വലിയ കുടുംബങ്ങള്‍ സമൂഹത്തിനുള്ള സമ്മാനമാണെന്ന് ഫ്രാന്‍സീസ് പാപ്പ

”സ്വാര്‍ത്ഥത മൂലമാണ് ലോകം മുറിവേല്‍ക്കുന്നത്. എന്നാല്‍ അംഗങ്ങള്‍ കൂടുതലുള്ള വലിയ കുടുംബങ്ങള്‍ പങ്കുവയ്ക്കലിന്റെയും ഐക്യത്തിന്റെയും ഉദാത്ത മാതൃകകളാണ്. സമൂഹത്തിന് ലഭിക്കുന്ന സമ്മാനവും അനുഗ്രഹവുമാണ് ഈ കുടുംബങ്ങള്‍.” ഏഴായിരത്തിലധികം ആളുകള്‍ ഒന്നുചേര്‍ന്ന വലിയ കുടുംബങ്ങള്‍ക്കായുള്ള ഇറ്റാലിയന്‍ അസ്സോസിയേഷനില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.
ഇവരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും കുടുംബത്തെയും ജീവിതത്തേയും സ്നേഹിക്കുന്നവരാണ് നിങ്ങളെന്ന് തിരിച്ചറിയുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ”ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രതിഭാസമാണ് കുഞ്ഞുങ്ങള്‍. അവര്‍ നമ്മുടെ ജീവിതത്തെ പ്രകാശമാനമാക്കുന്നു.” പാപ്പ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞു. രാഷ്ട്രീയക്കാരോടും ആഭ്യന്തരവകുപ്പിലെ അധികാരികളോടും അംഗങ്ങള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക