പുതുവര്‍ഷത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പ 

Pope Francis New Year 2015 a
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

”കലണ്ടറില്‍ ഒരു വര്‍ഷം അവസാനിച്ചിരിക്കുന്നു. പുതിയൊരു വര്‍ഷം ആരംഭിച്ചിരിക്കുന്നു. ദൈവം ദാനമായി നല്‍കിയ സമയത്തെ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് സ്വയം പരിശോധിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് പുതുവര്‍ഷ രാത്രി. പ്രത്യേകിച്ച് പാവപ്പെട്ടവരെ സഹായം നല്‍കിയോ എന്നും സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു.” പാപ്പയുടെ പുതുവര്‍ഷസന്ദേശത്തിലെ വാക്കുകളാണിത്.

ദൈവം തന്റെ അമൂല്യമായ സ്‌നേഹം തന്റെ ജനതയ്ക്ക് നല്‍കുകയും തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ  അനുഗ്രഹങ്ങളെ പ്രകീര്‍ത്തിക്കുന്ന ഗാനം ആലപിച്ചാണ് പുതുവര്‍ഷാഘോഷങ്ങള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിന്റെ അവസാനമെന്നത് ഒരു ജീവിതത്തിന്റെ അവസാനം എന്ന പോലെയാണ്. അതിനാല്‍ വിശ്വാസികള്‍ ആത്മപരിശോധന നടത്തണമെന്ന് സഭ പഠിപ്പിക്കുന്നു. ”കഴിഞ്ഞുപോയ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഓര്‍ത്തെടുക്കുക. ദൈവം നല്‍കിയ നന്‍മകളെക്കുറിച്ചും പാപത്താല്‍ നഷ്ടപ്പെടുത്തിയ കാര്യങ്ങളും പരിശോധനാ വിധേയമാക്കുക. ദൈവത്തിന് നന്ദി പറയുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്യുക” പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

19 − nine =