വ്യാജവാര്‍ത്തകളല്ല, പ്രാര്‍ത്ഥനയാണാവശ്യം: കുടുംബസിനഡില്‍ പാപ്പ

Pope calls for renewed prayers for Synod on the Family
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സിനഡില്‍ പാപ്പ ഇപ്രകാരം  പറയുന്നു, ”വ്യാജവാര്‍ത്തകളോ പരദൂഷണമോ അല്ല ആവശ്യം, പ്രാര്‍ത്ഥനകളാണ്”. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ചത്വരത്തിലാണ് പാപ്പ ഈ ആവശ്യം വിശ്വാസികളെ അറിയിച്ചത്.

പോപ് മൊബൈലിലെ യാത്രയ്ക്കിടയിലും പാപ്പ സരസമായാണ് സംസാരിച്ചത്. എല്ലാവരോടും നല്ല പ്രഭാതം ആശംസിച്ചെങ്കിലും നല്ല അന്തരീക്ഷമല്ല ഉള്ളതെന്നും പാപ്പ തമാശരൂപത്തില്‍ അഭിപ്രായപ്പെട്ടു. കാര്‍മേഘാവൃതമായ ആകാശമായിരുന്നു റോമിന്റേത്.

മതബോധന പ്രഭാഷണത്തില്‍ കുടുംബത്തെക്കുറിച്ചാണ് പാപ്പ സംസാരിച്ചത്. സഭയുടെ സര്‍വ്വവിജ്ഞാനകോശമായ ‘ഇവാഞ്ചലിയം വിറ്റ’ യുടെ ഇരുപതാമത് വാര്‍ഷികമാണ് മാര്‍ച്ച് 25 ന് ആചരിക്കുന്നത്. ഒക്‌ടോബര്‍ മാസത്തില്‍ കുടുംബങ്ങള്‍ക്കായുള്ള സിനഡിന്റെ രണ്ടാംഘട്ടം നടത്താന്‍ തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ പാപ്പ എല്ലാ വിശ്വാസികളോടും പ്രത്യേക പ്രാര്‍ത്ഥന ആവശ്യപ്പെടുകയുണ്ടായി.  ”പ്രാര്‍ത്ഥന തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പോപ്പ്, കര്‍ദ്ദിനാള്‍മാര്‍ , ബിഷപ്പുമാര്‍, പുരോഹിതര്‍, മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും വേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനയാണ് നമുക്കാവശ്യം, അല്ലാതെ വ്യാദവാര്‍ത്തകളല്ല.” പാപ്പ ഉദ്‌ബോധിപ്പിച്ചു.

സഭയും കുടുംബങ്ങളും തമ്മിലുള്ള ഉടമ്പടി എന്നാണ് സിനഡിന്റെ രണ്ടാംഘട്ടത്തെ പാപ്പ വിശേഷിപ്പിച്ചത്. അതൊരിക്കലും അവസാനിക്കുന്നില്ല. സിനഡിന്റെ ഒന്നാം ഘട്ടം 2014-ല്‍ ആയിരുന്നു. സഭ മാതാവിനെപ്പോലെയാണ്. അവള്‍ ഒരിക്കലും തന്റെ കുടുംബം ക്ഷയിച്ച് പോകാന്‍ അനുവദിക്കുന്നില്ല.  തന്റെ കുടുംബത്തെ സഹായിക്കുവാന്‍ സാധിക്കുന്നതെല്ലാം അവര്‍ ചെയ്യും.

വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ നിശിതമായി വിമര്‍ശിച്ചാണ് പാപ്പ ജനറല്‍ ഓഡിയന്‍സ് അവസാനിപ്പിച്ചത്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

5 × 1 =