ദൈവത്തിന്റെ നാമത്തില്‍ യുദ്ധം നടത്താന്‍ നിങ്ങള്‍ക്കു കഴിയില്ല

Pope Francis against war
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഞായറാഴ്‌ചയിലെ ആഞ്ചലൂസ്‌ പ്രാര്‍ത്ഥനയ്‌ക്കു മുന്‍പ്‌ ഇറാഖിലെയും ഗാസയിലെയും ജനങ്ങള്‍ക്കു വേണ്ടി ഫ്രാന്‍സിസ്‌ പാപ്പ പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. ഈ ആഴ്‌ചകളിലുടനീളം ഫ്രാന്‍സിസ്‌ പാപ്പ നിരവധി ട്വീറ്റുകളിലൂടെ ഇറാഖിലെ ജനതയ്‌ക്കു വേണ്ടി പ്രാര്‍ത്ഥനാ സഹായം അപേക്ഷിച്ചിരുന്നു.

ഇറാഖിലെ സ്ഥിതിയെക്കുറിച്ച്‌ പാപ്പ പറയുന്നു, “ഇറാഖില്‍ നിന്നും ലഭിച്ച വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും വിശ്വസിക്കാന്‍ കഴിയാത്തതുമായിരുന്നു. ക്രൈസ്‌തവരുള്‍പ്പെടെ ആയിരക്കണക്കിനു ജനങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു; പലായനം ചെയ്യപ്പെട്ടു; രക്ഷപെടുന്നതിനിടയില്‍ കുഞ്ഞുങ്ങള്‍ വിശപ്പു കൊണ്ടും ദാഹം കൊണ്ടും മരിച്ചു; സ്‌ത്രീകളെ തട്ടിക്കൊണ്ടു പോയി; എല്ലാ തരത്തിലുമുളള ക്രൂരതകള്‍ അവിടെ സംഭവിച്ചു; വീടുകള്‍ തകര്‍ക്കപ്പെട്ടു; മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു; ചരിത്രപരവും സാംസ്‌കാരികപരവുമായ പൈതൃക സ്വത്തുക്കള്‍ തകര്‍ക്കപ്പെട്ടു.”

“മാനവികതയ്‌ക്കും ദൈവത്തിനുമെതിരായ അവഹേളനമാണിത്‌. ദൈവത്തിന്റെ പേരില്‍ ഒരിക്കലും വിദ്വേഷവും വെറുപ്പും സൃഷ്‌ടിക്കരുത്‌. ദൈവത്തിന്റെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാക്കുകയുമരുത്‌,” പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇസ്ലാം മതത്തിലേയ്‌ക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്‌തവരെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്‌താണ്‌ ഇസ്ലാം തീവ്രവാദികള്‍ പ്രതികാരം ചെയ്‌തത്‌. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നിനവേ നഗരത്തിലും മൊസൂളിലുമാണ്‌ ഇസ്ലാം സൈന്യം ആക്രമണം നടത്തിയിരുന്നത്‌. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും നിരപരാധികളെയും കൊന്നൊടുക്കുന്ന ഈ സംഘര്‍ഷത്തിന്‌ അറുതി വരുത്താന്‍ സഹായിക്കണമെന്ന്‌ ദേശീയ അന്തര്‍ദ്ദേശീയ സംഘടനകളോടും നേതാക്കളോടും പാപ്പ ആഹ്വാനം ചെയ്‌തിരുന്നു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

fourteen − 7 =