സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്‌ ഫ്രാന്‍സിസ്‌ പാപ്പ വീഡിയോ സന്ദേശം അയച്ചു

Pope francis football match for peace
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

റോമിലെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ സെപ്‌റ്റംബര്‍ ഒന്നാം തീയതി ആരംഭിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്‌ ആശംസ അറിയിച്ചുകൊണ്ട്‌ ഫ്രാന്‍സിസ്‌ പാപ്പ വീഡിയോ സന്ദേശം അയച്ചു. ലോകസമാധാനത്തെ ലക്ഷ്യമാക്കി നടത്തുന്ന മതാന്തര സൗഹൃദ മത്സരത്തില്‍ മുന്‍പുണ്ടായിരുന്നവരും ഇപ്പോഴത്തെ താരങ്ങളും ഉള്‍പ്പെടെ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ്‌ പങ്കെടുക്കുന്നത്‌. മുന്‍ ഫുട്‌ബോള്‍ താരമായ ജാവേര്‍ സനേത്തിയാണ്‌ മതാന്തര ഫുട്‌ബോള്‍ എന്ന ആശയം ഫ്രാന്‍സിസ്‌ പാപ്പയുമായി പങ്കു വെച്ചത്‌.

സ്‌പാനിഷ്‌ ഭാഷയില്‍ സംസാരിക്കേണ്ടി വന്നതില്‍ ഇറ്റാലിയന്‍ ജനതയോട്‌ ഫ്രാന്‍സിസ്‌ പാപ്പ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ “തന്റെ ഹൃദയത്തില്‍ നിന്നുള്ള സന്ദേശമാണിതെന്നാണ്‌ ” പാപ്പ പറഞ്ഞത്‌. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പാപ്പ നന്ദി അറിയിച്ചു.

“എല്ലാവരെയും ഒരുമിച്ചു കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു. പ്രതീകാത്മകമായ കൂട്ടായ്‌മയാണിത്‌. ടീമുകളുടെ ഐക്യത്തെ ഉയര്‍ത്തിക്കാണിക്കുന്ന മാച്ചാണിത്‌. ഈ മത്സരത്തില്‍ കാണികളായെത്തിയവരുടെയും ഐക്യം പ്രകടമാകുന്നു. സമാധാനത്തിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹമാണ്‌ ഈ കൂട്ടായ്‌മയിലൂടനീളം കാണപ്പെടുന്നത്‌” പാപ്പ പറഞ്ഞു.

ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും ഉള്‍പ്പെട്ട സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രൊജക്‌റ്റിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കോളാസ്‌ ഒക്യുറന്റ്‌സ്‌ ആണ്‌ ഈ മാച്ചിന്റെ സംഘാടകര്‍. ജാവേര്‍ സനേത്തിയുടെ പിയുപിഐ എന്ന സംഘടനയും ഇതില്‍ പങ്കാളികളാണ്‌. ഈ രണ്ടു സംഘടനകളും ഓരോ ടീമുകളാണ്‌. ആഴ്‌സനെ വെന്‍ഗര്‍ പരിശീലകനായ സ്‌കോളാസ്‌, ജനാര്‍ഡോ മര്‍ട്ടിനോ പരിശീലകനായ പിയുപിഐ എന്നിവയാണവ.

ഫുട്‌ബോള്‍ കളിയെക്കുറിച്ച്‌ ഫ്രാന്‍സിസ്‌ പാപ്പ ഇപ്രകാരം പറയുന്നു, “ഈ മത്സരത്തില്‍ അവനവനു വേണ്ടിയല്ല ആരും കളിക്കുന്നത്‌. മറ്റൊരാള്‍ക്കു വേണ്ടിയാണ്‌. ഒരു ടീം ആയി കളിക്കുമ്പോള്‍ അത്‌ കണക്കാക്കപ്പെടുന്നത്‌ മത്സരം എന്ന രീതിയിലാണ്‌. അതിനേക്കാള്‍ ഒരു യുദ്ധത്തിന്റെ പ്രതീതിയായിരിക്കും സാധാരണ മത്സരത്തിന്‌. എന്നാല്‍ ഈ മാച്ച്‌ സാമാധാനത്തിനു വേണ്ടിയാണ്‌. ഈ കാരണം കൊണ്ടു തന്നെ ഈ മാച്ചിന്റെ പ്രതീകം സമാധാനത്തിന്റെ പ്രതീകമായ ഒലിവ്‌ വൃക്ഷമാണ്‌” പാപ്പ ഉപഹാരമായി നല്‍കിയ ഒലിവ്‌ വൃക്ഷത്തിന്റെ തൈ സ്‌കോളാസ്‌ അംഗങ്ങള്‍ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നട്ടു പിടിപ്പിക്കുകയും ചെയതു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

5 × two =