വാഴ്ത്തപ്പെട്ട ജോസഫ് വാസ് വിശുദ്ധ പദവിയിലേയ്ക്ക്

Saint Joseph Vaz
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

കൊളംബോയിലെ ഗാലെ ഫേസ് ഗ്രീനില്‍ നടന്ന ദിവ്യബലിയില്‍ ശ്രീലങ്കയിലെ അപ്പസ്‌തോലന്‍ ഫാദര്‍ ജോസഫ് വാസിനെ ഫ്രാന്‍സീസ് പാപ്പ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തി. ശ്രീലങ്കയിലെ ഒററ്റേറിയന്‍ സഭാ വൈദികനായിരുന്നു വാഴ്ത്തപ്പെട്ട ഫാദര്‍ ജോസഫ് വാസ്.

ദിവ്യബലിയിലെ സുവിശേഷവായനയിലെ ഏറ്റവും മനോഹരമായ വചനത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പ പറയുന്നു. ”ഭൂമിയുടെ അറ്റം വരെ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാന്‍ സുവിശേഷകന്‍  പറയുന്നു. വാഴ്ത്തപ്പെട്ട ജോസഫ് വാസിന്റെ നാമകരണദിനത്തില്‍ ഈ ദീര്‍ഘദര്‍ശനത്തിന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പ്രത്യേകമായ അര്‍ത്ഥം ഉണ്ട്” പാപ്പ പറയുന്നു. സഭയുടെ ചരിത്രത്തില്‍ നിരവധി മിഷണറിമാര്‍ ഉത്ഥിതനായക്രിസ്തുവിന്റെ കല്‍പന അനുസരിച്ച് പ്രവര്‍ത്തിച്ച് ജീവിച്ചവരാണ്. ദൈവത്തിന്റെ വിശുദ്ധ ജനങ്ങള്‍ക്കിടയില്‍ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയാണ് വാഴ്ത്തപ്പെട്ട ജോസഫ് വാസ് ജീവിച്ചത്. ആ വിശ്വാസത്തിലേയ്ക്ക് തന്റെ രാജ്യത്തെയും ജനങ്ങളെയും നയിക്കാന്‍ ഫാദര്‍ ജോസഫ് വാസിനു കഴിഞ്ഞു. ദൈവത്തിന്റെ വിശുദ്ധ ജനങ്ങള്‍ക്കിടയില്‍ തന്റെ പൈതൃക സ്വത്ത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

St Joseph Vaz Mass 1ശ്രീലങ്കന്‍ ജനതയില്‍ ദൈവത്തിന്റെ നന്മയുടെയും സ്‌നേഹത്തിന്റെയും ശക്തമായ അടയാളം വിശുദ്ധ ജോസഫ് വാസിലൂടെ കാണാന്‍ സാധിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പ പറയുന്നു. സുവിശേഷത്തിന്റെ സാക്ഷ്യം നല്‍കാന്‍ തന്റെ ജീവിതം തന്നെയാണ് വിശുദ്ധ ജോസഫ്  വാസ് അര്‍പ്പിച്ചതെന്ന് പാപ്പ കൂട്ടിച്ചേര്‍ക്കുന്നു

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

18 − 16 =