കാറപകടത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറയുന്നു

അര്‍ജ്ജന്റീനയില്‍ കാറപകടത്തില്‍ മരിച്ച തന്റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ നന്ദി അറിയിച്ചു. പാപ്പയുടെ നന്ദി പ്രകടനം ഇപ്രകാരമായിരുന്നു, ”എന്റെ കുടുംബത്തിനു സംഭവിച്ച ദുരന്തത്തില്‍ അനുശോചിച്ചവര്ക്കും പ്രാര്‍ത്ഥന നല്കിയവര്ക്കും ഞാന്‍ നന്ദി പറയുന്നു”.
പാപ്പ തുടര്‍ന്നു, ”എനിക്കും ഒരു കുടുംബമുണ്ടായിരുന്നു, ഞങ്ങള്‍ അഞ്ചു സഹോദരങ്ങളാണ്. പതിനാറ് മരുമക്കളാണ് എനിക്കുള്ളത്. അതിലൊരാളുടെ കുടുംബത്തിനാണ് അപകടം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളും അപകടത്തില്‍ മരിച്ചു. എന്റെ മരുമകന് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. എല്ലാവരോടും വളരെ നന്ദി, എന്റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചതിനും അനുശോചനങ്ങള്‍ അറിയിച്ചതിനും”.
പാപ്പയുടെ പരേതനായ സഹോദരന് ആല്‍ബര്‍ട്ടോ ബര്‍ഗോളിയോയുടെ മകനാണ് ഇമ്മാനുവല്‍ ഹൊറേഷ്യോ ബര്‍ഗോളിയോ. അര്‍ജ്ജന്റീനയ്ക്കു സമീപമുള്ള കൊര്‍ബോഡ-റൊസാരിയോ പട്ടണങ്ങള്‍ക്കു മധ്യേ വച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിനു കാരണം.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക