ഭൂമിയെ സ്‌നേഹിച്ച് പരിപാലിക്കുക: ഫ്രാന്‍സീസ് പാപ്പ 

Pope Francis with Italy’s National Federation of Farmers
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഇറ്റലിയിലെ ദേശീയ കാര്‍ഷികസംഘടനയുടെ എഴുപതാം വാര്‍ഷിക ആഘോഷവേളയില്‍ സംഘടന അംഗങ്ങള്‍ പാപ്പയെ സന്ദര്‍ശിച്ചു. ശനിയാഴ്ചയാണ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക വിഭവങ്ങള്‍ മാനവികതയുടെ ഭാഗമാണെന്നും കൃഷിയിലൂടെയാണ് എല്ലാ ഭൂഖണ്ഡങ്ങളും ഭക്ഷണം കഴിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നല്ല ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ക്ലമന്റേറിയന്‍ ഹാളില്‍ ഒന്നുചേര്‍ന്ന കര്‍ഷക സംഘടനയിലെ അംഗങ്ങളോടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഭൂമിയുടെ നിലനില്‍പ്പിനാധാരം കാര്‍ഷിക മേഖലയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യ ഉത്പാദനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും ഒരു വിചിന്തനം ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.

മണ്ണില്‍ പണിയെടുത്ത് ജീവിക്കാനാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, നല്ല വിളവ് സൃഷ്ടിക്കാനും മനുഷ്യന് ബാധ്യതയുണ്ട്. കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്ന അവസ്ഥയിലും കാര്‍ഷിക മേഖലയില്‍ രാജ്യങ്ങള്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ഭൂമിയെ സ്‌നേഹിച്ച് മുന്നോട്ട് പോകാന്‍ പാപ്പ കര്‍ഷകരെ ആഹ്വാനം ചെയ്തു. ”മനുഷ്യകുലത്തിന്റെ ജീവന്‍ ജീവന്റെ ഉറവിടം കാര്‍ഷിക മേഖലയാണ്” പാപ്പ പറഞ്ഞവസാനിപ്പിച്ചു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

sixteen − 9 =