വൃദ്ധരെ ഉപേക്ഷിക്കരുത്‌ – ഫ്രാന്‍സീസ്‌ പാപ്പാ

Pope Francis with elderly people
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

“വാര്‍ദ്ധക്യത്താലും രോഗത്താലും വലയുന്നവരെ ഒരിക്കലും ഉപേക്ഷിക്കരുതെന്ന്‌,” ഫ്രാന്‍സീസ്‌ പാപ്പാ. ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി അംഗങ്ങളുടെ ഒരുമിച്ചു കൂടലിലാണ്‌ മാര്‍പ്പാപ്പാ ഇതു പറഞ്ഞത്‌.

“രോഗത്താലും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാലും കടന്നുപോകുന്നവരെ അമൂല്യരായി കാണാന്‍,” തീവ്രരോഗീ പരിചണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട്‌ പാപ്പാ ആഹ്വാനം ചെയ്‌തു.

“മാതാപിതാക്കളെ ബഹുമാനിക്കുക എന്ന ദൈവ കല്‍പ്പന വൃദ്ധരെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും അവരെ ബഹുമാനിക്കാനും നമ്മെ കടപ്പടുത്തുന്നു,” പാപ്പാ തുടര്‍ന്നു. “വൈദ്യശാസ്‌ത്രം യഥാര്‍ത്ഥത്തില്‍ പുരോഗതി പ്രാപിച്ചു എന്നു നമുക്ക്‌ പറയാവുന്നത്‌ അത്‌ വൃദ്ധരുടെയും രോഗികളുടെയും ജീവിതത്തിന്റെ അന്തസിനെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്‌.’

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

fourteen − 1 =