പാപ്പ മരിയന്‍ ദേവാലയം സന്ദര്‍ശിച്ചു

Pope Francis
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ശ്രീലങ്കയിലെ മധുവില്‍ സ്ഥിതി ചെയ്യുന്ന മരിയന്‍ ദേവാലയം ഫ്രാന്‍സീസ് പാപ്പ ബുധനാഴ്ച സന്ദര്‍ശിച്ചു. മുപ്പത് വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധകാലത്ത് പണികഴിപ്പിച്ചതാണ് ഈ ദേവാലയം. അമ്പത് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് പാപ്പയെ ശ്രവിക്കാന്‍ അവിടെ എത്തിച്ചേര്‍ന്നത്. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തിച്ചേരാറുണ്ട്. സംഘര്‍ഷാവസരങ്ങളിലെ അനുരജ്ഞന പ്രതീകമായാണ് ഈ ദേവാലയം നിലകൊള്ളൂന്നത്.

”ക്രിസ്തുവിന്റെ കുരിശാരോഹണ വേളയിലും കുരിശിന്റെ തൊട്ടടുത്ത് പരിശുദ്ധ അമ്മ ഉണ്ടായിരുന്നു. തന്റെ പുത്രനെ വിട്ട് മാറിനില്‍ക്കാന്‍ മറിയം ഒരിക്കലും തയ്യാറായിട്ടില്ല. തന്റെ സഹനത്തിന്റെ വേളയിലും മറിയം തന്റെ പുത്രനൊപ്പം നിന്നു. ശ്രീലങ്കയിലെ കുഞ്ഞുങ്ങളുടെ സഹനത്തിനൊപ്പവും പരിശുദ്ധ അമ്മയുണ്ട”് എന്ന്  പാപ്പ പറയുന്നു. സമാധാനവും ശാന്തിയും പുന:സ്ഥാപിക്കാന്‍ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

one + sixteen =