മോണ്‍സിഞ്ഞോര്‍ ഓസ്‌കാര്‍ റൊമേരയുടെ നാമകരണം

Msgr Oscar Romero
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

മോണ്‍സിഞ്ഞോര്‍ ഓസ്‌കാര്‍ റൊമേരയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വത്തിക്കാനില്‍ ആരംഭിച്ചു. 35 വര്‍ഷം മുമ്പാണ് ഓസ്‌കാര്‍ റോമേരോ എല്ഡസാല്‍വദോറില്‍ വച്ച് ദിവ്യബലിമധ്യേ വെടിയേറ്റ് കൊല്ലപ്പെട്ടത്. മെയ് 23 ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.

ആഗോളസഭയെ മൊത്തത്തില്‍  പ്രകാശിപ്പിക്കുന്നവയാണ് മോണ്‍സിഞ്ഞോര്‍ റൊമോരയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് എല്‍സാല്‍വദോര്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. 62 മത്തെ വയസ്സിലാണ് റൊമെരയുടെ രക്തസാക്ഷിത്വം. ആഭ്യന്തര യുദ്ധകാലത്തായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. റോമിലെ സെന്റ് ബര്‍ത്തലോമിയോ ബസലിക്കയില്‍ വച്ചാണ് നാമകരണത്തിന് മുമ്പുള്ള ദിവ്യബലി നടന്നത്. റൊമോരയുടെ രക്തസാക്ഷിത്വദിനത്തില്‍ രണ്ടരലക്ഷത്തോളം ജനങ്ങളാണ് അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങിലെ ദിവ്യബലിയില്‍  പങ്കെടുത്തത്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

three × five =