പാപ്പ നേപ്പിള്സിലേയ്ക്ക്

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സീസ് പാപ്പ നേപ്പിള്‍സ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. കംപാനിയയിലെ സതേണ്‍ ഇറ്റാലിയന്‍ പ്രവിശ്യയാണ് പാപ്പ സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 21 ന് മരിയന്‍ ചാപ്പല്‍ സന്ദര്‍ശനത്തോടു കൂടിയാണ് പാപ്പ തന്റെ യാത്ര ആരംഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് പാപ്പ കംപാനിയ പ്രവിശ്യയിലേയ്ക്ക് അപ്പസ്തോലിക യാത്ര നടത്തുന്നത്. 2014 ജൂലൈ മാസത്തിലാണ് നേപ്പിള്‍സിലെ കസാര്ത്ത നഗരം പാപ്പ സന്ദര്സിച്ചത്.
പാപ്പയുടെ വരാനിരിക്കുന്ന പൊമ്പോയിലെ മരിയന്‍ ചാപ്പല്‍ സന്ദര്‍ശനത്തെ ”ക്രിസ്തീയ സഭയില്‍ അസാധാരണ പ്രാധാന്യമുള്ള സംഭവം” എന്നാണ് ആര്‍ച്ച്ബിഷപ്പ് കാപുട്ടോ വിശേഷിപ്പിക്കുന്നത്. പുത്രോചിതവും വാത്സല്യപൂര്‍ണ്ണവുമായ മരിയന്‍ ആരാധന ആലയത്തില്‍ പാപ്പ സന്ദര്‍ശനം നടത്തുന്നത് വഴി പോമ്പോയിലെ സഭ കൂടുതല്‍ ശക്തവും വിനയമുള്ളതുമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരും,” ആര്‍ച്ച്ബിഷപ്പ് വിശദീകരിച്ചു. ഫ്രാന്‍സീസ് പാപ്പയുടെ ഈ സന്ദര്‍ശനം വഴി വിശ്വാസികളുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും ആര്‍ച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
1979 ഒക്ടോബര്‍ 21 ന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ പൊമ്പൊയ് മരിയന്‍ പള്ളി സന്ദര്‍ശിച്ചിരുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ഈ മരിയന്‍ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക