പാപ്പ കുഞ്ഞുങ്ങള്‍ക്ക്  മാമ്മോദീസ നല്‍കി

Pope Francis Baptisam 2015
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സിസ്റ്റൈന്‍ ചാപ്പലില്‍ നടന്ന  ദിവ്യബലിയില്‍ ഫ്രാന്‍സീസ് പാപ്പ മുപ്പത്തിമൂന്ന് കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കി. ”നല്ലൊരു അപ്പനെപ്പോലെയും അമ്മയെപ്പോലെയുമാണ് ദൈവം തന്റെ മക്കളെ പരിപാലിക്കുന്നത്. അവര്‍ക്കാവശ്യമായ പോഷകങ്ങളും അവിടുന്ന് നല്‍കുന്നു. അവിടുത്തെ വചനമാണ് ദൈവം തന്റെ മക്കള്‍ക്ക് നല്‍കുന്ന പോഷണം” ദിവ്യബലി മധ്യേ നടത്തിയ സുവിശേഷ പ്രഘോഷണത്തില്‍ പാപ്പ പറഞ്ഞു.

”ദൈവത്തിന്റെ  വാക്കുകള്‍ ജീവിതത്തില്‍ വളരാനും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. മഴയും മഞ്ഞും ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നത് പോലെയാണിത്. മാതാപിതാക്കളും മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ആന്റിമാരും അമ്മാവന്‍മാരും ദൈവത്തിന്റെ ഈ വചനം തങ്ങളുടെ കുട്ടികള്‍ക്ക് നല്കുകയാണെങ്കില്‍ കുട്ടികള്‍ നല്ല അന്തരീക്ഷത്തില്‍ വളര്‍ന്നു വരും.  എല്ലാ ദിവസവും സുവിശേഷത്തില്‍ നിന്നും ഒരു ഭാഗം അവര്‍ക്ക് വായിക്കാനായി നല്‍കുക. എപ്പോഴും പോക്കറ്റില്‍ ഒരു ചെറിയ ബൈബിള്‍ ഉണ്ടായിരിക്കുക. ഇടയ്ക്ക് ഒരു ഭാഗം എടുത്ത് വായിക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മാതൃകയാണിത്. കുട്ടികള്‍ അവരുടെ മാതാപിതാക്കളും ഗ്രാന്റ് പേരന്റ്‌സ്, അങ്കിള്‍, ആന്റി എന്നിവരും ദൈവവചനം വായിക്കുന്നത് കണ്ട് വളരട്ടെ!” പാപ്പ ആഹ്വാനം ചെയ്യുന്നു.

”കുട്ടികള്‍ വിശന്നു കരയുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക് പാല്‍ നല്‍കുന്നു. അവര്‍ കുടിക്കുന്ന പാലിനും അത് നല്‍കാന്‍ അമ്മമാരെ നല്‍കിയതിനും ദൈവത്തിന് നന്ദി പറയാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. വിശക്കുന്ന സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ കഴിയാത്ത അനേകം അമ്മമാരുണ്ട്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യാം. ഒരു കുഞ്ഞിന്റെ ആരോഗ്യത്തിലും ശരീരത്തിലും ഭക്ഷണം എന്താണോ ചെയ്യുന്നത്, അങ്ങനെയാണ് ദൈവത്തിന്റെ വചനം അവരുടെ ആത്മാവിലും പ്രവര്‍ത്തിക്കുന്നത്. ആത്മീയ ഭക്ഷണമാണ് ദൈവവചനം. വിശ്വാസത്തില്‍ വളരാന്‍ ദൈവത്തിന്റെ വചനം സഹായിക്കുന്നു. വിശുദ്ധ ജോണ്‍ പറയുന്നു: ”ദൈവത്താല്‍ നല്‍കപ്പെട്ട അവിടുത്തെ ഏക സന്തതിയാണ്  ക്രിസ്തു എന്നാണ് നാമെല്ലാവരും വിശ്വസിക്കുന്നത്.” ഈ വിശ്വാസത്തിലാണ് നിങ്ങളുടെ കുഞ്ഞുങ്ങള്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെടുന്നത്. സഭയുടെ വിശ്വാസമാണിത്.

സഭയുടെ ശരീരത്തിലേയ്ക്കാണ് ജ്ഞാനസ്‌നാനം നമ്മെ നയിക്കുന്നത്. അതുവഴി നാം ദൈവത്തിന്റെ വിശുദ്ധ ജനമായി മാറുന്നു. ഈ വിശ്വാസം തലമുറകള്‍ തോറും കൈമാറി വരുന്നു. പരിശുദ്ധ അമ്മയോടും സകല വിശുദ്ധരോടും രക്തസാക്ഷികളോടും അപ്പസ്‌തോലന്‍മാരോടുമുള്ള വിശ്വാസമാണിത്. ജ്ഞാനസ്‌നാനം വഴിയാണ് നാം ഈ വിശ്വാസത്തിലേയ്ക്ക് എത്തിച്ചേരുന്നത്.” മാമ്മോദീസയെക്കുറിച്ച് പാപ്പ വിശദീകരിക്കുന്നു

”വിശ്വാസമാകുന്ന വെളിച്ചം ഒരു കൈയ്യില്‍ നിന്നും മറ്റൊരു കൈകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ജ്ഞാനസ്‌നാനം പരിശുദ്ധാത്മാവില്‍ നമ്മെ പവിത്രീകരിക്കുന്നു. ക്രൈസ്തവന്‍ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ക്രിസ്തുവിനെപ്പോലെ സമര്‍പ്പിക്കപ്പെടുക എന്നാണ്.  നല്ലവരായി തങ്ങളുടെ മക്കളെ വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലും ദൈവത്തിന്റെ വചനത്തിലും മക്കളെ വളര്‍ത്തുക” എന്ന്  പറഞ്ഞാണ് പാപ്പ തന്റെ ദിവ്യബലി അവസാനിപ്പിച്ചത്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

19 + sixteen =