അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതില്‍ അടയ്ക്കുന്നവന്‍ ക്രൈസ്തവനല്ല

syrian-migrants
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

വത്തിക്കാന്‍: ”അപരിചിതരേയും വിദേശികളെയും അഭയാര്‍ത്ഥികളെയും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവന്‍ ക്രൈസ്തവനല്ല. അവനില്‍ ക്രിസ്തീയത ഇല്ല. അവരെ സ്വാഗതം ചെയ്യേണ്ടത് അത്യാവശ്യമാണ്. അത് ക്രൈസ്തവന്റെ കടമയും ഉത്തരവാദിത്തവുമാണ്.” കര്‍ദ്ദിനാള്‍ അന്റോണിയോ മരിയ വെഗ്ലിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഭയാര്‍ത്ഥികളായി എത്തുന്നവരുടെ മാന്യതയെയും വ്യക്തിത്വത്തെയും അവരെ സ്വീകരിക്കുന്ന രാജ്യം അംഗീകരിക്കണം. എത്തിച്ചേരുന്ന രാജ്യങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മാനിക്കേണ്ടത് അഭയാര്‍ത്ഥികളുടെയും കടമയാണ്. ഇത്തരം കുടിയേറ്റങ്ങളെ രാഷ്ട്രീയപരമായി നോക്കിക്കാണരുതെന്നും കര്‍ദ്ദിനാള്‍ അന്റോണിയോ അഭിപ്രായപ്പെട്ടു. യൂറോപ്പിലും അമേരിക്കന്‍ രാജ്യങ്ങളിലും ഇത്തരം കുടിയേറ്റങ്ങള്‍ ധാരാളമായി സംഭവിക്കുന്നുണ്ട്. ”എല്ലാവര്‍ക്കും അവരവരുടേതായ സ്ഥലങ്ങളും ഇടനാഴികളും വിശുദ്ധസ്ഥലങ്ങളുമുണ്ട്. അവിടെ മറ്റുള്ളവര്‍ വന്ന് ശല്യമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം മനോഭാവങ്ങളെ സ്വാര്‍ത്ഥത എന്നാണ് വിശേഷിപ്പിക്കാന്‍ സാധിക്കുന്നത്. കുടിയേറ്റക്കാരെ ദൈവത്തിന്റെ മക്കളായി പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്യണം.” അദ്ദേഹം വിശദീകരിച്ചു.

ഫ്രാന്‍സീസ് പാപ്പ 2017 ജനുവരി 15 ആഗോള അഭയാര്‍ത്ഥി ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത രാജ്യങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. ”അഭയാര്‍ത്ഥികളും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ എത്തുന്നത് തങ്ങളുടെ സൈ്വര്യതയ്ക്ക് വിഘാതമാകും എന്ന് ചിന്തിക്കുന്നത് മനുഷ്യത്വമല്ല, സ്വാര്‍ത്ഥതയാണ്.” രാജ്യങ്ങളുടെ ഇത്തരം മനോഭാവങ്ങള്‍ക്ക് മാറ്റം വരുത്താനുളള പ്രവര്‍ത്തനങ്ങളിലാണ് സഭ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

15 − four =