മനുഷ്യരെ പിടിക്കുന്നവര്‍

humans
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഈയിടെ അമേരിക്കയില്‍ നിന്നും ഒരു പെണ്‍കുട്ടി ഫ്രാന്‍സീസ് പാപ്പായ്ക്ക് ഒരു കത്തെഴുതി. അവള്‍ മെക്സിക്കോക്കാരിയായിരുന്നു. 4-ാം വയസ്സിലാണ് അവളുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്- നിയമാനുസൃതമല്ലാതെ.

രണ്ടുവര്‍ഷം മുമ്പ് അവളുടെ ഡാഡിയെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കി- നിയമവിരുദ്ധമായി അമേരിക്കയിലെത്തിയതിന്. അതിനുശേഷം അവളുടെ അമ്മയും 4 സഹോദരങ്ങളും വളരെ കഷ്ടപെട്ടാണ് ജീവിക്കുന്നത്. ഇപ്പോള്‍ പാപ്പായ്ക്ക് കത്തെഴുതിയതിന്റെ കാരണം അമേരിക്കന്‍ സര്‍ക്കാര്‍ അവളുടെ ഡാഡിയെ മെക്സിക്കോയിലേക്ക് നാടു കടത്താന്‍ തീരുമാനിച്ചു. ഇതെല്ലാം വിവരിച്ച ശേഷം അവള്‍ പാപ്പായ്ക്കുള്ള കത്തിങ്ങനെ സമാപിപ്പിച്ചു: “പിതാവേ, അങ്ങ് ഒന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കാനാണ് ഞാനീ കത്ത് എഴുതുന്നത്. അവര്‍ ഡാഡിയെ മെക്സിക്കോയിലേക്ക് തിരിച്ചയക്കുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെ ചെയ്താല്‍ പിന്നെ ഞങ്ങളിവിടെ ഒറ്റയ്ക്കാകും. അതിനാല്‍ പിതാവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. എന്റെ ഡാഡിക്കുവേണ്ടി.”

ഒരാഴ്ച മുമ്പ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വത്തിക്കാനില്‍ ഉണ്ടായിരുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിട്ടായിരുന്നു നീണ്ട ചര്‍ച്ച. വിഷയം അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഫ്രാന്‍സീസ് പാപ്പായെ കാണാന്‍ എത്തുന്നു. അതിന്റെ സമയവും കൂടിക്കാഴ്ചയുടെ വിശദാംശങ്ങളുമായിരുന്നു ചര്‍ച്ചയുടെ വിഷയം.

അതിന്നടുത്ത ദിവസം യഹൂദ റബ്ബിമാരുടെ ഒരു സംഘം പാപ്പായെ കാണാന്‍ എത്തി. സംഘത്തിന്റെ തലവന്‍ ഫ്രാന്‍സീസ് പാപ്പായുടെ പഴയ അര്‍ജന്റീനിയന്‍ സുഹൃത്ത് അബ്രാഹം സ്ക്കോര്‍ക്കയായിരുന്നു. കത്തോലിക്കരും – യഹൂദരും തമ്മിലുള്ള ബന്ധമായിരുന്നു ചര്‍ച്ചാവിഷയം. മേയില്‍ വിശുദ്ധ നാട്ടിലേക്കു പാപ്പാ നടത്താനിരിക്കുന്ന സന്ദര്‍ശനവും ചര്‍ച്ചാവിഷയമായി. ഫ്രാന്‍സീസ് പാപ്പായുടെ വിശുദ്ധ നാടു ദൗത്യം അത്ര എളുപ്പമായിരിക്കില്ലെന്നാണ് റബ്ബി സ്കോര്‍ക്കയുടെ അഭിപ്രായം.

മാസങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സീസ് പാപ്പായ്ക്കു മറ്റൊരു കത്ത് കിട്ടി. നിക്കോളോസ് എന്ന 16 കാരനായ അര്‍ജന്റീനക്കാരന്റെ. തലച്ചോറിലെ തകരാറുമൂലം നടക്കാനും സംസാരിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ട കുട്ടി. അവന്‍ അയച്ച ആദ്യ കത്തിന് പാപ്പാ മറുപടി വിട്ടു. അതിനുള്ള മറുപടിയില്‍ നിക്കോളസ് എഴുതി.

“എന്റെ മമ്മിയാണ് എനിക്കുവേണ്ടി കത്തെഴുതുന്നത്. കാരണം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് പെട്ടെന്ന് മനസിലാകുന്നത് മമ്മിക്കാണ്. എനിക്കു ഏഴു വയസുള്ളപ്പോള്‍ പാവുളോ അച്ചന്‍ എനിക്ക് ആദ്യ കുര്‍ബാന തന്നു. ഇനി ഈ വര്‍ഷം സ്ഥൈര്യലേപനം തരും.”

“അങ്ങ് എന്റെ പ്രാര്‍ത്ഥന ചോദിച്ച അന്നു മുതല്‍ ഞാന്‍ എന്റെ കാവല്‍ മാലാഖയോടു പ്രാര്‍ത്ഥിക്കുന്നുണ്ട് – അങ്ങയെക്കൂടെ കാത്തുകൊള്ളണമെന്ന്. എന്റെ കാവല്‍ മാലാഖയുടെ പേര് എവുസേബിയോ എന്നാണ്. അവന്‍ ഒത്തിരി ക്ഷമയുള്ളവനും മിടുക്കനുമാണ്. കാരണം അവനെന്നെ നോക്കി സംരക്ഷിക്കുന്നുണ്ട്.”

“അങ്ങയെ എനിക്കൊന്നു വന്നു കാണണമെന്നുണ്ട്. ഒരു ആശീര്‍വാദം വാങ്ങിക്കണം; പിന്നെ ഒരുമ്മയും. അങ്ങേക്ക് എല്ലാ ആശംസയും നേരുന്നു. എന്നും ഞാന്‍ എവുസേബിയോടു പ്രാര്‍ത്ഥിക്കും – അങ്ങയെ നോക്കിക്കൊള്ളണമെന്നും അങ്ങയെ ശക്തിപ്പെടുത്തണമെന്നും.”  സ്നേഹത്തോടെ, സ്വന്തം നിക്കോ

തന്റെ, ആദ്യ അനുയായികളോട് യേശു പറയുന്ന വചനം ശ്രദ്ധിക്കണം: “എന്നെ അനുഗമിക്കുക. ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” (മര്‍ക്കോ 1:17). മീന്‍പിടുത്തക്കാരായ ശിമയോനും അന്ത്രയോസിനും യേശു കൊടുക്കുന്ന ക്ഷണം അവരെ മനുഷ്യരെ പിടിക്കാന്‍ കഴിവുള്ളവരാക്കാമെന്നാണ്. മീന്‍ പിടിക്കുന്നവര്‍ മനുഷ്യരെ പിടിക്കുക എന്നത് വലിയൊരു മാറ്റമാണ്.

ഫ്രാന്‍സീസ് പാപ്പായുടെ സ്വാധീന വലയത്തിലേക്ക് വരുന്നവരില്‍ എല്ലാതരക്കാരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മുതല്‍ ബുദ്ധിമാന്ദ്യക്കാരന്‍ നിക്കോളാസ്വരെ. മനുഷ്യരെ പിടിക്കുന്ന ജോലി ഇന്ന് ഏറ്റവും ഫലപ്രദമായി ചെയ്യുന്ന ക്രിസ്തുശിഷ്യനാണ് ഫ്രാന്‍സീസ് പാപ്പാ ഏതൊരു ക്രിസ്തുശിഷ്യന്റെയും ദൗത്യം ഇതു തന്നെയാണ്- മനുഷ്യരെ പിടിക്കുന്നവരാകുക. എന്തിനുവേണ്ടി? ദൈവരാജ്യത്തിനുവേണ്ടി. അതായത് ദൈവം നിന്നെ സ്നേഹിക്കുന്നു. അവന്‍ നിന്റെ പിതാവാണ്. നീ അവന്റെ മകനാണ്/മകളാണ്. ഇതാണ് ദൈവരാജ്യത്തിന്റെ സുവിശേഷം. ഈ സുവിശേഷമാണ് ആദ്യമായി പ്രഘോഷിക്കപ്പെടേണ്ടത്. വേദോപദേശത്തിനും, കാനന്‍നിയമത്തിനും, ധാര്‍മികശാസ്ത്രത്തിനും അതിന്റെ പുറകിലേ സ്ഥാനമുള്ളു എന്നാണ് ഫ്രാന്‍സീസ് പാപ്പായുടെ മതം. അത് ശരിയാണുതാനും.

മനുഷ്യരെപിടിക്കുക എന്നതാണ് ക്രിസ്തീയ പ്രഘോഷണത്തിന്റെ മര്‍മം. മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുകയാണ് സുവിശേഷത്തിന്റെ ലക്ഷ്യം. സമ്പത്ത് കുന്നുകൂട്ടുകയും, സ്ഥാപനങ്ങള്‍ പണിതുയര്‍ത്തുകയും, ആഘോഷങ്ങള്‍ ഗംഭീരമാക്കുകയും ചെയ്യുകയല്ല ക്രിസ്തീയദൗത്യം.

മീന്‍പിടിച്ചുകൊണ്ടിരുന്നവര്‍ അത് ഉപേക്ഷിക്കുന്നിടത്താണ് അവര്‍ മനുഷ്യരെ പിടിക്കാനുള്ള ആദ്യപടിയിലേക്ക് കടക്കുന്നത്. “അവര്‍ ഉടനെ വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു” (മര്‍ക്കോ 1:18). മീന്‍ പിടുത്തം ഉപേക്ഷിക്കാത്തവന് മനുഷ്യരെ പിടിക്കാനാവില്ല എന്നുസാരം.

എന്നാല്‍ മനുഷ്യരെ പിടിക്കാനായി വല ഉപേക്ഷിച്ച ശിഷ്യര്‍ മീന്‍പിടുത്തത്തിലേക്ക് തിരിയുന്ന ഒരു രംഗമുണ്ട്. “ശിമയോന്‍ പത്രോസ് അവരോട് പറഞ്ഞു: ഞാന്‍ മീന്‍പിടിക്കാന്‍ പോകുകയാണ്” (യോഹ 21:3). അങ്ങനെ മീന്‍പിടുത്തത്തിലേക്ക് തിരിച്ചുപോയവര്‍ക്ക് രാത്രി മുഴുവന്‍ വലയിട്ടിട്ടും ഒന്നും കിട്ടിയില്ല (യോഹ 21:3). അങ്ങനെ മീനുമില്ല മനുഷ്യരുമില്ല എന്ന നിലയിലെത്തിയ ശിഷ്യരോട് യോശു പറയുന്നത്, തന്നെ അനുഗമിക്കുക എന്നാണ് (യോഹ 21:19).

മനുഷ്യരെ പിടിക്കാന്‍ നിയുക്തരായവര്‍ മീന്‍ പിടുത്തത്തിലേക്ക് തിരികെ പോകുമ്പോഴുള്ള അവസ്ഥയാണ് സുവിശേഷകന്‍ സൂചിപ്പിക്കുന്നത്. മനുഷ്യരെ കിട്ടില്ലാന്നു മാത്രമല്ല, രാത്രി മുഴുവന്‍ അധ്വാനിച്ചാലും മീനൊന്നും കിട്ടുകയുമില്ല. ഇനി പരിഹാരത്തിന് മാര്‍ഗ്ഗം ഒന്നേയുള്ളൂ – യേശുവിനെ അനുഗമിക്കുക (യോഹ21:19).

 

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

2 thoughts on “മനുഷ്യരെ പിടിക്കുന്നവര്‍

  1. ” In the beginning was the Word, and the word was with GOD, and the word was GOD” John 1:1.

    Out of the five “senses”, hearing-seeing-smelling-touching and tasting, the impact of what we hear is very strong and deep. To a person who is trying to jump from the bridge to commit suicide, if we tell him or her that we love him and don’t jump, it can change their mind instantly. On the other hand, if we say “you have no hope in life, jump”, the jumping would be instant. How the words created two different results?

    JESUS before His ascension commissioned His disciples to do only one thing, that was to preach the gospel of salvation that JESUS has already paid at the cross for the sins of the world. It doesn’t cost a penny, so the penniless person as well as the richest person can be partakers of eternal salvation with equal right.

    It is terribly sad and we the Christians were delinquent to do our job of preaching the good news of salvation, but as Peter and the rest did, got into the material world. Here we see again a loving JESUS. Peter and the rest tried all the night and caught nothing, then JESUS appeared at the shore,
    knew the desperate status of the back slidden disciples; asked them to have something to eat.
    The answer was “no” fish. JESUS told them to cast the nest at the right side (John 21:6), and they had the greatest catch of their lifetime. Peter denied JESUS thrice, then he cried. Here JESUS put Peter into another test by asking three times whether Peter loves JESUS.

    Our compassionate Saviour is a GOD who gives us a second chance. If we fail to tell about JESUS to the spiritually hungry world, we can’t escape the penalty of delinquency. At the day of judgement, there won’t be any question of fundamentalism-liberalism-orthodoxy-holiness-colleges and hospitals built-fancy Church buildings and real estate accumulated under the ownership of the Church; but only one question ” whatever you have done to the least of my brethren have all done unto me”.

    If anybody thinks that the world-wide economic crisis is going to rectified any time soon, that is a total miscalculation. Over 8 trillion dollar was disappeared in 2008, when Walstreet was hit with the financial crash. Trillions of dollars have disappeared from the world ever since, and it takes money to create wealth. How and when the lost wealth can be re-created? There is a great spiritual hunger forming around the world, and the Church has the best opportunity to preach the gospel and the response would be greater.

    The Church has to get into the field to preach the gospel and feed the hungry, because JESUS CHRIST has displayed that strict format.

    Thank GOD for this website, GOD is going to use this website to reach millions of people around the world with the gospel of JESUS CHRIST!

Leave a Reply

Your email address will not be published. Required fields are marked *

one × 1 =