തിരുക്കച്ച കാണാന്‍ പാപ്പ ആഗ്രഹിക്കുന്നു

Shroud of Turin
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ജൂണ്‍ 21, 22 തീയതികളില്‍ ഫ്രാന്‍സീസ് പാപ്പ ടൂറിന്‍ സന്ദര്‍ശിക്കും. തിരുക്കച്ച കാണുക എന്നതാണ് പാപ്പയുടെ സന്ദര്‍ശന ലക്ഷ്യം. അതിനുശേഷം പാപ്പ ടൂറിനിലെ രോഗികളായവരെയും ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരെയും യുവാക്കളെയും സന്ദര്‍ശിക്കും. യുവാക്കളായ തടവുകാരോടൊപ്പമായിരിക്കും പാപ്പയുടെ ഉച്ചഭക്ഷണം. പരദേശികളെയും കുടിയേറ്റക്കാരെയും സന്ദര്‍ശിക്കുക എന്നതും പാപ്പയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.

സലേഷ്യന്‍ സഭാംഗങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും. വാല്‍ഡേഷ്യന്‍ ഇവാഞ്ചലിക്കല്‍ സഭ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പയായിരിക്കും ഫ്രാന്‍സീസ് പാപ്പ. തിരുക്കച്ചയുടെ മുന്നില്‍ പാപ്പ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതായിരിക്കും. കുരിശുമരണത്തിനു ശേഷം ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞിരുന്നത് ഈ കച്ചയിലായിരുന്നു. 850,000 തീര്‍ത്ഥാടകരാണ് തിരുക്കച്ച ദര്‍ശനത്തിനായി അനുമതി ചോദിച്ചിരിക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിക്കുന്ന തിരുക്കച്ചദര്‍ശനം ജൂണ്‍ 24 ന് അവസാനിക്കും.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

4 × five =