ക്രൂശിതനിലേക്ക് നോക്കാം

jesus crucifixion
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സെപ്തംബര്‍ 7.

ഉപവാസപ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ഒന്നര ലക്ഷത്തോളം ഭക്തരെ സാക്ഷിനിര്‍ത്തി ലോകത്തുടനീളം സമാധാന ത്തിനായി പ്രാര്‍ത്ഥിക്കുന്ന കോടാനുകോടി ജനതയോടായി ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: “കുരിശിലേക്ക് നോക്കാനാണ് ക്രിസ്തീയ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നത്. അക്രമത്തിനുള്ള ദൈവിക മറുപടിയാണ് കുരിശും ക്രൂശിതനും. അതിനാല്‍ അക്രമത്തിനു മറുപടി പറയേണ്ടത് അക്രമം കൊണ്ടല്ല; മനുഷ്യക്കുരുതിക്ക് മറുപടി പറയേണ്ടത് മരണത്തിന്റെ ഭാഷയിലല്ല; മറിച്ച് കുരിശിന്റെ നിശബ്ദതയിലാണ്. കുരിശിന്റെ നിശബ്ദതയില്‍ ആയുധങ്ങളുടെ അലര്‍ച്ച അവസാനിക്കുന്നു. തല്‍സ്ഥാനത്ത് അനുരജ്ഞനത്തിന്റെയും സംഭാഷണത്തിന്റെയും സമാധാ നത്തിന്റെയും ഭാഷ ആരംഭിക്കുന്നു.” ഒബാമയും കൂട്ടരും യുദ്ധത്തിനായി കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അരുതെന്ന ആഹ്വാനവുമായി പാപ്പാ മുന്നോട്ടിറങ്ങിയതെന്ന് ഓര്‍ക്കണം. ക്രിസ്ത്യന്‍ രാജ്യമായ അമേരിക്കയും ക്രൈസ്തവ യൂറോപ്പിലെ അവരുടെ സഖ്യകക്ഷികളുമാണ് സിറിയക്കെതിരെ യുദ്ധ കാഹളം മുഴക്കുന്നതെന്നും നാം മറക്കരുത്. അക്രമത്തിന്റെ പോര്‍വിളികളുമായി നില്‍ക്കുന്ന ക്രൈസ്തവ രാജ്യങ്ങളോടുതന്നെയാണ് ക്രൂശിത നിലേക്ക് നോക്കാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നത്. ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ഒരു മുസ്ലീം രാജ്യത്ത് സമാധാനം പുലരാനായിട്ടാണ് പാപ്പായുടെ നേതൃത്വത്തില്‍ ഉപവാസപ്രാര്‍ത്ഥന നടന്നത്. ഇതില്‍പ്പരം സഹോദരാത്മമായ പ്രവൃത്തി മറ്റെന്താണുള്ളത്? ഒരു കാലത്ത് കുരിശുയുദ്ധത്തിലൂടെ കൊമ്പുകോര്‍ത്തവരായിരുന്നു മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെന്ന കാര്യം നാം മറക്കരുത്. അന്ന് പോര്‍വിളിക്ക് മുന്‍കൈയെടുത്തതും പടയാളികളെ പടക്കളത്തിലേക്ക് ആശീര്‍വദിച്ചയച്ചതും മാര്‍പ്പാപ്പാമാരായിരുന്നുതാനും. അത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രഖ്യാപനം. “നമുക്കിനി യുദ്ധം വേണ്ട; ഇനി ഒരിക്കലും നമുക്കൊരു യുദ്ധം വേണ്ട.” ഈയിടെ ഇംഗ്ലണ്ടിലെ ഒരു വികാരിയച്ചന്‍ എഴുതി: “നമ്മുടെ പള്ളിക്കും പാരീഷ്ഹാളിനും ഇടയില്‍ ഒരു ഇടുങ്ങിയ പാതയുണ്ട്. പലപ്പോഴും അവിടെ സഹായം ചോദിക്കാനിരിക്കുന്ന ധര്‍മക്കാരെ കാണാറുണ്ട്. ഒരു ദിവസം അവരിലൊരാള്‍ പള്ളിക്കകത്തു കയറി. ആരാധനയുടെ സമയം. എല്ലാവരും നിശബ്ദരായിരുന്നു. അയാള്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു: “എന്റെ പൊന്നു തമ്പുരാനേ, എനിക്ക് വല്ലതും തരാന്‍ ഇവിടെയുള്ള നന്മ മനുഷ്യരെ തോന്നിപ്പിക്കണേ.” എന്തായിരിക്കും അയാളുടെ പ്രാര്‍ത്ഥനയുടെ പരിണിതഫലം? വികാരിയച്ചന്‍ തന്റെ ബ്ലോഗിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ വൃത്തികെട്ടവരും ദുര്‍ഗന്ധം വമിക്കുന്നവരും അരോചകത്വമുളവാക്കുന്നവരുമാണെന്നാണ് അച്ചന്റെ കമന്റ്. ബ്ലോഗില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്: “പാവപ്പെട്ടവന്റെ ശല്യം” എന്നാണ്. ദരിദ്രര്‍ എന്നും ശല്യക്കാരായിരുന്നു- ധനികരുടെ കാഴ്ചപ്പാടില്‍. ഈശോ പറയുന്ന കഥയിലും ലാസര്‍ ധനവാനൊരു ശല്യമായിരുന്നു. അവന്റെ വാതില്‍ക്കല്‍ തന്നെ വ്രണബാധിതനും നായ നക്കുന്നവനുമായവന്‍ കിടക്കുക! ഇതില്‍പരം ശല്യം മറ്റെന്താണുള്ളത്? അനുദിന പ്രശ്നങ്ങളുടെ നടുവില്‍ കുരിശിലേക്ക് നോക്കാനാണ് പാപ്പായുടെ ആഹ്വാനം. അത് നല്ലൊരു മാര്‍ഗ്ഗരേഖയാണ്. നമ്മുടെയിടയിലും നമുക്ക് ചുറ്റും സംഭവിക്കുന്നവയെ അഭിമുഖീകരിക്കുമ്പോള്‍ നാം സ്വീകരിക്കേണ്ട മാനദണ്ഡം- കുരിശിലേക്ക് നോക്കുക; ക്രൂശിതനെ കാണുക; സുവിശേഷത്തിലെ ഈശോ എന്താണ് പറയുന്നതെന്ന് കേള്‍ക്കുക. അപ്പോഴാണ് സഭ ക്രൈസ്തവമാകുന്നത്; അതായത് യേശുവിന്റെ കണ്ണുകളിലൂടെ കാണാനും, അവന്റെ ഹൃദയഭാവത്തോടെ പ്രതികരിക്കാനും സാധിക്കുമ്പോള്‍. പട്ടണത്തിലെ ഒരു സന്യാസാശ്രമം. നേരം പരപരാ വെളുക്കുന്നതേയുള്ളൂ. ആശ്രമാധിപന്‍ ഉറക്കമുണര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ്, പുറത്തെ സോഫായില്‍ ഒരാള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കൊതുകുകടിയില്‍ നിന്ന് രക്ഷപെടാന്‍ പഴയ പത്രംകൊണ്ട് പുതച്ചുമൂടിയിരിക്കുന്നു. തലചായ്ക്കുവാന്‍ ഇടമില്ലാത്തവനും, ഒരു നേരത്തെ ഭക്ഷണത്തിനായി വിശക്കുന്നവനും കേരളത്തിലുണ്ടെന്നതാണ് സത്യം. ഇന്ത്യയിലെ കാര്യമെടുത്താലോ? കേരളത്തിലേതിന്റെ എത്ര മടങ്ങായിരിക്കും? കാണാനുള്ള കണ്ണും പ്രതികരിക്കാനുള്ള ഹൃദയവും ഉണ്ടോ എന്നതാണ് ചോദ്യം. ഈയിടെ നടന്ന ഒരു ചര്‍ച്ച. അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ചായിരുന്നു. സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും അനാസ്ഥയും രൂക്ഷവിമര്‍ശനത്തിനു വിധേയമായി. അതിന്നിടയില്‍ ഒരാള്‍ ചോദിച്ചു: “സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലാതെ, കത്തോലിക്കാ സഭയ്ക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലേ?” കഴിഞ്ഞയാഴ്ച ഫ്രാന്‍സീസ് പാപ്പാ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഒരു ആതുരാലയം സന്ദര്‍ശിച്ചു – ചെന്ത്രോ അസ്തല്ലി. അവിടുത്തെ അംഗങ്ങളെയും നടത്തിപ്പുകാരെയും സാക്ഷി നിറുത്തി അദ്ദേഹം പറഞ്ഞു: “ആളില്ലാത്ത ആശ്രമങ്ങളൊന്നും സഭയുടേതല്ല; ആളില്ലാത്ത ആശ്രമങ്ങളൊന്നും നമ്മുടേതല്ല. അത് വിറ്റ്, ഹോട്ടലും ടുറിസ്റ്റ് ഹോമുമാക്കി കാശുണ്ടാക്കാന്‍ നമുക്ക് അവകാശമില്ല. ആളില്ലാത്ത ആശ്രമങ്ങളൊക്കെ കര്‍ത്താവിന്റെ ശരീരത്തിന്റേതാണ്. അതായത് അഭയാര്‍ത്ഥികള്‍ക്കും അഗതികള്‍ക്കും അവകാശപ്പെട്ടത്.” കേരളത്തിലായിരുന്നെങ്കില്‍ പാപ്പാ എങ്ങനെ പറയുമായിരുന്നു? “ആളില്ലാത്ത ആശ്രമമുറികളൊന്നും നമ്മുടേതല്ല; ആളില്ലാത്ത ആശ്രമമുറികളെല്ലാം അഗതികള്‍ക്കും ഭവനരഹിതര്‍ക്കും അവകാശപ്പെട്ട താണ്.” എത്രമാത്രം മുറികളാണ് ആള്‍പ്പാര്‍പ്പില്ലാതെ നമ്മുടെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ഒഴിഞ്ഞു കിടക്കുന്നത്? എത്രമാത്രം മുറികളാണ് വര്‍ഷത്തിലെ വളരെ ചുരുങ്ങിയ ദിവസത്തെ ഉപയോഗത്തിനായി നാം മോടിപിടിപ്പിച്ച് സൂക്ഷിച്ചിരിക്കുന്നത്? അത്തരം ആള്‍പാര്‍പ്പില്ലാത്ത മുറികളുടെ എണ്ണമെടുത്തല്‍ ആശ്രമങ്ങള്‍ കൊണ്ടു അത് തീരുമെന്നു തോന്നുന്നില്ല; സഭാ ശ്രേണിയുടെ എല്ലാ തലങ്ങളിലും ആളില്ലാത്ത ഒഴിഞ്ഞ മുറികള്‍ ധാരാളം കണ്ടെത്താനാവും. അതിനാല്‍ മറക്കന്ന – ആളില്ലാത്ത മുറികളൊന്നും നമ്മുടേതല്ല; വഴിയോരത്തെ ഭവനരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. പാപ്പായുടെ ഈ നിര്‍ദ്ദേശത്തിന്റെ തുടക്കം സുവിശേഷത്തില്‍ നിന്നു തന്നെയാണ്. പിന്നീട് സഭാപിതാക്കന്മാരും ഇതു തന്നെ ആവര്‍ത്തിക്കുന്നുണ്ട്. കേസറിയായിലെ വി. ബേസില്‍ (330-370) നിര്‍ദ്ദേശിക്കുന്നു: “നിന്റെ അടുക്കളയില്‍ നാളത്തേക്കായി നീ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം നിന്റേതല്ല; മറിച്ച് അത് വിശക്കുന്നവന് അവകാശപ്പെട്ടതാണ്. നിന്റെ അലമാരയില്‍ നീ തേച്ച് സൂക്ഷിച്ചിരിക്കുന്ന നിന്റെ ഉടുപ്പ് നിന്റേതല്ല; മറിച്ച് ഉടുപ്പില്ലാതെ നടക്കുന്ന നിന്റെ സഹോദരന്റേതാണ്. ബാങ്കിലെ നിന്റെ സ്ഥിരനിക്ഷേപം യഥാര്‍ത്ഥത്തില്‍ നിന്റേതല്ല; നിന്റെ ചുറ്റുമുള്ള ദരിദ്രരുടെ പണമാണത്.” അങ്ങനെയെങ്കില്‍ കേരളത്തിലെ സന്യാസികളുടെ ഭൂസ്വത്തും ബാങ്കു ബാലന്‍സും സ്ഥാപന സമ്പത്തും ആര്‍ക്കൊക്കെ അവകാശപ്പെട്ടതാണ്? യഥാര്‍ത്ഥ അവകാശിക്ക് അവന്റെ സമ്പത്ത് കൊടുക്കാതെ പിടിച്ചുവച്ചിരിക്കുന്നവരെ എന്തു വിളിക്കണമെന്ന് വിശുദ്ധ ബേസില്‍ പറയുന്നുണ്ട്: “ഒരാളുടെ വസ്ത്രം കട്ടെടുക്കുന്നവനേ നമ്മള്‍ മോഷ്ടാവെന്നു വിളിക്കുന്നു. എങ്കില്‍ ഒരാള്‍ക്ക് ഉടുപ്പ് കൊടുക്കാന്‍ കഴിവുണ്ടായിട്ടും അത് ചെയ്യാതിരിക്കുന്നവനെ മറ്റെന്താണ് വിളിക്കേണ്ടത്.” മോഷ്ടാവെന്നും കള്ളനെന്നും പിടിച്ചുപറിക്കാരനെന്നുമുള്ള പേരൊന്നും സന്യാസിക്കും സഭാനേതാവിനും ഒരിക്കലും ഭൂഷണമാകില്ലെന്ന് ഓര്‍ക്കണം. എങ്കില്‍ നമുക്ക് ചെറിയൊരു തീരുമാനമെങ്കിലും എടുത്തുകൂടേ? വൈകുന്നേരം അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്ക് നമ്മുടെ സന്യാസാശ്രമങ്ങളില്‍ മുറിയും, പായും തലയിണയും കൊടുക്കുമെന്ന്; അതോടൊപ്പം അത്താഴവും. ഈ ഒരൊറ്റ തീരുമാനത്തിലൂടെ കേരളത്തിലെ ഏറ്റവും നിര്‍ധനരായവരുടെ വലിയൊരു ജീവിതപ്രശ്നം നമുക്ക് പരിഹരിക്കാനാവില്ലേ? നിര്‍ദ്ദേശം കേട്ട ഒരാള്‍ ഉപദേശിച്ചു, എടുത്തുചാടാതെ കരുതലോടെ നീങ്ങണമെന്ന്. കാരണം അന്തിയുറങ്ങാന്‍ വരുന്നവരില്‍ മദ്യപാനികളും വ്യഭിചാരികളും മരുന്നടിക്കാരും കാണില്ലേ? അത് അപകടം വിളിച്ചു വരുത്തില്ലേ? സുവിശേഷത്തില്‍ യേശുവിനെ വിശേഷിപ്പിച്ചിരുന്നത് ഇത്തരക്കാരുടെ കൂട്ടുകാരന്‍ എന്നല്ലേ? അങ്ങനെയെങ്കില്‍ ക്രിസ്തുവിനെ അനു ഗമിക്കുന്നവരും പാപികളുടെയും, വേശ്യകളുടെയും കൂട്ടുകാരായിരിക്കുന്ന തിന്മ എന്താണ് തെറ്റ്? നമ്മുടെ ജീവിതത്തിന്റെയും ആത്മീയതയുടെയും പൊള്ളത്തരം ഒന്നു കൂടെ പുറത്തുകൊണ്ടുവരുന്നതാണ് ഡിഡാക്കെയുടെ ഉപദേശം: “നിത്യം നിലനില്‍ക്കുന്ന സനാതന സമ്പത്ത് നിങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. എന്നിട്ട് നിത്യം നിലനില്‍ക്കാത്ത ഭൗതികസമ്പത്ത് അവരുമായി പങ്കുവയ്ക്കാന്‍ മടിക്കുന്നു!”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

8 thoughts on “ക്രൂശിതനിലേക്ക് നോക്കാം

 1. I would like to know about who is crucified on the cross
  for what he crucified on the cross
  what is the relation ship with crucifixion related to our life
  I will be more happy to here from you

 2. The Call and the Challenge in Cristianity is BIG.To follow Christ in daily life is to be checked and nourished in daily prayers and reflections and whole-hearted willingness to takeup sufferings Daily and not just in fasting times only.If we open our inner mind to our own surroundings,we can see oppurtunities to help needy.Not only christians but there are people of all sectors who are compassionate to others;If you do not seggregate,the roads to charity is open everywhere.Look and find and join or form one yourself.Like the pope points out our God is not Catholic;We all believe in one loving God who calls to love one another.

 3. Since I am naturally an emotional type of personality, shed tears while watching the most helpless and suffering people in the slums and poor villages of India; this challenging article made me cry. How much, we the so called Christians spend to add up more for our pleasure and vanity of prestige, while people are crying in front of us or across our homes? It seems like the religious hierarchy and the believers have miserably failed and deliberately avoided to read certain portions of the Bible. ” If anyone has material possessions and sees a brother or sister in need but has no pity on them, how can be the love of God in that person”. Dear children, let us not love with the words or speech but with actions and in truth” 3rd John 17-18. If GOD is love and He is living in our heart and personal lives, we must take those verses into full consideration and in practical actions, for which there is no excuse at all. ” Religion that God our father accepts as pure and faultless is this: to look after orphans and widows in their distress and to keep oneself from being polluted by the world”. James 1;27 (the first book written in the new Testament). The Church has an absolute moral and spiritual responsibility to look after the destitute and the crying world, else we are simply playing religion like the rest of the religions of the world. We affirm the authority of the whole Bible but the red letters of JESUS are not read by the Christians in which HE has emphasized and re-emphasized the urgency of taking care of the poor. To some rich people who were too keen to follow JESUS, JESUS knew their heart and thought that they love their material possessions far greater than the divine calling to follow Him; to put the challenge fare and square in front of them, told them looking straight at their eyes with great compassion, sell your possessions and give to the poor and follow me. What was the outcome? The real test of our personal relationship in between JESUS and ourselves would be tightly gauged in the hardcore test of ” how much we love our wealth and how much we love the crying world?. Can we pass the test?

  1. “My God, my God, why have you forsaken me?” Mark 15:34.

   എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തു കൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു ( മാർകോസ് 15:34 )

 4. വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?

  അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

seven − 6 =