ത്യാഗമില്ലാത്ത സമര്‍പ്പിത ജീവിതം കാരിക്കേച്ചര്‍ പോലെയെന്ന് പാപ്പ

ത്യാഗവും അനുസരണവും ഇല്ലാത്ത സമര്‍പ്പിത ജീവിതം നയിക്കുന്നവരുടെ ജീവിതത്തെ ഹാസ്യചിത്രത്തോടാണ് ഫ്രാന്‍സീസ് പാപ്പ ഉപമിക്കുന്നത്. അവരെ അനുസരണത്തിലേയ്ക്കാണ് വിളിച്ചിരിക്കുന്നത്. അനുസരണത്തിലധിഷ്ഠിതമായ ജീവിതം അവരെ വിവേകത്തിലേയ്ക്ക് നയിക്കുന്നു. സമര്‍പ്പിത ജീവിതത്തിന്റെ ആഗോള ദിനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഫെബ്രുവരി രണ്ടാണ് സമര്‍പ്പിതര്‍ക്കുള്ള ആഗോള ദിനം ആഘോഷിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ജോസഫും മേരിയും ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കാഴ്ച വച്ചതിനെക്കുറിച്ചാണ് പാപ്പ സുവിശേഷത്തിലൂടെ സംസാരിച്ചത്. പരിശുദ്ധ അമ്മയുടെ കൈകളെ ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിലേയ്ക്കുള്ള ഗോവണി എന്നാണ് ഫ്രാന്‍സീസ് പാപ്പ വിശേഷിപ്പിച്ചത്.
പരിശുദ്ധ അമ്മ ശിശുവുമായി ദേവാലയത്തില്‍ പ്രവേസിക്കുന്നതിനെ ഫ്രാന്‍സീസ് പാപ്പ ഇപ്രകാരം പറയുന്നു, ”ഉണ്ണിയേശു മുന്പില് നടന്ന് നയിക്കുന്നത് പോലെയാണ് പരിശുദ്ധ അമ്മ ദേവാലയത്തില്‍ പ്രവേശിച്ചത്.” ദൈവം സമര്‍പ്പിതര്‍ക്കായി പാത തെളിച്ചിട്ടുണ്ട് എന്ന് ഫ്രാന്‍സീസ് പാപ്പ പറയുന്നു. ദൈവത്തിന്റെ വഴിയെ സഞ്ചരിക്കാനാണ് സമര്‍പ്പിതരെ അവിടുന്ന് വിളിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
The most terrible paradox we watch today is the multiple personalities of some of the spiritual personalities. As usual, they instruct greater spiritual values but in their practical lives, those values are totally alien.