ഫ്രാന്‍സീസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Pope francis with children at manila
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഫിലിപ്പീന്‍സിലെ ദീവ്യബലിയ്ക്കു ശേഷം ഫ്രാന്‍സീസ് പാപ്പ പോയത് ഒരു അപ്രതീക്ഷിത സന്ദര്‍ശനത്തിനായിരുന്നു. മനിലയിലെ തെരുവുകുട്ടികള്‍ക്കായുള്ള കേന്ദ്രത്തിലാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ‘ANAK-Tnk’ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഈ കേന്ദ്രത്തില്‍ പാപ്പ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രതിനിധി ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡിയാണ് വ്യക്തമാക്കിയത്. ഇവിടുത്തെ 320 കുട്ടികളോടൊപ്പം അരമണിക്കൂര്‍ പാപ്പ ചെലവഴിച്ചു, പാട്ടുപാടിയും നൃത്തം ചെയ്തുമാണ് പാപ്പയുടെ സന്ദര്‍ശനത്തെ കുട്ടികള്‍ ആഘോഷിച്ചത്.

ഫ്രാന്‍സീസ് പാപ്പയ്ക്കായി ചെറിയ സമ്മാനങ്ങള്‍ കുട്ടികള്‍ കരുതിയിരുന്നു. പരിശുദ്ധ മാതാവിന്റെ തടിയില്‍ നിര്‍മ്മിച്ച ചിത്രമാണ് അതിലൊന്ന്. ഫാദര്‍ മാത്യു എന്ന ഫ്രഞ്ച് വൈദികനാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നത്.  ഈ ഫൗണ്ടേഷന്റെ മറ്റ് ശാഖകളില്‍ നിന്നുള്ള 20 കുട്ടികളും പാപ്പയെ കാണാനും അനുഗ്രഹം വാങ്ങാനും എത്തിയിരുന്നു.

”ഞങ്ങളെയും സന്ദര്‍ശിക്കുമോ?” എന്ന് അഭ്യര്‍ത്ഥനയുമായി കഴിഞ്ഞ സെപ്റ്റംബറില്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഫ്രാന്‍സീസ് പാപ്പയ്ക്ക് കത്തയച്ചിരുന്നു. ആയിരത്തോളം കുട്ടികളുടെ കത്തുകളും തെരുവുകുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വീഡിയോയും ഉള്‍പ്പെടെ മനിലയിലെ ആര്‍ച്ച്ബിഷപ്പ് ആയ കര്‍ദ്ദിനാള്‍ അന്റോണിയോ ടാഗിള്‍ ഒക്‌ടോബറില്‍ പാപ്പയ്ക്ക് സന്ദേശം അയച്ചിരുന്നു. കുട്ടികളെ എല്ലാവരെയും അനുഗ്രഹിച്ചതിന് ശേഷമാണ് പാപ്പ അവിടെ നിന്ന് മടങ്ങിയത്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “ഫ്രാന്‍സീസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

  1. It is high time for the followers of JESUS CHRIST to be with the poorest and discarded people of the society, both the young and the old. As CHRIST’s followers, do we have HIS eyes in our eye sockets and HIS hands in our bodies? That is the real born-again experience and fruit of the spirit as JESUS taught us.

Leave a Reply

Your email address will not be published. Required fields are marked *

fifteen − 1 =