ഹെയ്തിക്ക് ആശ്വാസമേകാന്‍ പാപ്പയുടെ ഒരു ലക്ഷം ഡോളര്‍

Pope francis audience August 27
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

വത്തിക്കാന്‍ സിറ്റി: ഹെയ്തിയിലെ മാത്യു ചുഴലിക്കൊടുങ്കാറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നവര്‍ക്ക് അടിയന്തരസഹായമായി ഫ്രാന്‍സിസ് പാപ്പ ഒരു ലക്ഷം ഡോളര്‍ നല്‍കി. വെള്ളിയാഴ്ചയാണ് വത്തിക്കാന്‍ ഇക്കാര്യം പുറത്തു വിട്ടത്.

‘ഹെയ്തിയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഫ്രാന്‍സീസ് പാപ്പയുടെ പിതൃസഹജമായ അടുപ്പവും സ്‌നേഹവും പ്രകടമാക്കുന്നതിന് വേണ്ടിയാണ് ഈ അടിയന്തര സഹായം’ എന്നാണ് വത്തിക്കാന്‍ പാപ്പയുടെ ഈ സഹായത്തെ വിശേഷിപ്പിച്ചത്. കത്തോലിക്കാ സഭയിലാകെ സജീവമാകാന്‍ പോകുന്ന സഹായപ്രവാഹത്തിന്റെ തുടക്കം മാത്രമാണ് പാപ്പയുടെ ഈ പിന്തുണ എന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിരവധി ബിഷപ്പുമാരും കത്തോലിക്കാ സംഘടനകളും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കാരിത്താസ് ഹെയ്തി ഉള്‍പ്പെടെയുള്ള ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍സ് ഹെയ്തിയുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ തയ്യാറെടുത്തു കഴിഞ്ഞു. 2700 കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവും ഉള്‍പ്പെടെയുള്ള സഹായങ്ങളുടെ കിറ്റുകള്‍ നല്‍കും.

ദശാബ്ദത്തിലെ ഏറ്റവും വിനാശകാരിയായ കരീബിയന്‍ ചുഴലിക്കൊടുങ്കാറ്റാണ് ഹെയ്തിയില്‍ ആഞ്ഞുവീശിയത്. ബിബിസി യുടെ കണക്കനുസരിച്ച് 1.4 മില്യണ്‍ ജനങ്ങള്‍ക്ക് സഹായം ആവശ്യമുണ്ട്. വൈദ്യസഹായം, വെള്ളം, ശുചിത്വം, വീട് എന്നിവയ്ക്കായി യുണൈറ്റഡ് നേഷന്‍സ് 120 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഹെയ്തി നേരിടുന്ന ഏറ്റവും വലിയ ഭീഷണി കോളറ പോലെയുള്ള ജലജന്യരോഗങ്ങളാണ്. ഇപ്പോള്‍ത്തന്നെ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഒരു മില്യണ്‍ കോളറ വാക്‌സിന്‍ ഹെയ്തിയിലേക്ക് അയച്ചിട്ടുണ്ട്.

നിത്യസഹായമാതാവിന്റ മാതൃസഹജമായ സംരക്ഷണത്തിന് ഹെയ്തിയിലെ ജനങ്ങളെ ഏല്‍പ്പിക്കുന്നതായും തന്റെ അപ്പസ്‌തോലിക ആശീര്‍വാദങ്ങള്‍ അവര്‍ക്ക് നല്‍കുന്നതായും പാപ്പ കൂട്ടിച്ചേര്‍ത്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

17 − fourteen =