സ്‌കോളാസ്‌ ഡയറക്‌ടേഴ്‌സിനെ ഫ്രാന്‍സിസ്‌ പാപ്പ സന്ദര്‍ശിച്ചു

Pope Francis at Scholas Occurentes Meeting
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സ്‌കോളാസ്‌ ഒക്യുറന്റ്‌സ്‌ ഡയറക്‌ടേഴ്‌സിനെ ഫ്രാന്‍സിസ്‌ പാപ്പ സന്ദര്‍ശിച്ചു. വ്യത്യസ്‌ത വിശ്വാസങ്ങളിലും സംസ്‌കാരങ്ങളിലും ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആഗോള വ്യാപകമായി പരസ്‌പരം ബന്ധിപ്പിക്കുന്ന അന്തര്‍ദ്ദേശീയ പ്രൊജക്‌റ്റിന്റെ പ്രവര്‍ത്തനങ്ങളാണ്‌ സ്‌കോളാസ്‌ ഒക്യുറന്റ്‌സ്‌ സംഘടനയുടേത്‌. സെപ്‌റ്റംബര്‍ ഒന്നിന്‌ റോമിലെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ലോകസമാധാനം ലക്ഷ്യമാക്കി ആരംഭിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ സംഘാടകരാണ്‌ സ്‌കോളാസ്‌ ഒക്യുറന്റ്‌സ്‌ എന്ന അര്‍ജന്റീനിയന്‍ സംഘടന. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളാണ്‌ ഈ മാച്ചില്‍ പങ്കെടുക്കുന്നത്‌. ഈ വിജയത്തിന്റെ മുന്‍കൈയെടുക്കലിന്‌ ഫ്രാന്‍സിസ്‌ പാപ്പ സ്‌കോളാസ്‌ ഡയറക്‌ടേഴ്‌സിനെ അഭിനന്ദിച്ചു.

മതത്തിനും സംസ്‌കാരത്തിനും അതീതമായി സാഹോദര്യത്തിന്റെയും വിവേകത്തിന്റയും പാലം നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്‌ പാപ്പ അവര്‍ക്ക്‌ പ്രചോദനം നല്‍കി. സ്‌കോളാസ്‌ ഒക്യുറന്റ്‌സ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫ്രാന്‍സിസ്‌ പാപ്പയുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ട്‌.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

eleven − nine =