മെക്‌സിക്കന്‍ പുരോഹിതന്റെ കൊലപാതകത്തെ പാപ്പ അപലപിച്ചു

Father Gregorio López Gorostieta
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഫാദര്‍ ഗ്രിഗോറിയോ എന്ന മെക്‌സിക്കന്‍ പുരോഹിതന്റെ കൊലപാതകത്തില്‍ ഫ്രാന്‍സീസ് പാപ്പ തന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ‘നീതിയ്ക്ക് നിരക്കാത്ത അക്രമം’ എന്നാണ് പാപ്പ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. അക്രമങ്ങള്‍ക്കെതിരെയുള്ള പ്രഭാഷണം നടത്തി എന്ന കാരണത്താലാണ്  ഫാദര്‍ ഗ്രിഗോറിയോ ലോപസ് ഗോരോസ്റ്റിയേറ്റ കൊല ചെയ്യപ്പെട്ടത്.

കത്തോലിക്ക സഭ മുഴുവന്‍ ഈ സംഭവത്തില്‍ ദു:ഖിക്കുന്നു എന്ന് അല്‍ത്താമിരോനോ രൂപതയിലെ ബിഷപ്പായ മാക്‌സിമിനോ മാര്‍ട്ടിനെസിന് ഫ്രാന്‍സിസ് പാപ്പ അയച്ച ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഇതുപോലെയുള്ള അതിക്രമങ്ങളില്‍ തന്റെ ശക്തമായ പ്രതിഷേധവും പാപ്പ  സന്ദേശത്തിലൂടെ പ്രകടിപ്പിച്ചു. എല്ലാ പുരോഹിതരോടും മിഷണറിമാരോടും തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും അവരുടെ ദൗത്യം ധൈര്യപൂര്‍വ്വം തുടരാനും നല്ല ഇടയന്റെ മാതൃക പിന്തുടരാനും പാപ്പ അഭ്യര്‍ത്ഥിച്ചു

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

fourteen − 11 =