വിവാഹ വിഷയത്തില്‍ സഭാ കോടതി നീതി പാലിക്കണമെന്ന്‌ ഫ്രാന്‍സീസ്‌ പാപ്പ

Pope Francis with Cannonists
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

വിവാഹത്തിന്റെ കാലാവധിയെ സംബന്ധിച്ച കാര്യത്തില്‍ അന്തിമതീരുമാനം നടപ്പിലാക്കുന്നതില്‍ സഭാകോടതി സ്വീകാര്യവും വ്യക്തവുമായ നിലപാട്‌ സ്വീകരിക്കണമെന്ന്‌ ഫ്രാന്‍സീസ്‌ പാപ്പ പറഞ്ഞു. ജനറല്‍ ഓഡിയന്‍സില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ്‌ പാപ്പ.
“കുടുംബത്തെ സംബന്ധിച്ച അസാധാരണ സിനഡില്‍ വിവാഹത്തെ നടപടികളെക്കുറിച്ചുളള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ കാര്യത്തില്‍ സഭാനിയമങ്ങളെക്കുറിച്ച്‌ ജാഗ്രത വേണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിരുന്നു”, എന്ന്‌ ഫ്രാന്‍സീസ്‌ പാപ്പ പറയുന്നു.

കാനോന്‍ നിയമമനുസരിച്ച്‌ വിവാഹനിയമത്തില്‍ മാറ്റം വരുത്തണമെന്ന്‌ അഭിപ്രായവും അസാധാരണ സിനഡില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ നിയമത്തില്‍ പുതിയ ഭേദഗതി വരുമെന്ന പ്രതീക്ഷയും ഫ്രാന്‍സീസ്‌ പാപ്പ നല്‍കിയിരുന്നു. “നീതിയുടെയും സഹാനുഭൂതിയുടെയും വാക്കാണ്‌ ഈ കാര്യത്തില്‍ സഭാനിയമത്തില്‍ നിന്നും ജനങ്ങല്‍ പ്രതീക്ഷിക്കുന്നത്‌. ഒരു പക്ഷേ ആ വാക്ക്‌ ‘ഉണ്ട്‌’ അല്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കാം. എന്തായാലും വളരെ പെട്ടെന്ന്‌ തന്നെ ഈ വാക്ക്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു”. ഫ്രാന്‍സീസ്‌ പാപ്പ പറഞ്ഞു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

2 × four =