സമാധാനം നിലനിറുത്തുക: ഫ്രാന്‍സിസ്‌ പാപ്പ

Pope Francis about Peace 2015
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ജീവിതത്തെ സമാധാനത്തിലേക്ക്‌ നയിക്കാന്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. നമ്മള്‍ ജീവിക്കുന്ന നമ്മുടെ ചുറ്റുപാട്‌, പ്രധാനമായും കുടുംബങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ഇവയ്‌ക്കെല്ലാം സ്‌നേഹത്തോടെയുള്ള ചെറിയ പ്രകടനങ്ങള്‍ക്ക്‌ വരെ വലിയ വിലയുള്ളതാണ്‌ എന്ന്‌ പോപ്‌ ഫ്രാന്‍സീസ്‌ പറഞ്ഞു. സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറില്‍ ചേര്‍ന്ന പ്രാര്‍ഥനയിലാണ്‌ പോപ്‌ ഇങ്ങനെ പറഞ്ഞത്‌. ഒപ്പം പുതിയ 20 കര്‍ദിനാള്‍മാരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.

ലോക സമാധാന ദിനമായ ജനുവരി ഒന്നിനെ അവിസംബോധന ചെയ്‌തുകൊണ്ട്‌, അടിമത്വത്തിനെതിരെ പോപ്‌ പറഞ്ഞു; “മനുഷ്യന്‍ മനുഷ്യനെ തന്നെ അടിമകളായി കണ്ട്‌ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം”. എല്ലാ മനുഷ്യനും കൊതിക്കുന്നതും ആശിക്കുന്നതും സമാധാനമാണ്‌. അതുകൊണ്ട്‌ തന്നെ നിര്‍ബന്ധമായും സമാധാനം പുന:സ്ഥാപിക്കാന്‍ നാം ശ്രമിക്കണം. വിദ്വേഷങ്ങളോട്‌ എതിരായി പെരുമാറുമെന്നും എല്ലാത്തിനോടും പൊരുത്തപെട്ട്‌ പോകുമെന്നും നമ്മുടെ ഉള്ളില്‍ തന്നെ തീരുമാനം എടുക്കുക. സമാധാനമില്ലാതെ നല്ലൊരു ഭാവി നമുക്കുണ്ടാകില്ല.”

“ഈ വര്‍ഷം പുതിയ പ്രതീക്ഷകള്‍ കൊണ്ട്‌ നമ്മുടെ ഹൃദയത്തെ വീണ്ടും ജ്വലിപ്പിക്കാം, അതിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പരിണിതഫലം ലഭ്യമാകും.

കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹം നിലനിറുത്താന്‍ നമുക്ക്‌ ഉത്തരവാദിത്വമുണ്ട്‌. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹം സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നല്ല മുദ്രകള്‍ പുതിയ പ്രതീക്ഷകളാണ്‌. അത്‌ സമാധാനത്തിന്റെ പുതു വഴി തുറക്കുന്നു.”

കന്യാമറിയത്തെക്കുറിച്ച്‌ പറഞ്ഞാണ്‌ പാപ്പ പ്രസംഗം അവസാനിപ്പിച്ചത്‌. “നമ്മുടെ ജീവിതത്തിലെ ചെറിയ ബുദ്ധിമുട്ടുകളിലും ക്ലേശങ്ങളിലും കന്യാമറിയം കൂടെയുണ്ടാകും. ലോകത്താകമാനം സമാധാനവും സ്‌നേഹവും നിലനിറുത്താന്‍ കന്യാമറിയത്തോട്‌ അപേക്ഷിക്കാം.”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

two × 5 =