സകലരോടും സുവിശേഷം പ്രസംഗിക്കുവിന്‍

preaching
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഡോ. ജെ. നാലുപറയില്‍
പ്രൊഫസര്‍ (പുതിയ നിയമം), മംഗലപ്പുഴ സെമിനാരി

1984ലാണ് ലോക യുവജനസംഗമം ആരംഭിച്ചത്. ആദ്യ സമ്മേളനം വത്തിക്കാനില്‍. പങ്കെടുത്തത്  3 ലക്ഷം യുവജനങ്ങള്‍. 2013-ലെ പതിനാലാം സംഗമത്തില്‍ റിയോയില്‍ പങ്കെടുത്തത് 37 ലക്ഷം യുവജനങ്ങളാണ്. ടിവിയിലൂടെ പങ്കെടുത്തവര്‍ അതിലും എത്രയോ ഇരട്ടി. സകലരേയും പ്രേഷിത തീകഷ്ണയാല്‍ നിറച്ച റിയോയിലെ യുവജനസംഗമത്തിന്റെ പ്രസക്തഭാഗങ്ങളിലേക്ക്…

ജൂലൈ 28. മലയാളി മനസ്സില്‍ പെട്ടെന്ന് കടന്നു വരുക അല്‍ഫോന്‍സാമ്മയുടെ പെരുന്നാളാണ്, ഭരണങ്ങാനവും. അന്നേ ദിവസം; പതിനാലായിരം കിലോ മീറ്റര്‍ അകലെയുള്ള റിയോ ദെ ജനേറോ പട്ടണം. തൊട്ടടുത്ത് അര്‍ധ ചക്രാകൃതിയില്‍ അഴകാര്‍ന്ന കോപ്പാകബാന ബീച്ച്. നാലര കിലോമീറ്റളോളം നീണ്ടുകിടക്കുന്ന ബീച്ചില്‍ നിറഞ്ഞുകവി യുന്ന 37 ലക്ഷം യുവജനങ്ങള്‍. ലോകത്തിലെ 175 വിഭിന്ന രാജ്യങ്ങളില്‍ നിന്ന്, വ്യത്യസ്ഥ സംസ്കാരങ്ങളില്‍ നിന്ന് വിഭിന്ന ഭാഷകളുമായി ഒരുമിച്ചു കൂടിയ ചെറുപ്പക്കാരോടായി ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: “യേശുക്രിസ്തുവിന്റെ പ്രതീക്ഷ നിങ്ങളിലാണ്. അതിനാല്‍ നിങ്ങള്‍ പോയി സകലരോടും സുവിശേഷം പ്രസംഗിക്കുവിന്‍.”

തീര്‍ത്ഥാടകരായി ബ്രസീലില്‍ ഒരുമിച്ചു കൂടിയവരോട് മിഷനറിമാരായി തിരിച്ചുപോകാനിയിരുന്നു മാര്‍പ്പാപ്പായുടെ ആഹ്വാനം: “ക്രിസ്തു ദൗത്യവുമായി ഇറങ്ങി പുറപ്പെടുന്ന ശിഷ്യനാകാനാണ് നിങ്ങള്‍ ഓരോരുത്തരെയും യേശു വിളിക്കുന്നത്.”

യുവജന സംഗമത്തില്‍ സ്വായത്തമാക്കിയ വിശ്വാസാനുഭവം പിടിച്ചുവയ്ക്കാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു: “തിരിച്ചു ചെല്ലുമ്പോള്‍ നിങ്ങളുടെ ചെറിയ സംഘങ്ങളില്‍ നിങ്ങള്‍ അടച്ചു പൂട്ടിയിരിക്കരുത്. ഇടവകയിലാകട്ടെ, നിങ്ങളുടെ സംഘടനയിലാകട്ടെ, നിങ്ങളുടെ രൂപതയിലാകട്ടെ നിങ്ങള്‍ ചടഞ്ഞുകൂടിയിരിക്കരുത്. മറിച്ച് നിങ്ങള്‍ പുറത്തേക്ക് കടക്കണം. സകലരോടും നിങ്ങളുടെ ദൈവാനുഭവം പങ്കുവയ്ക്കണം. കത്തിജ്വലിക്കുന്ന ദീപത്തെ മൂടിവച്ചാല്‍ എന്തു സംഭവിക്കും? അത് കെട്ടുപോകും. അത് ജ്വലിച്ചു കത്തണമെങ്കില്‍ അതിന് ശുദ്ധവായു ലഭിക്കണം. അടച്ചുപൂട്ടി വയ്ക്കാതെ പകുത്തുകൊടുക്കുമ്പോഴും പങ്ക് വയ്ക്കുമ്പോഴും കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്ന ജ്വാലയാണ് നിങ്ങളുടെ വിശ്വാസം.”

ഒന്നു നിര്‍ത്തിയിട്ട് പാപ്പാ തുടര്‍ന്നു: “നിങ്ങള്‍ക്ക് ഇഷ്ടമുല്ലെങ്കില്‍ പോകാനല്ല യേശു പറഞ്ഞത്. അഥവാ നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ പോകണമെന്നല്ല. മറിച്ചു, പോയി, എല്ലാ ജനതകളെയും ശിഷ്യരാക്കാനാണ് കല്‍പന. അതിനാല്‍ നിങ്ങള്‍ പോകുവിന്‍, സുവിശേഷ പ്രഘോഷണമെന്ന ദൗത്യവുമായി.”

ലോകയുവജനസംഗമത്തിന്റെ അവസാന ദിവസത്തെ കുര്‍ബാനയ്ക്കിടക്കുള്ള പ്രസംഗത്തിലായിരുന്നു മാര്‍പ്പാപ്പായുടെ ഈ ആഹ്വാനം. അദ്ദേഹം തുടര്‍ന്നു: “എങ്ങോട്ടാണ് യേശു നമ്മെ അയയ്ക്കുന്നത്? എല്ലായിടത്തേക്കും. അതിര്‍ത്തികളും പരിധി കളുമില്ലാതെയാണ് അവന്‍ നമ്മെ അയയ്ക്കുന്നത്. അവന്‍ നമ്മളെ എല്ലാവരുടെ അടുത്തേക്കും അയക്കുന്നു. കാരണം അവന്റെ സുവിശേഷം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. സുവിശേഷ പ്രഘോഷണ ത്തോടൊപ്പം സേവനം ചെയ്യാനും നിങ്ങള്‍ മറക്കരുത്. കാരണം ക്രിസ്തുവിന്റെ ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ജീവിതമായിരുന്നു. അത് സേവനത്തിന്റെ ജീവിതമായിരുന്നു.”

സ്വര്‍ണ്ണമോ വെള്ളിയോ എന്റെ കൈയില്‍

യുവജന ദിനത്തിന്റെ തുടക്കത്തില്‍ സംഘാടകര്‍ ഉത്കണ്ഠയിലായിരുന്നു. വന്‍തോതില്‍ രജിസ്ട്രേഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സംഗമത്തിന്റെ തലേ ദിവസംവരെ 427000 പേരേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളു. പിന്നീട് പങ്കെടുക്കുന്നവരുടെ എണ്ണം പടിപടിയായി കൂടിക്കൂടി വന്നു. ജൂലൈ 22-ാം തീയതി ഫ്രാന്‍സീസ് പാപ്പാ റിയോയില്‍ വന്നിറങ്ങി. അദ്ദേഹത്തിന്റെ വാക്കുകളില്‍ ആദ്യ പാപ്പാ പത്രോസിന്റെ സ്വരം പ്രതിധ്വനിച്ചു: “എന്റെ കൈയ്യില്‍ സ്വര്‍ണമോ വെള്ളിയോ ഇല്ല. എനിക്കുള്ള ഏറ്റവും വലിയ സമ്പത്ത്, ഞാനിതാ നിങ്ങള്‍ക്കായി കൊണ്ടുവന്നിരിക്കുന്നു – യേശു ക്രിസ്തുവിനെ.”

ബ്രസീലിലെ ഒരു പഴമൊഴി ഉദ്ധരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു: “നിങ്ങള്‍ ഇവിടെ പറയാറില്ലേ, നിങ്ങളുടെ കണ്ണിലെ കൃഷ്ണമണികളാണ് നിങ്ങളുടെ മക്കളെന്ന്. മനോഹരമായൊരു പ്രയോഗമാണത്. കാരണം നമ്മുടെ കണ്ണിലൂടെയാണല്ലോ പ്രകാശം – നമ്മിലേക്കു കടന്നു വരുന്നതും നമ്മള്‍ക്ക് കാഴ്ച ശക്തി കിട്ടുന്നതും. നമ്മുടെ കണ്ണിനെ നമ്മള്‍ സംരക്ഷിച്ചില്ലെങ്കിലത്തേ അവസ്ഥയൊന്ന് ചിന്തിച്ച് നോക്കിക്കേ. പിന്നെങ്ങനെ നമുക്ക് മുമ്പോട്ടു നടക്കാനാവും? അതിനാല്‍ നമ്മുടെ മക്കളുടെ സംരക്ഷണത്തിനും വികസനത്തിനാവശ്യമായ ഭൗതികവും ആത്മീയവുമായ സാഹചര്യം ഒരുക്കാന്‍ നമുക്ക് കടമയുണ്ട്.” വന്നിറങ്ങിയ ഉടനെ 22-ാം തീയതി വൈകുന്നേരമായിരുന്നു നേതാക്കളും മാതാപിതാക്കളോടുമായി പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.

ദൈവം നമ്മളെ അതിശയിപ്പിക്കുന്നു

പാപ്പാ ആദ്യം സന്ദര്‍ശിച്ചത് അപ്പരിസീദായിലെ മാതാവിനെയായിരുന്നു. ഫ്രാന്‍സീസ് പാപ്പാ എന്നും അങ്ങനെയായിരുന്നു. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേ ദിവസം മാര്‍ച്ച് 14-ാം തീയതി അദ്ദേഹം ആദ്യം പോയത് റോമിലെ വലിയ മാതാവിന്റെ പള്ളിയിലേക്കായിരുന്നു. ബ്രസീലില്‍ നിന്നു തിരിച്ചുവന്നപ്പോഴും ആ മാതാവിന്റെ അടുത്തേക്ക് ശിശുസഹജമായ നിഷ്ക്കളങ്കതയോടെ അദ്ദേഹം പോയി. ബ്രസീലില്‍ നിന്ന് കിട്ടിയ ഫുട്ബോളും ജേഴ്സിയും അള്‍ത്താരയില്‍ കൊണ്ടുചെന്ന് മാതാവിന് കാഴ്ചവച്ചു.

അപ്പരിസീദാ അമേരിക്കയിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് – ലോകത്തിലെ രണ്ടാമത്തേതും. ഏകദേശം മുന്നൂറുവര്‍ഷങ്ങള്‍ക്ക് പിറകിലാണ് അതിന്റെ ആരംഭം – 1717ല്‍. മൂന്നു മുക്കുവര്‍ മീന്‍പിടിക്കാന്‍ പോയി. രാത്രി മുഴുവന്‍ വലയിട്ടിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല. നിരാശരായി തിരികെ പോരുമ്പോള്‍ അവര്‍ ഒന്നുകൂടെ വലയിറക്കി. ഇത്തവണയും ഫലം തഥൈവ – മീനൊന്നുമില്ല. പക്ഷേ എന്തോ ഒരു തടിക്കക്ഷണം വലയില്‍ ഉടക്കിയിരിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി – മാതാവിന്റെ ഒരു രൂപമാണ്. പക്ഷേ മാതാവിന് തലയില്‍. അവര്‍ വീണ്ടും വലയിറക്കി. ഇത്തവണ തലയും വലയില്‍ ഉടക്കി. വീട്ടിലെത്തി അവര്‍ തലയും ഉടലും ഒട്ടിച്ചു വച്ചു. എന്നിട്ട് പ്രാര്‍ത്ഥന തുടങ്ങി. അതാണ് അപ്പരിസീദായിലെ കറുത്ത മാതാവ്!

മാതാവിന്റെയടുത്ത് തടിച്ചു കൂടിയ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു: “രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഒന്നും കിട്ടാഞ്ഞപ്പോള്‍ ആ മുക്കുവര്‍ ശരിക്കും നിരാശരായി കാണണം. നിരാശയിലും, പരാജയത്തിലും, തളര്‍ന്നിരുന്നപ്പോഴാണ് ദൈവം അവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുത്തത് – മാതാവിനെ! അതിനാല്‍ നിങ്ങളുടെ പരാജയത്തിന്റെയും നിരാശയുടെയും ദിനങ്ങളില്‍ നിങ്ങള്‍ ഓര്‍മ്മിക്കുക- ദൈവം നിങ്ങള്‍ക്കായി ഏറ്റവും മികച്ച സമ്മാനം കരുതി വച്ചിരിക്കുന്നു. തമ്പുരാന്‍ നമുക്കായി കരുതി വച്ചിരിക്കുന്ന അത്ഭുതങ്ങള്‍ കാണാനുള്ള കണ്ണും സ്വീകരിക്കാനുള്ള ഹൃദയവും നമുക്ക് ഉണ്ടായിരിക്കട്ടെ.”

പ്രത്യാശ കളഞ്ഞു കുളിക്കരുത്!

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ചികിത്സിക്കുന്ന ഒരു ആശുപത്രിയുണ്ടായിരുന്നു- ഫ്രാന്‍സീസ് അസ്സീസിയുടെ പേരില്‍. ഫ്രാന്‍സിസ്കന്‍ മൂന്നാം സഭക്കാരായിരുന്നു അത് നടത്തിയിരുന്നത്. അവിടത്തെ അന്തേവാസികളെ കണ്ടപ്പോള്‍ പാപ്പാ പറഞ്ഞു: “മാതാവിന്റെ പുണ്യസങ്കേതത്തില്‍ നിന്ന് സഹനത്തിന്റെ പുണ്യസങ്കേതത്തിലേക്കാണ് ഞാന്‍ വന്നിരിക്കുന്നത്. അതായിരുന്നു ദൈവഹിതം.”

തുടര്‍ന്ന് പാപ്പാ അസ്സീസിയുടെ മാനസാന്തര കഥ അവരെ ഓര്‍മ്മിപ്പിച്ചു. എന്നിട്ടു പറഞ്ഞു: “ഭൗതിക സുഖങ്ങളല്‍ നമുക്ക് യഥാര്‍ത്ഥ സന്തോഷം തരുന്നത്; മറിച്ച് ക്രിസ്തുവിനെ അനുകരിച്ച് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതാണ്.” ഫ്രാന്‍സീസ് പുണ്യാളന് ഈ തിരിച്ചറിവുണ്ടായത് കുഷ്ഠരോഗിയെ ആശ്ലേഷിച്ചപ്പോഴായിരുന്നെന്ന് മാര്‍പ്പാപ്പാ വിശദീകരിച്ചു: “കാരണം നമ്മള്‍ ആശ്ലേഷിക്കുന്ന ഏതൊരു പീഡിത സഹോദരനും കര്‍ത്താവീശോമിശിഹായുടെ പീഡിത ശരീരം തന്നെയാണ്. മയക്കുമരുന്നിനോട് മല്ലടിച്ച് സഹിക്കുന്ന നിങ്ങളെ ഓരോരുത്തരെയും ആശ്ലേഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നിങ്ങളുടെ ശരീരം കര്‍ത്താവിന്റെ ശരീരം തന്നെയാണ്. അതിനാല്‍ കര്‍ത്താവിന്റെ കണ്ണുകളിലൂടെ നമുക്ക് പരസ്പരം നോക്കാന്‍ സാധിക്കണം.” എന്നിട്ട് ആശുപത്രിയിലെ ശുശ്രൂഷകരോടായി പാപ്പാ പറഞ്ഞു: “സഹനത്തിലും കഷ്ടതയിലും ആയിരിക്കുന്നവരോട് നിങ്ങളുടെ അടുപ്പവും, സ്നേഹവും പ്രകടിപ്പിക്കാനായി അവരെ ആശ്ലേഷിക്കാന്‍ നിങ്ങള്‍ പഠിക്കണം. ആശ്ലേഷിക്കുന്നതു കൊണ്ടുമാത്രം നിര്‍ത്തരുത്. സഹായം ആവശ്യമുള്ളവരുടെ നേരെ കൈ നീട്ടാന്‍ നമുക്കാകണം, അവരോട് പറയണം- നിനക്ക് എഴുന്നേല്‍ക്കാനാവും, എണീറ്റ് നില്‍ക്കാനാവും; അല്‍പം ക്ലേശിച്ചാലും, നീ മനസ്സുവച്ചാല്‍ നിനക്ക് എഴുന്നേറ്റു വരാനാവും.”

“എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ,” അതിനുശേഷം എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രത്യാശ നിങ്ങള്‍ കളഞ്ഞു കുളിക്കരുത്. അതുമാത്രമല്ല, മറ്റുള്ളവരുടെ പ്രതീക്ഷകളെ നമുക്ക് തല്ലിക്കെടുത്താതെയുമിരിക്കാം. അതിനു പകരം നമുക്ക് പ്രത്യാശ കൊടുക്കുന്നവരായി മാറാം. നമുക്ക് പ്രത്യാശയുടെ സംവാഹകരാകാം.”

പെട്ടെന്ന് അദ്ദേഹം അവരെ നല്ല സമരിയാക്കാരന്റെ കഥ ഓര്‍മ്മിപ്പിച്ചു: “നല്ല സമരിയാക്കാരന്റെ കഥ ഓര്‍ക്കുന്നില്ലേ? മുറിവേറ്റവനെ കണ്ടിട്ട് അനേകര്‍ കടന്നു പോയി. അത് അവരുടെ കാര്യമല്ലെന്നാണ് കടന്നുപോയപ്പോള്‍ അവര്‍ കരുതിയത്. അതെന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് നമ്മള്‍ എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട്? എത്ര പ്രാവശ്യം നമ്മള്‍ മുറിവേറ്റവരെ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്? എന്നാല്‍ ഇവിടെ ഈ ആശുപത്രിയില്‍ നിസ്സംഗതയ്ക്ക് പകരം കരുതലും സ്നേഹവുമാണ് അനുദിനം ആവര്‍ത്തിക്കപ്പെടുന്നത്.”

സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് മാര്‍പ്പാപ്പാ പറഞ്ഞു: “കര്‍ത്താവ് സമീപത്തു തന്നെയുണ്ട്. അവന്‍ നിങ്ങളെ കൈപിടിച്ചു നടത്തും. നിങ്ങളുടെ പ്രശ്നങ്ങളുടെ നടുവില്‍ നിങ്ങള്‍ അവന്റെ നേരെ തിരിയണം. അവന്‍ നിങ്ങള്‍ക്ക് ആശ്വാസവും പ്രത്യാശയും പകരും. അതോടൊപ്പം നിങ്ങള്‍ അമ്മയുടെ മാതൃസ്നേഹത്തിലും പ്രത്യാശയര്‍പ്പിക്കണം. കാരണം എവിടെ കുരിശുണ്ടോ, അതിനരികെ മാതാവുമുണ്ടെന്ന് നിങ്ങള്‍ മറക്കരുത്!”

കൊടുക്കുമ്പോഴാണ് നാം സമ്പന്നരാകുന്നത്

വര്‍ഗീഞ്ഞ ബ്രസീലിലെ ഏറ്റവും വലിയ ചേരിയാണ്. ബ്രസീല്‍ യാത്ര ആലോചിച്ചപ്പോള്‍ മുതല്‍ വര്‍ഗീഞ്ഞ സന്ദര്‍ശനം പാപ്പായുടെ സ്വപ്നമായിരുന്നു. 25-ാം തീയതി 11 മണിയോടെ പാപ്പാ ചേരിയില്‍ വന്നിറങ്ങി. ആദ്യം അവിടുത്തെ കുരിശുപള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു. എന്നിട്ട് നേരെ ഫുട്ബോള്‍ മൈതാനത്തേക്ക്. അവിടെയായിരുന്ന ചേരി നിവാസികളെല്ലാം പാപ്പായെ കാണാന്‍ ഒരുമിച്ചു കൂടിയിരുന്നത്. പോകുന്ന വഴി അദ്ദേഹം ഒരു വീട്ടില്‍ കയറി, അവിടത്തെ ദരിദ്ര ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു.

“ഇവിടെ നിങ്ങളോട് ഒപ്പം ആയിരിക്കുന്നതില്‍ എനിക്കേറെ സന്തോഷം തോന്നുന്നു,” പാപ്പാ പറഞ്ഞു തുടങ്ങി. അതിനനുസരിച്ച് ജനങ്ങളുടെ കൈയ്യടിയും. “തുടക്കം മുതല്‍ എന്റെ ആഗ്രഹം നിങ്ങളെ എല്ലാവരെയും കാണണമെന്നതായിരുന്നു. ബ്രസീലിലെ ഓരോ വീട്ടിലും കയറി, ഓരോ ഗ്ലാസ് കാപ്പി വാങ്ങി കുടിച്ച്- (കുടിക്കുന്നത് ഒരു ഗ്ലാസ് മദ്യമല്ലെന്ന് പാപ്പാ സരസമായി എടുത്തു പറഞ്ഞു) എല്ലാവരോടും സംസാരിച്ച്, എല്ലാവരെയും കേട്ട് നടന്നു നീങ്ങുക. എന്നാല്‍ ബ്രസീല്‍ വളരെ വലിയ രാജ്യമല്ലേ. എല്ലാ വീട്ടിലും കയറിയിറങ്ങുക അത്ര എളുപ്പമല്ല. അതിനാലാണ് ഞാന്‍ നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. നിങ്ങളുടെ ഈ കൂട്ടായ്മ ബ്രസീലിന്റെ സകല ജനങ്ങളെയും പ്രതിനിധീകരി ക്കുന്നുണ്ട്.”

അവരുടെ സ്വീകരണത്തെയും, ചേരിയിലെ അലങ്കാരങ്ങളെയും പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “സ്വാഗതം ചെയ്യുമ്പോഴും നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോഴും നമ്മള്‍ കൂടുതല്‍ ദരിദ്രരാവുകയല്ല; മറിച്ച് കൂടുതല്‍ സമ്പന്നരാകുകയാണ് ചെയ്യുന്നത്.”

സമത്വപൂര്‍ണ്ണവും നീതിനിഷ്ടവുമായ സമൂഹത്തിനായി അധ്വാനിക്കാന്‍ അധികാരികളോടും പൊതുപ്രവര്‍ത്തകരോടും, സമ്പന്നരോടുമായി അദ്ദേഹം അഭ്യര്‍ത്ഥിച്ചു: “സ്വാര്‍ത്ഥതയുടെ സംസ്ക്കാരം കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകത്തിന് രൂപം കൊടുക്കില്ല; മറിച്ച് പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും സംസ്ക്കാരത്തിലൂടേയേ അതു സാധിക്കൂ. കാരണം അപ്പോള്‍ നമ്മള്‍ മറ്റുള്ളവരെ ശത്രുക്കളായല്ല; മറിച്ച് സഹോദരരായാണ് കാണുന്നത്.”

യേശു അപ്പം വര്‍ദ്ധിപ്പിക്കുന്ന അത്ഭുതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “പങ്കുവയ്ക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ സമ്പന്നരാകുന്നത്; അല്ലാതെ പിടിച്ചു വയ്ക്കുമ്പോഴല്ല; കാരണം പങ്കു വയ്ക്കുന്നതെല്ലാം ഇരട്ടിക്കുന്നു; പെരുകുന്നു. ഒരു സമൂഹം ദരിദ്രരെയും, അവശരെയും പരിഗണിക്കുന്ന രീതി നോക്കിയാല്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയും മഹത്വവും നമുക്ക് അളക്കാനാവും.”

അവസാനമായി ചേരിയിലെ പാവപ്പെട്ടവരോടായി പാപ്പാ പറഞ്ഞു: “നിങ്ങള്‍ ഒറ്റക്കല്ല; ക്രിസ്തു നിങ്ങളുടെ കൂടെയുണ്ട്; സഭ നിങ്ങളുടെ കൂടെയുണ്ട്; പാപ്പാ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെ ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും; നിങ്ങളെ ഞാന്‍ പ്രാര്‍ത്ഥനയില്‍ അനുഗമിക്കും.”

ഉള്‍വലിയാതെ പുറത്തേക്കിറങ്ങുക

അര്‍ജന്റീനായില്‍ നിന്ന് വന്ന തീര്‍ത്ഥാടകരെ കാണാന്‍ പാപ്പാ റിയോയിലെ കത്തീഡ്രലിലേക്കാണ് പിന്നീട് പോയത്. അവരോടായി അദ്ദേഹം പറഞ്ഞു. “സഭ പുറത്ത് തെരുവുകളിലേക്ക് ഇറങ്ങിത്തിരിക്കണമെന്നാണ് എന്റെ ആഗ്രഹം. പൗരോഹിത്യത്തിന്റെ അധികാരപ്രമത്തതയില്‍ നിന്നും, സ്വന്തം സുരക്ഷിതത്വത്തില്‍ അടച്ചു പൂട്ടിയിരിക്കാനുള്ള സ്വാര്‍ത്ഥതയില്‍ നിന്നും നാം പുറത്തു കടക്കണം. ഇടവകകളും, സ്കൂളുകളും, സ്ഥാപനങ്ങളും സുരക്ഷിതത്വത്തില്‍ അടച്ചുപൂട്ടിയിരിക്കാനുള്ള വഴികളല്ല; മറിച്ച് പുറത്തേക്കിറങ്ങാനുള്ള മാര്‍ഗ്ഗങ്ങളായി മാറണം. അല്ലെങ്കില്‍ അവയൊക്കെ എന്‍.ജി.ഒ. ആയി മാറും. സഭ ഒരിക്കലും ഒരു എന്‍.ജി.ഒ ആയി മാറരുത്.”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

12 thoughts on “സകലരോടും സുവിശേഷം പ്രസംഗിക്കുവിന്‍

  1. The gospel (God+spell) or the good news has to be proclaimed to the world by every Christian which was the forthright and exclusive command of JESUS, just before the ascension. But, the Church world has forgotten that down through the centuries and the Churches became too much occupied building tangible properties; thus turned like a religious business enterprise. It is high time to change the course of action, the world is getting into far serious moral crisis and crimes. President John F. Kennedy said ” a morally bankrupt country can’t be materially blessed”. The moral decay of the U.S. down through the decades was never noticed by the politicians and the religious hierarchy, so now the wealthiest nation on earth is caught up in a cesspool of economic crisis without finding an escape route. Are we faced with the end times as JESUS has reminded? The series of natural calamities hitting the nations of the world like a never-ending march.

  2. Respecting and Worshiping are different. Only LORD and HIS images are to be worshiped (If I believe Father, Son and Holly Spirit are One, then I can Trust, the image of Son, as same as that of Father too ). At the same time, Mary is to be respected, for she is the only one human, who is privileged to become HIS MOTHER. For all who Believe, Trust, Respect and Value, HIS Human incarnation need to respect the via media also. Because, only a GOOD TREE CAN BEAR GOOD FRUIT.

  3. Hearty congratulations for this new venture. I am happy to have the daily news of our Pope. May God bless all of you, who are working behind this project.

  4. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.

Leave a Reply

Your email address will not be published. Required fields are marked *

15 − twelve =