ശാരീരിക വൈകല്യമുള്ളവര്‍ ശുഭപ്രതീക്ഷയുടെ അടയാളമാണ്

Pope Francis met Italian para-athletes
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ശാരീരിക വൈകല്യമുള്ള ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച ഫ്രാന്‍സീസ് പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയത്. ഇറ്റാലിയന്‍ പാരാലിംബിക് കമ്മിറ്റി അംഗങ്ങള്‍ അവരുടെ കൂടുംബങ്ങള്‍ക്കൊപ്പമാണ് പാപ്പയെ കാണാനെത്തിയത്. ശാരീരിക വൈകല്യമുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന കായികമത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു പാപ്പയുമായുള്ള ഈ കൂടിക്കാഴ്ച.

കുടുംബത്തോടൊപ്പം തന്നെ സന്ദര്‍ശിക്കാനെത്തിയ കായികതാരങ്ങള്‍ക്ക് ഫ്രാന്‍സീസ് പാപ്പ നന്ദി പറഞ്ഞു. ”പ്രസന്നവും വിപുലവുമായത്” എന്നാണ് ഈ കായികമേളയെ പാപ്പ വിശേഷിപ്പിച്ചത്. ഈ കായിക മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. ജനതകള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും ശക്തിപ്പെടുത്താന്‍ ഇത്തരം കായികമേളകള്‍ സഹായിക്കുമെന്ന് പാപ്പ അഭിപ്രായപ്പെട്ടു. 

”ശുഭപ്രതീക്ഷയുടെ മാതൃക” എന്നാണ് ശാരീരിക വൈകല്യമുള്ളവരുടെ കായിക മേളയെ പാപ്പ വിശേഷിപ്പിച്ചത്.  തുടര്‍ന്ന് പാപ്പ ഇപ്രകാരം പറഞ്ഞു, ”ഇതൊരു തെളിവാണ്, ചിലപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കഴിവുകള്‍ ഉള്ളവര്‍ നമുക്ക് ചുറ്റിലുമുണ്ട്. ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കി അത്തരം വ്യക്തികളുടെ കഴിവുകള്‍ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.”

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പ്രതിബന്ധങ്ങളെ നേരിടാന്‍  പിന്തുണ നല്‍കി അവര്‍ കഴിവ് തെളിയിക്കുന്ന മേഖലകളിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവരണമെന്ന് പാപ്പ പറയുന്നു. അവര്‍ ഒരിക്കലും തനിച്ചല്ല. നമ്മുടെ പിതാവായ ദൈവം അവര്‍ക്കൊപ്പമുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ക്കുന്നു

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

14 − 12 =