ഗാസയിലെ പുരോഹിതന്‍ ഫ്രാന്‍സിസ്‌ പാപ്പയെ സന്ദര്‍ശിച്ചു

Fr George Hernandez
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

യുദ്ധബാധിത പ്രദേശങ്ങളില്‍ ദുരിതബാധികരെക്കുറിച്ച്‌ സംസാരിക്കുന്നതിനു വേണ്ടി ഗാസയിലെ പുരോഹിതനായ ഫാദര്‍ ജോര്‍ജ്ജ്‌ ഹെര്‍നാണ്ടസ്‌ ഫ്രാന്‍സിസ്‌ പാപ്പയെ സന്ദര്‍ശിച്ചു. നാല്‍പ്പത്തിയഞ്ചു മിനിറ്റ്‌ നേരം ഫാദര്‍ ജോര്‍ജ്ജ്‌ ഹെര്‍നാണ്ടസ്‌ പാപ്പയുമായി സംഭാഷണത്തിലേര്‍പ്പെട്ടു. യുദ്ധത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്കും സംഘര്‍ഷത്തില്‍ വീടുകള്‍ നഷ്‌ടമായവര്‍ക്കും പലായനം ചെയ്‌തവര്‍ക്കും അഭയസ്ഥാനം നല്‍കാന്‍ പള്ളികളും സ്‌കൂളുകളും തുറന്നു കൊടുക്കുമെന്ന്‌ ഫാദര്‍ ജോര്‍ജ്ജ്‌ പറഞ്ഞു.

ഏഴ്‌ ആഴ്‌ചകളിലെ ആക്രമണങ്ങള്‍ക്കു ശേഷം ഇസ്രയേലും ഹമാസും തമ്മിലുളള സംഘര്‍ഷം അവസാനിച്ചത്‌ ആഗസ്റ്റ്‌ 26 ന്‌ ആയിരുന്നു. സംഘര്‍ഷത്തിന്‍ ഇരുപതിനായിരത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടു. പലസ്‌തീന്‍ പട്ടാളക്കാരുള്‍പ്പെടെ മരണപ്പെട്ടവരില്‍ കൂടുതലും കുഞ്ഞുങ്ങളായിരുന്നു. പ്രധാനപ്പെട്ട വൈദ്യുതനിലയങ്ങള്‍ അക്രമത്തില്‍ തകര്‍ന്നതിനാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാല്‍പതു ശതമാനം ജനങ്ങള്‍ക്ക്‌ ശുദ്ധജലം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മുപ്പത്തിരണ്ടു ഹോസ്‌പിറ്റലുകളാണ്‌ അക്രമണത്തില്‍ പൂര്‍ണ്ണമായും നശിച്ചത്‌. അവശേഷിച്ച ഒന്‍പതെണ്ണം അടച്ചുപൂട്ടുകയും ചെയ്‌തു. അറുപതിനായിരം വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്നു. ഈ വീടുകളുടെ പുനരുദ്ധാരണത്തിന്‌ ഒന്നര ബില്യണിലധികം ചെലവ്‌ വരുമെന്ന്‌ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫ്രാന്‍സിസ്‌ പാപ്പയുമായുള്ള കൂടിക്കാഴ്‌ചയെ “മഹത്തരം” എന്നാണ്‌ ഫാദര്‍ ഹെര്‍നാണ്ടസ്‌ വിശേഷിപ്പിച്ചത്‌. യുദ്ധസംഘര്‍ഷങ്ങളിലുടനീളം ഫ്രാന്‍സിസ്‌ പാപ്പ മാനസികമായി കൂടെയുണ്ടായിരുന്നു എന്നും ഫാദര്‍ ഹെര്‍നാണ്ടസ്‌ പറഞ്ഞു.

“ഗാസയില്‍ ഭൂമിയുടെ ഉപ്പായി നിലകൊള്ളുക” എന്നാണ്‌ ഗാസയിലെ ക്രൈസ്‌തവ സമൂഹത്തെ ധൈര്യപ്പെടുത്തി പാപ്പ പറഞ്ഞത്‌. ക്രൈസ്‌തവ സാക്ഷ്യത്തെക്കുറിച്ചുള്ള പാപ്പയുടെ ഈ സന്ദേശത്തിന്‌ വളരെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്ന്‌ ഫാദര്‍ ഹെര്‍നാണ്ടസ്‌ പറയുന്നു. ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള തത്‌ക്കാല യുദ്ധവിരാമം സ്ഥിരമായി നിലനില്‍ക്കുമെന്നാണ്‌ ഗാസയിലെ ജനത വിശ്വസിക്കുന്നത്‌.
ഫാദര്‍ ഹെര്‍നാണ്ടസ്‌ പറയുന്നു, “യുദ്ധത്തിന്റെ ദുരിതങ്ങളെ സഹിക്കുന്ന ഇരു കൂട്ടരെയും നോക്കൂ, ഒരു കാര്യം നമ്മള്‍ക്കു മനസ്സിലാകും. യുദ്ധത്തില്‍ ആരു ജയിക്കുന്നില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ക്ക്‌ വലിയ വില കൊടുക്കേണ്ടി വരും. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല എന്ന കാര്യം ഉറപ്പാണ്‌. നമുക്കെല്ലാം നഷ്‌ടമാകുന്നു. എല്ലാം തുടക്കം മുതല്‍ ആരംഭിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കുമെന്നു പ്രത്യാശിക്കാം”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

nineteen + eight =