നേപ്പിള്‍സില്‍ അത്ഭുതം

PopeFrancis St Januarius relic in Naples
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

പാപ്പയുടെ നേപ്പിള്‍സ് സന്ദര്‍ശനവേളയില്‍ വിശുദ്ധന്റെ തിരുശേഷിപ്പില്‍ അത്ഭുതം പ്രത്യക്ഷമായി. നേപ്പിള്‍സിലെ വിശുദ്ധനായ ജനുരിയസിന്റെ തിരുശേഷിപ്പാണ് പാപ്പ വാഴ്ത്തുന്ന അവസരത്തില്‍ പാതി ദ്രാവകമായി  മാറിയത്. നേപ്പിള്‍സിലെ കര്‍ദ്ദിനാളായ ക്രെസെന്‍ഷ്യോ ഇപ്രകാരം പറഞ്ഞു, ”വിശുദ്ധ ജനുരിയസ് നമ്മളെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് തിരുശേഷിപ്പിലെ ഈ മാറ്റം” ഈ പ്രഖ്യാപനത്തിന് പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു, ”പാതി തിരുശേഷിപ്പാണ് ദ്രവരൂപത്തിലായത്. അതിനര്‍ത്ഥം വിശുദ്ധന്‍ പൂര്‍ണ്ണമായി നമ്മെ സ്‌നേഹിക്കുന്നില്ല എന്നതാണ്. അദ്ദേഹം നമ്മെ പൂര്‍ണ്ണമായി സ്‌നേഹിക്കണമെങ്കില്‍ നാം കുറച്ചുകൂടി മാനസാന്തരപ്പെടേണ്ടതായുണ്ട്”.

നാലാം നൂറ്റാണ്ടിലെ നേപ്പിള്‍സിലെ രക്തസാക്ഷിയായിരുന്നു ജനുരിയസിന്റെ തിരുശേഷിപ്പ് വളരെ അമൂല്യമായാണ് കരുതപ്പെടുന്നത്.

പ്രസംഗപത്രികയുമായാണ് എത്തിയിരുന്നതെങ്കിലും ‘പ്രസംഗം ബോറടിപ്പിക്കും’ എന്നാണ് പാപ്പ അഭിപ്രായപ്പെട്ടത്. അതിനുശേഷം പാപ്പ വൈദികവിദ്യാര്‍ത്ഥികളോടും കന്യാസ്ത്രീകളോടും ദാരിദ്ര്യത്തെക്കുറിച്ചും കാരുണ്യപ്രവര്‍ത്തികളെക്കുറിച്ചും സംസാരിച്ചു. ദൈവമായിരിക്കണം നിങ്ങളുടെ കേന്ദ്രസ്ഥാനം എന്ന് പാപ്പ വൈദികവിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഒരു പുരോഹിതന്റെയോ കന്യാസ്ത്രീയുടെയോ ജീവിതത്തില്‍ പണത്തിനായിരിക്കരുത് മുന്‍തൂക്കം നല്‍കേണ്ടത്. ദാരിദ്ര്യം എന്ന പ്രതിജ്ഞ ഏറ്റെടുക്കുമ്പോള്‍ പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് അവര്‍ ഉറപ്പ് വരുത്തേണ്ടതാവശ്യമാണ്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “നേപ്പിള്‍സില്‍ അത്ഭുതം

Leave a Reply

Your email address will not be published. Required fields are marked *

ten − nine =