പാപ്പാ പ്രത്യാശ നല്‌കുന്നു – സിസ്റ്റര്‍ ഫ്രേ്‌ളാറന്‍സ്‌ ഡീക്കന്‍

florence deacon
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഫ്രാന്‍സീസ്‌ പാപ്പാ മാറുന്ന വ്യവസ്ഥിതിയുടെ ഉപജ്ഞാതാവാണ്‌. അല്‌മായര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ സഭയില്‍ അര്‍ഹമായ പങ്കാളിത്തം നല്‌കണമെന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാഴ്‌ചപ്പാട്‌ പ്രാവര്‍ത്തികമാക്കുന്നതില്‍ പാപ്പായുടെ ഈ മനോഭാവം സഭയെ തീര്‍ച്ചയായും സഹായിക്കും. പറയുന്നത്‌ സിസ്റ്റര്‍ ഫ്രേ്‌ളാറന്‍സ്‌ ഡീക്കന്‍. അമേരിക്കന്‍ സന്യാസിനി സഭകളുടെ നേതൃസംഘത്തിന്റെ (LCWR) പ്രസിഡന്റ്‌ ആണ്‌ അവര്‍. ഇക്കൊല്ലം `കാതറിന്‍ ഓഫ്‌ സിയന ന്യൂമാന്‍ സെന്ററില്‍ ഇക്കൊല്ലത്തെ `അക്വിനാസ്‌ പ്രഭാഷണത്തിന്‌ ക്ഷണിക്കപ്പെട്ടതായിരുന്നു അവര്‍. ഉത്താ യൂണിവേഴ്സിറ്റിയുടെ സേവനമാണ്‌ ഈ സെന്റര്‍ അടങ്ങുന്ന പള്ളിയുടെ ധര്‍മ്മം.

“സ്‌ത്രീപൌരോഹിത്യത്തെക്കുറിച്ച്‌ സംസാരിക്കാനല്ല ഞാനിവിടെ വന്നത്‌”, അതെക്കുറിച്ച്‌ ചോദ്യം ഉന്നയിച്ച ഒരു സദസ്യനോട്‌ അവര്‍ പറഞ്ഞു. LCWR ല്‍ വത്തിക്കാന്‍ നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളിലേക്കും അവര്‍ കടന്നില്ല.

എന്നാല്‍ ഫ്രാന്‍സീസ്‌ പാപ്പാ എങ്ങനെയാണ്‌ പ്രത്യാശയുടെ വക്താവ്‌ ആകുന്നത്‌ എന്നതിനെക്കുറിച്ച്‌ അവര്‍ വിശദമായി സംസാരിച്ചു. LCWR ന്‌ (80% അമേരിക്കന്‍ സന്യാസിനിമാര്‍ – 57,000 അംഗങ്ങള്‍) വിശ്വാസ തിരുസംഘം നല്‌കിയ അവലോകനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പല മേഖലകളും പാപ്പായുടെ സംഭാഷണത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌ എന്നവര്‍ പറഞ്ഞു.

ഞങ്ങളുടെ ജീവിതത്തിലെ ഈ ഘട്ടത്തെ ഞങ്ങളുടേതു മാത്രമായല്ല പ്രത്യുത, വിശാലമായ ഒരു കാഴ്‌ചപ്പാടില്‍ ഞാന്‍ കാണുന്നു. ഞങ്ങള്‍ക്കു വിശ്വാസതിരുസംഘത്തില്‍ നിന്ന്‌ ലഭിച്ച നിരീക്ഷണം ഞങ്ങളെ മാത്രമല്ല, സഭയെ മുഴുവന്‍ ബാധിക്കുന്ന ഒരു നിരീക്ഷണമാണ്‌, അവര്‍ പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നു എന്നത്‌ എല്ലാ കത്തോലിക്കരും ചോദ്യം ചെയ്യുന്ന കാര്യമാണ്‌. അല്‌മായരുടെയും സന്യസ്‌തരുടെയും പങ്ക്‌, അനുസരണ, വിശ്വസ്‌തതയോടെയുള്ള വിയോജിപ്പ്‌, അധികാരം ഇവയെക്കുറിച്ചെല്ലാം അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

വെറും 10 മാസത്തെ തന്റെ ഭരണകാലത്ത്‌ മേല്‍പ്പറഞ്ഞ വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം പല പ്രാവശ്യം പരാമര്‍ശിക്കുകയുണ്ടായി, ഇതെല്ലാം പ്രത്യാശക്കു വകനല്‌കുന്നു എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “പാപ്പാ പ്രത്യാശ നല്‌കുന്നു – സിസ്റ്റര്‍ ഫ്രേ്‌ളാറന്‍സ്‌ ഡീക്കന്‍

  1. Here is another reward for the hope giver Pope Francis. The ” Rolling Stone” magazine never put the picture of a religious person at the front page since its publication more than four decades back, but only the music stars-politicians-actors etc. Now Pope Francis is at the front page of the magazine, very rare and unique event. GOD ALMIGHTY is pouring on him rewards-awards and honors from all directions.

Leave a Reply

Your email address will not be published. Required fields are marked *

10 − four =