ജയിംസ് ഫോളിയുടെ മാതാപിതാക്കളോട് പാപ്പ സംസാരിച്ചു.

james-foley parents
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

 

ഇസ്ലാമിക് തീവ്രവാദികള്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജയിംസ് ഫോളിയുടെ മാതാപിതാക്കളോട് ഫ്രാന്‍സിസ് പാപ്പ ഫോണില്‍ വിളിച്ചു സംസാരിച്ചു. ജയിംസ് ഫോളിയുടെ മാതാപിതാക്കളായ ജോണിനെയും ഡയാന ഫോളിയെയും പാപ്പ ഫോണില്‍ വിളിച്ചതായി വത്തിക്കാന്‍ പ്രതിനിധി ഫെഡറിക്കോ ലൊംബാര്‍ഡി വ്യക്തമാക്കി. സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഫാദര്‍ ലൊംബാര്‍ഡി കൂട്ടിച്ചര്‍ത്തു.

ഇസ്ലാം തീവ്രവാദികള്‍ ജയിംസ് ഫോളിയുടെ തല വെട്ടുന്ന വീഡിയോ ലോകത്തെ ഞെട്ടിച്ചിരുന്നു. സൈന്യത്തിനെതിരെയുള്ള പ്രതികാരം എന്നാണ് തീവ്രവാദികള്‍ ഈ വീഡിയോക്കുറിച്ച് പറഞ്ഞത്. ഇസ്ലാം തീവ്രവാദസംഘടന സ്റ്റീവന്‍ സോട്ട്‌ലോഫ് എന്ന പത്രപ്രവര്‍ത്തകനെ ഇപ്പോള്‍ തടവിലാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ അടുത്ത നീക്കത്തെ ആശ്രയിച്ചാണ് സ്‌ററീവന്റെ മോചനമെന്നാണ് ഇവര്‍ പറയുന്നത്. ഇസ്ലാം തീവ്രവാദസംഘടനകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയേണ്ടതാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ ഉറപ്പിച്ചു പറഞ്ഞു.

”അക്രമങ്ങളെയും കൈയേറ്റക്കാരെയും ഇല്ലാതാക്കാന്‍ ഒരു രാജ്യത്തിന് മാത്രമായി കഴിയുകയില്ല. ലോകരാഷ്ട്രങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനാവശ്യം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദോഷഫലങ്ങളെ ചെറുക്കുന്നതിനു വേണ്ടിയായിരുന്നു യുണൈറ്റഡ് നേഷന്‍സിന്റെ ഉദയം. ഇത്തരം കൂട്ടായ്മകളിലൂടെ തീവ്രവാദത്തിന്റെ ദുരിതങ്ങളെ നേരിടാന്‍ എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്” പാപ്പ പറഞ്ഞു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

two + 15 =