സന്ദര്‍ശിക്കാനെത്തിയ ശരീരം തളര്‍ന്ന മനുഷ്യനെ പാപ്പ അനുഗ്രഹിച്ചു

Pope Francis greets Salvatore D'argento
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

കഴുത്തിനു താഴെ തളര്‍ന്നുപോയ ശരീരത്തിന്റെ ബുദ്ധിമുട്ടുകളെ വകവെയ്ക്കാതെ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ ഒരാളെത്തി. പാപ്പയുടെ മഹത്വം നേരില്‍ കാണാന്‍ വേണ്ടിയാണ് സാല്‍വതോര്‍ ഡാര്‍ജെന്റോ ജനറല്‍ ഓഡിയന്‍സില്‍ എത്തിയത്. ”ഫ്രാന്‍സിസ് പാപ്പയുടെ വ്യക്തിത്വം” ആണ് തന്നെ ആകര്‍ഷിച്ചതെന്നും  അദ്ദേഹം സാധാരണ പോപ്പ് അല്ല എന്നും സാല്‍വതോര്‍ പറയുന്നു.

24 ാം വയസ്സില്‍ ജൂഡോ പരിശീലനത്തിനിടയില്‍ സംഭവിച്ച അപകടത്തിലാണ് ഇദ്ദേഹത്തിന്റെ കഴുത്തിനു താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങിയ വത്തിക്കാന്‍ നഗരം സാല്‍വതോറിനെയും സ്വീകരിച്ചു.

തന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന് പാപ്പ സാല്‍വതോറെ അനുഗ്രഹിച്ചു. വാത്സല്യത്തോടെ തലയില്‍ തഴുകി ചുംബിച്ചുകൊണ്ടണ് ഫ്രാന്‍സിസ് പാപ്പ അനുഗ്രഹവും ആശംസയും അറിയിച്ചത്. സാല്‍തോറിന്റെ അമ്മയ്ക്കും പാപ്പ അനുഗ്രഹം നല്‍കി. ചുണ്ടുകള്‍ അനക്കാമെന്നല്ലാതെ ശബ്ദം പുറപ്പെടുവിക്കാന്‍ സാല്‍വതോറിനു കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ അമ്മയാണ് വിശദീകരിച്ചത്, ”ഈ അനുഭവത്തെക്കുറിച്ച് പറയാന്‍ കൃത്യമായ വാക്കുകള്‍ കിട്ടുന്നില്ല. തീര്‍ച്ചയായും കാണേണ്ട വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. മഹത്വമുള്ള വ്യക്തിയാണ് പാപ്പ”.

അപകടത്തിനു ശേഷം  ഇറ്റലിയിലെ സ്വന്തം വീട്ടില്‍ നിന്നും ആകെ രണ്ടു തവണ മാത്രമേ സാല്‍വതോര്‍ പുറത്തിറങ്ങിയിട്ടുള്ളൂ. അതില്‍ രണ്ടാമത്തേത് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ വേണ്ടിയായിരുന്നു. സാല്‍വതോറിന്റെ ഡോക്ടറായ അകില്ലേ പറയുന്നു; ” ഫ്രാന്‍സിസ് പാപ്പയെ കാണണമെന്ന് സാല്‍വതോര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇവിടെ എത്തുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ബുദ്ധിമുട്ടില്ലാതെ എത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം വളരെ കുറവായിരുന്നു. അതിരാവിലെ 3.30 ന് ആംബുലന്‍സിലാണ് പുറപ്പെട്ടത്. ഇവിടെയെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ അമൂല്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു എന്ന് തിരിച്ചറിയുന്നുന്നു”.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “സന്ദര്‍ശിക്കാനെത്തിയ ശരീരം തളര്‍ന്ന മനുഷ്യനെ പാപ്പ അനുഗ്രഹിച്ചു

  1. pope Francis is like “Jesus” who walks today among the people preaching the Mercy of God and bringing many many people to return to His great love

Leave a Reply

Your email address will not be published. Required fields are marked *

10 + seven =