ഫുട്ബോള്‍ മേളയ്ക്ക് ആരംഭം കുറിച്ച് പാപ്പ ഒലിവ് വൃക്ഷം നല്കി

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിച്ച് റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന ഫുട്ബോള്‍ മാച്ചിന് ഫ്രാന്‍സിസ് പാപ്പ ഉപഹാരമായി നല്‍കിയത് ഒരു ഒലിവ് വൃക്ഷത്തിന്റെ തൈയാണ്. ലോകത്തിലെ ഒന്നാം നിര ഫുട്ബോള്‍ താരങ്ങളാണ് ഈ മാച്ചില്‍ ഒന്നുചേരുന്നത്. ഫുട്ബോള്‍ മാച്ചിന്റെ “കിക്ക് ഓഫ്” ആണ് പാപ്പയുടെ ഈ ഉപഹാരം.
ചാരിറ്റി സ്കോളേഴ്സ് ഒക്യുറന്റ്സ് എന്ന സംഘടനയാണ് ഈ മാച്ചിന്റെ സംഘാടകര്‍.റോമന്‍ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ ചാരിറ്റി സ്കോളേഴ്സ് ഒക്യുറന്റ്സ് വക്താവായ റോബര്‍ട്ടോ ദബാസ്റ്റിയാണ് ഫുട്ബോള്‍ മാച്ചിനെക്കുറിച്ചും സംഘടനയുടെ പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദാംശങ്ങള്‍ നല്‍കിയത്.
അര്ജ്ജന്റീനയിലാണ് ഈ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. വത്തിക്കാനില്‍ ഈ സംഘടനയ്ക്ക് സ്ഥാനം നല്‍കിയത് ഫ്രാന്‍സിസ് പാപ്പയുടെ പിന്തുണയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന മാച്ചില്‍ സമാധാന സന്ദേശം പ്രചരിപ്പിക്കുക മാത്രമല്ല ഉദ്ദേശം, മറിച്ച് ചാരിറ്റി സ്കോളേഴ്സ് ഒക്യുറന്റ്സ് എന്ന ഈ മാച്ചിന്റെ സംഘാടകരെക്കുറിച്ചുള്ള അറിവു കൂടിയാണ് എന്ന് ദബാസ്തി വിലയിരുത്തുന്നു. “ഇതൊരു വലിയ സംഭവമാണ്. ലോകത്തിലെ വ്യത്യസ്ത മതങ്ങളിലും സംസ്കാരങ്ങളിലും ഉള്‍പ്പെട്ട അമ്പത് ഒന്നാം നിര ഫുട്ബോള്‍ താരങ്ങള്‍ ഈ മാച്ചില്‍ ഒന്നുചേരും.”
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക