സെപ്‌തംബര്‍ ഒന്നിലെ മതാന്തര ഫുട്‌ബോള്‍ മാച്ചിനെ പിന്തുണച്ച്‌ പാപ്പ

Pope francis with J. Zanetti
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള ധനശേഖരണവും സമാധാന പ്രചരണവും ലക്ഷ്യമാക്കി സെപ്‌റ്റംബര്‍ ഒന്നിന്‌ റോമിലെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബാള്‍ മാച്ചിന്‌ ഫ്രാന്‍സിസ്‌ പാപ്പ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ്‌ പാപ്പയെ സന്ദര്‍ശിച്ച അര്‍ജ്ജന്റീനയുടെ മുന്‍ കളിക്കാരനായ ജാവിയെര്‍ സനേത്തിയാണ്‌ ഈ മാച്ച്‌ സംഘടിപ്പിക്കാനുളള ആശയം പാപ്പയുമായി പങ്കു വെച്ചത്‌.

ഫുട്‌ബോള്‍ മാച്ച്‌ നടത്തുക എന്നതിനേക്കാള്‍ പാപ്പ ആഗ്രഹിക്കുന്ന സമാധാനസന്ദേശം ആഗോള തലത്തില്‍ എത്തിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം എന്ന്‌ പത്രസമ്മേശനത്തില്‍ സനേത്തി പറയുന്നു. മതങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനമാണ്‌ ഈ ഫുട്‌ബോള്‍ കളിയുടെ ലക്ഷ്യം. മുസ്ലിം, ഹിന്ദു, ക്രിസ്‌ത്യന്‍, പാഴ്‌സി, ബുദ്ധിസ്റ്റ്‌ ജ്യൂവിഷ്‌ എന്നീ മതവിഭാഗങ്ങളില്‍ പെട്ടവര്‍ കളിക്കാരില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ലയണല്‍ മെസ്സി, സാമുവല്‍ എറ്റോ, ഫിലിപ്പോ ഇന്‍സാഗി, എന്നിവരെയും ഈ ടീമില്‍ പ്രതീക്ഷിക്കുന്നു. ഫ്രാന്‍സിസ്‌ പാപ്പ ഫുട്‌ബോള്‍ കാണാന്‍ എത്താന്‍ സാധ്യതയില്ല.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

fifteen − 8 =