അഭിപ്രായസ്വാതന്ത്ര്യത്തിന്‌ പരിധികളുണ്ട്‌: ഫ്രാന്‍സീസ്‌ പാപ്പ

Pope Francis in Flight to Manila
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്‌ പരിധികളുണ്ടെന്ന്‌ ഫ്രാന്‍സീസ്‌ പാപ്പ പറയുന്നു. ഒരാളുടെ വിശ്വാസത്തെ നമ്മുടെ സ്വാതന്ത്ര്യം ഹനിക്കുന്നുണ്ട്‌ എങ്കില്‍ പ്രത്യേകിച്ചും. ശ്രീലങ്കയില്‍ നിന്നും ഫിലിപ്പീന്‍സിലേയ്‌ക്കുള്ള വിമാനയാത്രാ മധ്യേ നടത്തിയ പത്രസമ്മേളനത്തിലാണ്‌ പാപ്പ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

പാരീസിലെ ഭീകരാക്രമണത്തെ പാപ്പ അപലപിച്ചു.
മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന്‌ ചോദിച്ച ഫ്രഞ്ച്‌ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ പാപ്പ മറുപടി പറഞ്ഞത്‌ ഇപ്രകാരമാണ്‌, “അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മനുഷ്യന്റെ മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌. എന്നാല്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കൊലപാതകം നടത്തുന്നതിനെ ചിത്തഭ്രമം എന്ന്‌ മാത്രമേ പറയാന്‍ കഴിയൂ”. പാപ്പ തന്റെ നിലപാടിനെക്കുറിച്ച്‌ ഉറപ്പിച്ച്‌ പറഞ്ഞു.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ പരിധികളുണ്ട്‌. “മറ്റൊരാളെ പ്രകോപിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ അവകാശമില്ല. മറ്റുള്ളവരുടെ വിശ്വാസത്തെ കളിയാക്കാനോ അധിക്ഷേപിക്കാനോ അവകാശമില്ല. അവരുടെ വിശ്വാസത്തെ അപമാനിക്കാതിരിക്കുക”. പാപ്പ വ്യക്തമാക്കുന്നു.

പരിസ്ഥിതി പ്രശനത്തെക്കുറിച്ചാണ്‌ പാപ്പ പിന്നീട്‌ സംസാരിച്ചത്‌. ആഗോളതാപനത്തിനും മറ്റ്‌ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണം മനുഷ്യന്‍ തന്നെയാണ്‌. പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നത്‌ ശരിയല്ല. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചാക്രിക ലേഖനം ഉടന്‍ പുറത്തിറങ്ങുമെന്ന്‌ പാപ്പ പറഞ്ഞു. ദൈവത്തിന്റെ സൃഷ്‌ടികളെ പരിപാലിക്കേണ്ടത്‌ മനുഷ്യന്റെ കടമയാണെന്നം പാപ്പ കൂട്ടിച്ചേര്‍ത്തു.

തന്റെ സുവിശേഷ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌ പാവപ്പെട്ടവരുടെയും ആശരണരുടെയും ഉന്നമനത്തിന്‌ വേണ്ടിയാണെന്ന്‌ പാപ്പ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 2013 ലെ ടൈഫൂണ്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ ഇപ്പോഴുമുണ്ട്‌. സാമൂഹ്യവും ആത്മീയവും ആയ നിരവധി സഹനങ്ങള്‍ അവര്‍ നേരിടുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

20 + twelve =