Quotes

  • നന്മയെയും തിന്മയെയും പറ്റി ഓരോരുത്തനും അവനവന്റേതായ കാഴ്ചപ്പാടുണ്ട്. ഓരോരുത്തനും അവനവന്റെ കാഴ്ചപ്പാടിലെ നന്മയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും തിന്മയ്ക്കെതിരായി നില്ക്കുകയും വേണം. ലോകത്തെ, ഒന്നുകൂടെ നന്മസ്ഥലമാക്കാന്‍ അതു മതിയാകും.
  • സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന ആത്മാനുരാഗികള്‍. “ഈ കൊട്ടാര വിദൂഷകരാണ് പേപ്പസിയുടെ കുഷ്ഠരോഗം.
  • അങ്ങനെ ചില വൈദികരെ കണ്ടുമുട്ടിയാല്‍ ഞാനും വൈദിക വിരോധിയാകും. വൈദികരുടെ അധികാര പ്രമത്തതയ്ക്ക് ക്രിസ്തീയതയുമായി ബന്ധമൊന്നുമില്ല.
  • മിസ്റ്റിക്കുകള്‍ ഇല്ലാത്ത മതം വെറും ഒരു തത്വശാസ്ത്രമാണ്.
  • ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമില്ല; വെറും ദൈവമേയുള്ളൂ.
  • തീര്‍ച്ചയായും എനിക്കു തോന്നുന്നത് കടിഞ്ഞാണില്ലാത്ത ക്യാപ്പിറ്റലിസം ശക്തരെ കൂടുതല്‍ ശക്തരാക്കുകയും, നിസ്സഹായരെ കൂടുതല്‍ നിസ്സാഹായരാക്കുകയും
  • ഞാനൊരു പാപിയാണ്. ഇതാണ് കൃത്യമായ നിര്‍വചനം ഇതൊരു അലങ്കാരിക പ്രയോഗമല്ല. സത്യമായും ഞാനൊരു പാപിയാണ്. ദൈവം കരുണാപൂര്‍വ്വം തൃക്കണ്‍ പാര്‍ത്ത ഒരു പാപിയാണ് ഞാന്‍.
  • മൂന്നു കാര്യങ്ങളാണ് ഈശോസഭയില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് – അവരുടെ മിഷണറി ചൈതന്യം, കൂട്ടായ്മ അല്ലെങ്കില്‍ സമൂഹജീവിതം, പിന്നെ അച്ചടക്കം.
  • ഏറ്റവും വലിയവയാല്‍ പരിമിതമാക്കപ്പെടാത്തതും എന്നാല്‍ ഏറ്റവും നിസ്സാരമായവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതുമാണ് ദൈവികത
  • യോഹന്നാന്‍ പാപ്പാ എല്ലാ കാര്യങ്ങളെയും അവയുടെ പരമാവധി വ്യാപ്തിയില്‍ കണ്ടു. എന്നാല്‍ വളരെ കുറച്ചു കാര്യങ്ങളെ അവയുടെ ഏറ്റവും കുറഞ്ഞ വ്യാപ്തിയില്‍ തിരുത്താന്‍ ശ്രമിച്ചു.
  • പിരിമുറുക്കത്തിലായിരിക്കുന്ന ഒരു സമൂഹമാണ് ഈശോസഭ
  • സ്വയം കേന്ദ്രികൃതമായി ജീവിക്കുന്നവനല്ല ഒരു ജസ്വീറ്റ്. അതുപോലെതന്നെ ഈശോസഭയും എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്ന അതിന്റെ കേന്ദ്രം, ആ സമൂഹത്തിന് പുറത്താണ്. ഈശോസഭയുടെ കേന്ദ്രം ക്രിസ്തുവും തന്റെ സഭയുമാണ്.
  • സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്തു ചിന്തിക്കുകയാണെന്ന് നാം ഒരിക്കലും കരുതരുത്.
  • ഞാന്‍ ദൈവജനത്തിന്റെ അനുദിന വിശുദ്ധി കാണുന്നു. അതായത് മക്കളെ വളര്‍ത്തുന്ന അമ്മയില്‍, കുടുംബത്തിന്റെ ആഹാരത്തിനായി അധ്വാനിക്കുന്ന പിതാവില്‍, ഏറെ മുറിവുകളുണ്ടായിട്ടും കര്‍ത്താവിനെ ശുശ്രൂഷിച്ചതിന്റെ പേരില്‍ പുഞ്ചിരിക്കുന്ന വൃദ്ധരായ വൈദികരില്‍, കഠിനാധ്വാനം ചെയ്യുകയും ആരോരുമറിയാതെ വിശുദ്ധി ജീവിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളില്‍
  • സഭ എല്ലാവരുടെയും ഭവനമായിരിക്കണം. അല്ലാതെ വളരെ കുറച്ച് തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന ചെറിയൊരു കപ്പേളയല്ല അത്.
  • നമ്മുടെ അല്പത്വത്തെ സംരക്ഷിക്കുന്ന കിളിക്കൂടായി ആഗോളസഭയുടെ മടിതട്ടിനെ നാം ചുരുക്കരുത്.
  • ശുശ്രൂഷകരിലും അഭിഷിക്തരിലും നിഷേധാത്മക സ്വഭാവരീതി കാണുമ്പോള്‍ ആദ്യം എന്റെ മനസ്സിലേക്ക് കടന്നു വരുന്ന കാര്യം, ഇതാ ഫലം തരാത്ത ഒരു ഷണ്ഡന്‍ എന്നാണ്.
  • വിശുദ്ധിയുടെയും, മഹത്വത്തിന്റെയും, എളിമയുടെയുമായ ഒരു കര്‍മ്മമാണ് ബനഡിക്ട് പാപ്പാ ചെയ്തത്. അദ്ദേഹം ഒരു ദൈവിക മനുഷ്യനാണ്.
  • ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് മുറിവുകള്‍ ഉണക്കാനും വിശ്വാസികളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാനുള്ള കഴിവാണ്.
  • യുദ്ധാനന്തരം യുദ്ധക്കളത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒരു ആശുപത്രിയായാണ് ഞാന്‍ സഭയെ കാണുന്നത്. മാരകമായി പരുക്കേറ്റിരിക്കുന്ന ഒരുവനോട് അവന്റെ കൊളസ്ട്രോള്‍ കൂടുതലാണോ, ബ്ലഡ് ഷുഗറിന്റെ അളവെത്രയാണ് എന്നൊക്കെ ചോദിക്കുന്നത് ഉപകാരപ്രദമല്ല. അവന്റെ മുറിവുകളെയാണ് നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്.
  • ചിലപ്പോഴൊക്കെ സഭ ചെറിയ കാര്യങ്ങളിലും ഇടുങ്ങിയ മനസ്സിന്റെ നിയമങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദിമ പ്രഘോഷണം തന്നെയാണ്.
  • അജപാലകരെയാണ് ദൈവജനത്തിനാവശ്യം. അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല.
  • വാതിലുകള്‍ തുറന്നിട്ടുകൊണ്ട് പ്രജകളെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നൊരു സഭയായി മാറാതെ, പുതിയ പാതകള്‍ കണ്ടെത്താനും, പുറത്തേക്കിറങ്ങാനും കുര്‍ബാനയ്ക്കു വരാത്തവരെയും, സഭ വിട്ടുപോയവരെയും, സഭയോടു നിസ്സംഗത പുലര്‍ത്തുന്നവരെയും തേടിപ്പോകാനും കഴിവുള്ള ഒരു സഭയായി മാറാനാണ് നാം പരിശ്രമിക്കേണ്ടത്.
  • സ്വവര്‍ഗ്ഗാനുരാഗിയായ ഒരാള്‍ നല്ല മനസ്സോടെ ദൈവത്തെ അന്വേഷിക്കുകയാണെങ്കില്‍ അവനെ വിധിക്കാന്‍ എനിക്കാകില്ല.
  • വിശ്വാസപരവും ധാര്‍മ്മികവുമായ സഭാപഠനങ്ങളെല്ലാം ഒരേ മൂല്യമുള്ളവയല്ല.
  • അപ്പോള്‍ ധാര്‍മ്മികവും മതപരവുമായ പ്രമാണങ്ങള്‍ക്ക് മുമ്പേ വരേണ്ടത് ദൈവത്തിന്റെ രക്ഷാകരസ്നേഹത്തിന്റെ പ്രഘോഷണമാണ്.
  • വ്രതങ്ങള്‍ ഹാസ്യാനുകരണമായി മാറാന്‍ പാടില്ല. അങ്ങനെയായാല്‍ സമൂഹജീവിതം നരകതുല്യമാകും. കന്യാവ്രതം ഫലം പുറപ്പെടുവിക്കാത്ത ഷണ്ഡന്മാരുടെ ജീവിതരീതിയായി മാറും.
  • ഒരു സ്ത്രീയായ മറിയം സഭയില്‍ മെത്രാന്മാരെക്കാള്‍ പ്രാധാന്യമുള്ളവളാണ്.
  • ആഴമുള്ള ഒരു സ്ത്രൈണ ദൈവശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ നാം കഠിനമായി പരിശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നിടത്തെല്ലാം സ്ത്രൈണ പ്രതിഭ ആവശ്യമാണ്. സമ്പൂര്‍ണ്ണമായ ഉറപ്പോടെ ഒരാള്‍ ദൈവത്തെ കണ്ടുമുട്ടിയെന്നു പറയുകയും ഒരല്‍പം പോലും സംശയം അക്കാര്യത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അത് തെറ്റായ ദൈവാനുഭവമാണ്.
  • വ്യക്തമായി എഴുതപ്പെട്ട നാടക സ്ക്രിപ്റ്റ് പോലെയല്ല നമ്മുടെ ജീവിതം. മറിച്ച് അതൊരു യാത്രയാണ്, നടപ്പാണ്, പ്രവൃത്തിയാണ്, അന്വേഷണമാണ്, കാഴ്ചായണ്.