ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

Vatican Cricket team with Pope Francis
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറാകുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുളള വൈദിക വിദ്യാര്‍ത്ഥികളാണ് ടീമംഗങ്ങള്‍. ഇംഗ്ലണ്ടിലെ വിവിധ ടീമുകളുമായി ഏറ്റുമുട്ടുന്ന വത്തിക്കാന്‍ ക്രിക്കറ്റ് ടീം കാന്റര്‍ബറിയിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ടീമുമായും കളിക്കും. 

ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നല്‍കിയതിനുശേഷം തന്റെ കൈയ്യൊപ്പോടു കൂടിയ ക്രിക്കറ്റ് ബാറ്റാണ്  ഫ്രാന്‍സിസ് പാപ്പ സമ്മാനമായി നല്‍കിയത്. മത്സരം കാണുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ മത്സരത്തില്‍  നിന്നും ലഭിക്കുന്ന സാമ്പത്തികം മനുഷ്യക്കടത്തിനും അടിമത്തത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ ഗ്ലോബല്‍ ഫ്രീഡം നെറ്റ്‌വര്‍ക്കിനു പിന്തുണ നല്‍കുന്നതിനായി ചെലഴിക്കും. ഫാദര്‍ ആന്റണി കറര്‍ ആണ് ടീം ക്യാപ്റ്റന്‍

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

14 − thirteen =