സമാധാന നിര്‍മ്മിതിയെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പ

Pope Francis gives his first Angelus blessing to huge crowds
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനയില്‍ സമാധാന നിര്‍മ്മിതിയെക്കുറിച്ചാണ് ഫ്രാന്‍സീസ് പാപ്പ സംസാരിച്ചത്. ”മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് മാറ്റം വരുമെന്നാണ് ഞാന്‍ പ്രതീഷിക്കുന്നത്. ഓരോ വ്യക്തിയും എല്ലാ വ്യക്തികളും സമാധാനത്തിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ് സമാധാനപുനസ്ഥാപനം”.

സമാധാനം എന്നത് എല്ലായ്‌പ്പോഴും സാധ്യമാണെന്ന് പാപ്പ ആവര്‍ത്തിച്ച് പറഞ്ഞു. ”പ്രതീക്ഷയുടെ പ്രചോദനത്താല്‍ നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുക. ഇത് സമാധാനത്തിനും സാഹോദര്യത്തിനും അനുരജ്ഞനത്തിനും  വേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കും. സാഹോദര്യത്തിന്റെ മുദ്രകളാലാണ് നാം നമ്മുടെ  സഹോദരങ്ങളെ സമീപിക്കേണ്ടത്. അവര്‍ അവരുടെ ജീവിത സാഹചര്യങ്ങളാല്‍ കഷ്ടപ്പെടുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. സാഹോദര്യത്തിന്റെ ചെറിയ ചലനങ്ങള്‍ പോലും അമൂല്യമായ ഫലമുളവാക്കും. അവരില്‍ നമ്മള്‍ വിതയ്ക്കുന്നത് പ്രതീക്ഷയുടെ വിത്തുകളാണ്. സമാധാനത്തിലേയ്ക്കുള്ള പാതയാണ് ഇതുവഴി തുറക്കുന്നത്”. പാപ്പ പറഞ്ഞവസാനിപ്പിച്ചു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

2 + 6 =