ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലെ സന്നദ്ധസേവകനായ പുരോഹിതനെ പാപ്പ വിളിച്ചു

ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരോടുള്ള തന്റെ അനുഭാവവും പിന്തുണയും അറിയിക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ അവിടെയുള്ള പുരോഹിതനെ ഫോണില്‍ ബന്ധപ്പെട്ടു. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനു ശേഷം തിരികെയെത്തിയ പാപ്പ ആഗസ്റ്റ് 19 നാണ് ഫാദര്‍ ബെക്നം ബനോക്കയെ നേരിട്ടു വിളിച്ചത്. മൊസൂളിനു സമീപമുള്ള ചെറിയ ക്രൈസ്തവ നഗരമായ ബാര്‍ട്ടെല്ലയിലെ പുരോഹിതനാണ് ഫാദര്‍ ബനോക്ക. അങ്കാവായിലെ കത്തോലിക്കാ സെമിനാരിയുടെ വൈസ് റെക്ടര്‍ കൂടിയാണ് ഫാദര്‍ ബനോക്ക. ഇറാഖിന്റെ ഉത്തര ദിക്കില്‍ ഇസ്ലാമിക് സൈനികരാല്‍ പീഡിപ്പിക്കപ്പെട്ട് അഭയാര്‍ത്ഥികളായി എത്തിയവരുടെ ക്യാമ്പില്‍ അവര്‍ക്ക് സഹായവും പിന്തുണയും നല്‍കുകയാണ് ഇപ്പോള്‍ ഫാദര്‍ ബനോക്ക.
അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും അയച്ച കത്ത് ലഭിച്ചെന്നും അതു തന്നെ വളരെയേറെ സ്വാധീനിച്ചുവെന്നും പാപ്പ ഫോണ്‍ സംഭാഷണത്തില്‍ ഫാദര്‍ ബനോക്കയോടു പറഞ്ഞു. പാപ്പയുടെ സൗത്ത് കൊറിയയില്‍ നിന്നുള്ള മടക്കയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഫാദര്‍ ബനോക്കയുടെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനില്‍ നിന്നുമാണ് പാപ്പ കത്ത് കൈപ്പറ്റിയത്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക