.

    The saddest thing to watch with bewilderment among the denominations is that the man-made traditions, dogmas and formalities added every year transformed the Church world into a secular institution with a big cross at the top, money and materials things became the center of operation and worship; what CHRIST taught and lived has zero effect and validity now.

    It is very urgent that the Church world has to return to the days, as JESUS taught us to live!

Leave a Reply

Your email address will not be published. Required fields are marked *

1 + four =