കുടുംബങ്ങളെ ബലപ്പെടുത്താന്‍ പാപ്പയുടെ ആഹ്വാനം

Pope francis about family
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone
വിവാഹം എന്ന കൂദാശയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിച്ച് കുടുംബജീവിതത്തെ ബലപ്പെടുത്താന്‍ ഫ്രാന്‍സീസ് പാപ്പ ആഹ്വാനം ചെയ്യുന്നു. ഒക്‌ടോബറില്‍ നടന്ന കുടുംബം വിഷയമായ അസാധാരണ സിനഡിനു ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കത്തോലിക്കാ സഭയിലെ വിവാഹമോചനം, പുനര്‍വിവാഹം എന്നീ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഉള്ള ആശങ്കകളെ ഉപേക്ഷിക്കാനും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
”സൗഹാര്‍ദ്ദപരമായ ഒരവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. കുടുംബങ്ങള്‍ നേരിടുന്ന ആദ്ധ്യാത്മിക ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇന്ന് കുടുംബങ്ങള്‍ വെയിലേറ്റ് നിറം മങ്ങിയ അവസ്ഥയിലാണ്.” പാപ്പ അഭിമുഖത്തില്‍ പറയുന്നു.
കുടുംബം എന്ന വ്യവസ്ഥിതിയെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെ യുവജനങ്ങള്‍ വിവാഹം കഴിക്കരുതെന്ന്  പാപ്പ പറയുന്നു. ”വിവാഹിതരായി ഒന്നിച്ച് നീങ്ങേണ്ടവരാണ് അവര്‍. വിവാഹത്തിന്
ശരിയായ അവബോധത്തോടെ ഒരുങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പാലിക്കപ്പെടേണ്ട ഉടമ്പടി പാലിക്കാന്‍ അവര്‍ക്ക് കഴിയില്ല”. പാപ്പ കൂട്ടിച്ചേര്‍ക്കുന്നു,
”മിക്ക യുവാക്കളും വിവാഹത്തെ ഒരു സാമൂഹ്യ ആഘോഷമായാണ് വിക്ഷിക്കുന്നത്. മതപരമായോ ആദ്ധ്യാത്മികമായോ അല്ല ഈ ചടങ്ങിനെ അവര്‍ സമീപിക്കുന്നത്. സഭയും സഭാധികാരികളും ഇത്തരം വിഷയങ്ങളില്‍ യുവജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണ”മെന്ന് പാപ്പ പറയുന്നു.
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

8 + one =