ലോകകപ്പ്‌ പരാജയം ഫ്രാന്‍സിസ്‌ പാപ്പയോട്‌ ആശ്വാസവാക്കുകളുമായി ബനഡിക്‌ട്‌ പാപ്പ

popes football vatican
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അര്‍ജ്ജന്റീനയുടെയും ജര്‍മ്മനിയുടെയും ഫുട്‌ബാള്‍ ലോകകപ്പ്‌ ഫൈനല്‍ മാച്ച്‌ ബനഡിക്‌ട്‌ പാപ്പ കണ്ടിരുന്നില്ല. പക്ഷേ ഫൈനല്‍ സ്‌കോര്‍ എന്തായിരുന്നുവെന്ന്‌ തന്റെ സെക്രട്ടറി ആര്‍ച്ച്‌ബിഷപ്പ്‌ ജോര്‍ജ്ജ്‌ ഗ്യാന്‍സ്വെയിന്റെ മുഖത്തെ ഭാവത്തില്‍ നിന്നും ബനഡിക്‌ട്‌ പതിനാലാമന്‍ പാപ്പ മനസ്സിലാക്കി.

“അവര്‍ നന്നായി കളിച്ചു. എന്നാല്‍ അവസാനം ജയം ജര്‍മ്മനിയ്‌ക്ക്‌ അനുകൂലമായി”അര്‍ജ്ജന്റീന ടീമിനുള്ള ദുഖമറിയിച്ച്‌ ഗ്വാന്‍സെയിന്‍ വത്തിക്കാന്‍ റേഡിയോയോട്‌ പറഞ്ഞു.

എക്‌സ്‌ട്രാ സമയത്തിലാണ്‌ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ ജര്‍മ്മനിയെ വിജയത്തിലെത്തിച്ച ഒറ്റ ഗോള്‍ പിറന്നത്‌. റോമന്‍ സമയം ഒന്‍പത്‌ മണിക്ക്‌ ആരംഭിച്ച ഫൈനല്‍ മാച്ച്‌ കാണാന്‍ ബനഡിക്‌ട്‌ പതിനാലാമന്‍ പാപ്പയെ ആര്‍ച്ച്‌ ബിഷപ്പ്‌ ക്ഷണിച്ചെങ്കിലും പാപ്പ ക്ഷണത്തിനു നന്ദി പറഞ്ഞ്‌ ഉറങ്ങാന്‍ പോവുകയാണുണ്ടായത്‌.
“രാവിലെ ഞാന്‍ പാപ്പയോട്‌ തീര്‍ച്ചയായും പറയാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ഞാനെന്താണു പറയാന്‍ പോകുന്നതെന്നു എന്റെ മുഖത്തു നിന്നു അദ്ദേഹത്തിനു വളരെ കൃത്യമായി വായിച്ചെടുക്കാമായിരുന്നു. അതിനു ശേഷം എന്താണു സംഭവിച്ചതെന്നും അതെങ്ങനെയായിരുന്നു എന്നും ഞാന്‍ വിശദീകരിച്ചു”- ആര്‍ച്ച്‌ ബിഷപ്പ്‌ പറഞ്ഞു.

ആര്‍ച്ച്‌ ബിഷപ്പ്‌ ഗ്യാന്‍സ്വെയിന്‍ പിന്നീട്‌ ഫ്രാന്‍സിസ്‌ പാപ്പയോട്‌ സെക്രട്ടറി ഡോണ്‍ ഫാബിയന്‍ പെഡാക്കിയോ ലീനിസ്‌ വിളിച്ച ഹൃദയസ്‌പര്‍ശകമായ അനുശോചനം അറിയിച്ചു.

രണ്ടു പോപ്പുമാരെയും പേപ്പല്‍ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മാച്ചിനെയും കുറിച്ച്‌ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്‌തിരുന്നു. അതിനെക്കുറിച്ച്‌ ഗ്യാന്‍സ്വെയിന്‍ ഇങ്ങനെ പറയുന്നു. “വളരെ സന്തോഷം. എന്തുകൊണ്ടെന്നാല്‍ ഫുട്‌ബോള്‍ എങ്ങനെയാണ്‌ മനുഷ്യരെ ഐക്യപ്പെടുത്തുന്നത്‌ എന്ന്‌ കാണാന്‍ കഴിയുന്നു.
ചില കാര്യങ്ങളെ നമ്മള്‍ ആവിഷ്‌കരിക്കുന്നത്‌ ഫലിത രീതിയിലായിരിക്കും. ചിലതിനെ മനസ്സിലാക്കുന്നത്‌ വിപരീതാര്‍ത്ഥത്തിലായിരിക്കും. എന്നാല്‍ നല്ലതും സന്തോഷകരവുമായ പര്യവസാനമാകും ഉണ്ടാകുക. രണ്ടു പോപ്പുമാര്‍ തമ്മില്‍ സന്തോഷകരമായ ഒരു ഐക്യത്തിലാണ്‌ ഈ അവസരം എത്തിച്ചേര്‍ന്നിരിക്കുന്നത്‌ എന്ന്‌ ഞാന്‍ കരുതുന്നു.”

വിശൂദ്ധ നാട്ടിലെ ഇപ്പോഴത്തെ ദാരുണാവസ്ഥയെക്കുറിച്ചും ആര്‍ച്ച്‌ ബിഷപ്പ്‌ അനുസ്‌മരിച്ചു. ലോകം മുഴുവന്‍ പ്രാര്‍ത്ഥനാനിരതമായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആര്‍ച്ച്‌ ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

seventeen + two =