പാപ്പയുടെ കൊറിയന്‍ സന്ദര്‍ശനത്തില്‍ അനുരജ്ഞന പ്രതീക്ഷയെന്ന്‌ ഫാദര്‍ ഹാമ്മണ്ട്‌

Korea Peace
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

വിഭജിക്കപ്പെട്ട ഉത്തര ദക്ഷിണ കൊറിയകളുടെ അനുരജ്ഞനത്തിന്‌ ഫ്രാന്‍സിസ്‌ പാപ്പയുടെ സന്ദര്‍ശനം പ്രതീക്ഷ നല്‍കുന്നു. ദക്ഷിണ കൊറിയയില്‍ നിന്നും ഉത്തര കൊറിയയിലേയ്‌ക്ക്‌ മരുന്നും സഹായവും സ്ഥിരമായി എത്തിക്കുന്ന മേരിനോല്‍ മിഷണറിയായ ഫാദര്‍ ജെറാള്‍ഡ്‌ ഹാമ്മണ്ട്‌ ആണ്‌ ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്‌.

1960 മുതല്‍ ദക്ഷിണ കൊറിയയില്‍ താമസിക്കുന്ന ഫാദര്‍ ഹാമ്മണ്ട്‌ അന്‍പത്തിയൊന്നു പ്രാവശ്യം ഉത്തര കൊറിയയിലേയ്‌ക്ക്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. ഉത്തര കൊറിയയിലെ ക്ഷയരോഗ ബാധിതരായ ജനങ്ങള്‍ക്ക്‌ മരുന്നും സഹായവും എത്തിക്കുകയാണ്‌ ഫാദര്‍ ഹാമ്മണ്ടിന്റെ ദൗത്യം.

“ദക്ഷിണ കൊറിയയിലെ സുരക്ഷാനിയമങ്ങള്‍ കാരണം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഉത്തരകൊറിയയിലേയ്‌ക്ക്‌ സഹായം എത്തിക്കുന്ന കാര്യം വളരെ ദുഷ്‌കരമാണ്‌” ഫാദര്‍ ഹാമ്മണ്ട്‌ പറയുന്നു. ഉത്തര കൊറിയയിലേയ്‌ക്ക്‌ പ്രവേശിക്കാന്‍ സാധിച്ചതിന്‌ അവിടത്തെ യൂജിന്‍ ബെല്‍ ഫൗണ്ടേഷനോടാണ്‌ ഫാദര്‍ ഹാമ്മണ്ട്‌ തന്റെ നന്ദി അറിയിക്കുന്നത്‌. അമേരിക്ക ആസ്ഥാനമായുള്ള ഈ ഫൗണ്ടേഷന്‍ മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിക്കുന്നതിന്‌ ഉത്തരകൊറിയയിലേയ്‌ക്കുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. കത്തോലിക്കാ മിഷണറിമാര്‍ക്ക്‌ പ്രവേശനത്തിനായി ഒരു ‘വിടവ്‌’ പ്രവേശന കവാടത്തിലുണ്ട്‌.

ഫാദര്‍ ഹാമ്മണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഫ്രാന്‍സിസ്‌ പാപ്പയ്‌ക്ക്‌ അറിവുള്ളതാണ്‌. കൊറിയന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ്‌ പാപ്പ പതിനാല്‌ മേരിനോല്‍ മിഷനറിമാരെയും സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച്‌ “നോര്‍ത്ത്‌ കൊറിയ, ട്യൂബര്‍ക്ക്യൂലോസിസ്‌” എന്നീ രണ്ടു വാക്കുകള്‍ മാത്രമേ ഫ്രാന്‍സിസ്‌ പാപ്പ പറഞ്ഞിരുന്നുള്ളൂ എന്ന്‌ ഫാദര്‍ ഹാമ്മണ്ട്‌ ഓര്‍ത്തെടുക്കുന്നു.

സഹനങ്ങളിലൂടെ കടന്നുപോകുന്ന കൊറിയന്‍ ജനതയ്‌ക്ക്‌ ഫ്രാന്‍സിസ്‌ പാപ്പയുടെ സന്ദര്‍ശനം ഒരനുഗ്രഹമായിരുന്നുവെന്ന്‌ ഫാദര്‍ ഹാമ്മണ്ട്‌ പറയുന്നു. ഉത്തര ദക്ഷിണ കൊറിയകളുടെ അനുരജ്ഞനത്തിനു പാപ്പയുടെ സന്ദര്‍ശനം വഴിതെളിക്കുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നതായി ഫാദര്‍ ഹാമ്മണ്ട്‌ പ്രത്യാശ പ്രകടിപ്പിച്ചു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

twenty − one =