സ്‌കോട്ട്‌ലന്റ് സഭ സന്ദര്‍ശിക്കാന്‍ പാപ്പയോട് അഭ്യര്‍ത്ഥന

Reverend John Chalmers
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സ്‌കോട്ട്‌ലന്റ് സന്ദര്‍ശിക്കാന്‍ പാപ്പയോട് സഭാമോഡറേറ്ററുടെ അഭ്യര്‍ത്ഥന. സ്‌കോട്ട്‌ലന്റിലെ വര്‍ഗ്ഗീയസംഘട്ടനത്തെ ഇല്ലായ്മ ചെയ്യാനും  സഭൈക്യം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനും വേണ്ടിയാണിതെന്ന് മോഡറേറ്റര്‍ വ്യക്തമാക്കുന്നു.

സ്‌കോട്ട്‌ലന്റ് സഭയിലെ ജനറല്‍ അസംബ്ലി മോഡറേറ്റര്‍ ആയ ജോണ്‍ കാമേഴ്‌സ് ആണ് പാപ്പയെ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. വിവേചനത്തിന്റെയും സഹകരണത്തിന്റെയും പുതിയ ഭാവങ്ങള്‍ കണ്ടെത്താനും മുന്‍വിധികളെയും ദുരാഗ്രഹങ്ങളെയും അതിജീവിക്കാനുമുള്ള മാര്‍ഗ്ഗങ്ങളാണ് ക്രൈസ്തവര്‍ അന്വേഷിക്കേണ്ടതെന്നും  പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

”നമ്മുടെ സഭ ദിനംപ്രതി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഐക്യദാര്‍ഢ്യത്തോടെ ഒന്നുചേര്‍ന്ന് ഈ വെല്ലുവിളികളെ അതിജീവിക്കേണ്ടതാവശ്യമാണ്. ഇരുള്‍ മൂടിയ നമ്മുടെ മനസ്സിന്റെയും ലോകത്തിന്റെയും എല്ലാ മൂലകളിലും ക്രിസ്തുവിന്റെ വെളിച്ചം കടന്നു ചെല്ലണം.” പാപ്പ പറഞ്ഞു. 1560-ല്‍ നവോത്ഥാന കാലഘട്ടത്തിലാണ് സ്‌കോട്ട്‌ലന്റിലെ ദേവാലയം സ്ഥാപിതമായത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം കത്തോലിക്കരും പ്രൊട്ടസ്റ്റന്റുമാരും തമ്മിലുള്ള വിഭാഗീയതയും വിദ്വേഷവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൊതുവായ ഒരു ക്രൈസ്തവസാക്ഷ്യം ആവശ്യമാണെന്ന അവസ്ഥയിലാണ് പാപ്പയുടെ സാന്നിദ്ധ്യം സ്‌കോട്ട്‌ലന്റ് സഭ  അഭ്യര്‍ത്ഥിച്ചത്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “സ്‌കോട്ട്‌ലന്റ് സഭ സന്ദര്‍ശിക്കാന്‍ പാപ്പയോട് അഭ്യര്‍ത്ഥന

  1. “A common testimony echoing in one sound from the Catholic as well as the Protestant Churches is the most urgent need and challenge of this century; from that divine mandate we can’t escape as the followers of JESUS CHRIST”.

Leave a Reply

Your email address will not be published. Required fields are marked *

4 × five =